ബെംഗളൂരു – ഫുക്കറ്റ് വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
Karnataka
1 min read
5.6k

ബെംഗളൂരു – ഫുക്കറ്റ് വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

ജൂൺ 3, 2026
0

ബെംഗളൂരുവിൽ നിന്നു തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് എയർ ഇന്ത്യ എക്സ്പ്രെസ് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നു തായ്‌ലൻഡിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രെസ്സിന് പുറമേയാണു ഫുക്കറ്റിലേക്കും സർവീസ് ആരംഭിച്ചത്. തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 10.35നു ബെംഗളൂരുവിൽ നിന്നും സർവീസുകൾ പുറപ്പെടും. ഞായർ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 5.40നു ഫുക്കറ്റിൽ നിന്നും സർവീസുകൾ പുറപ്പെടും. 3 മണിക്കൂർ 45 മിനിറ്റാണു യാത്രാസമയം. 13,500 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ‘പ്രധാന

Continue Reading
സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി നിയമിച്ചു
Karnataka
0 min read
4.2k

സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി നിയമിച്ചു

ജൂൺ 3, 2026
0

കർണാടക മുഖ്യമന്ത്രിപദം ഒഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി നിയമിച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയ്ക്ക് ഹൈക്കമാൻഡ് രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നു മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി നിയമിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു പ്രഖ്യാപനം. ഇന്നലെ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു.

Continue Reading
ഒരു മാസം നീണ്ടുനിൽക്കുന്ന മാമ്പഴ-ചക്കപ്പഴ മേള നാളെമുതൽ ലാൽബാഗിൽ
Karnataka
1 min read
5.2k

ഒരു മാസം നീണ്ടുനിൽക്കുന്ന മാമ്പഴ-ചക്കപ്പഴ മേള നാളെമുതൽ ലാൽബാഗിൽ

ജൂൺ 3, 2026
0

ലാൽബാഗിലെ ഒരു മാസം നീണ്ടുനിൽക്കുന്ന മാമ്പഴ-ചക്കപ്പഴ മേള നാളെ ആരംഭിക്കും. കർണാടക മാമ്പഴ വികസന കോർപറേഷൻ, ഹോർട്ടികൾചർ വകുപ്പുമായി ചേർന്നു നടത്തുന്ന മേളയിൽ കർഷകർക്കായി 168 സ്റ്റാളുകളാണു ക്രമീകരിച്ചിരിക്കുന്നത്. മേളയിൽ കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള കർഷകർക്ക് ഇടനിലക്കാരില്ലാതെ നേരിട്ടു മാമ്പഴം വിൽക്കാനുള്ള അവസരമുണ്ട്. മേള ജൂൺ 30നു സമാപിക്കും. “കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്നവർക്ക് സ്വാഭാവികമായി പാകപ്പെടുത്തിയതും രാസവസ്തുക്കൾ ചേർക്കാത്തതുമായ പഴങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം,”

Continue Reading
സ്വ​ര്‍​ണാ​ഭ​ര​ണ നി​ര്‍​മാ​ണ ശാ​ല​യി​ല്‍ ക​വ​ര്‍​ച്ച. ഉ​ട​മ​യേ​യും മ​ക​നേ​യും അ​ക്ര​മി​ച്ച​ശേ​ഷം സം​ഘം ര​ണ്ട​ര ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു
Kerala
0 min read
4.4k

സ്വ​ര്‍​ണാ​ഭ​ര​ണ നി​ര്‍​മാ​ണ ശാ​ല​യി​ല്‍ ക​വ​ര്‍​ച്ച. ഉ​ട​മ​യേ​യും മ​ക​നേ​യും അ​ക്ര​മി​ച്ച​ശേ​ഷം സം​ഘം ര​ണ്ട​ര ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു

ജൂൺ 3, 2026
0

ഇ​ന്‍​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി സ്വ​ര്‍​ണാ​ഭ​ര​ണ നി​ര്‍​മാ​ണ ശാ​ല​യി​ല്‍ ക​വ​ര്‍​ച്ച. ഉ​ട​മ​യേ​യും മ​ക​നേ​യും അ​ക്ര​മി​ച്ച​ശേ​ഷം സം​ഘം ര​ണ്ട​ര ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു. ക​വ​ര്‍​ച്ച ന​ട​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ൽ​പ്പി​ച്ചു. ക​വ​ര്‍​ച്ച ന​ട​ത്തി​യ പ​ണം ഇ​യാ​ളി​ല്‍​നി​ന്നു ക​ണ്ടെ​ത്തി. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ താ​നൂ​ര്‍ സ്വ​ദേ​ശി അ​യൂ​ബാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു മൂ​ന്നു പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​വ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര

Continue Reading
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം
Kerala
0 min read
4.9k

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

ജൂൺ 2, 2026
0

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം. രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെയാണ് നിരോധനം. വിലക്കുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കാലവര്‍ഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി,

Continue Reading
കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം; മുൻകൂർ ജാമ്യഹർജിയില്‍ വിധി നാളെ
Kerala
0 min read
5.5k

കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം; മുൻകൂർ ജാമ്യഹർജിയില്‍ വിധി നാളെ

ജൂൺ 2, 2026
0

കുംഭമേള വൈറല്‍ താരം പ്രായപൂർത്തിയാകുന്നതിന് മുൻപ് വിവാഹം നടത്തിയെന്ന പരാതിയില്‍ മുൻകൂർ ജാമ്യഹർജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. പെണ്‍കുട്ടിയും ഭർത്താവ് ഫർമാൻ ഖാനുമാണ് മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. അതേസമയം തനിക്ക് പ്രായപൂർത്തിയായെന്നാണ് പെണ്‍കുട്ടി അവകാശപ്പെടുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് സർക്കാർ അഭിഭാഷകൻ വാദിച്ചു. പെണ്‍കുട്ടി കേസില്‍ പ്രതിയല്ലെന്നും ഫർമാൻ ഖാൻ മാത്രമാണ് പ്രതിയെന്നും മധ്യപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു. കേരളത്തില്‍ ആയതുകൊണ്ടാണ് ജീവനോടെ ഇരിക്കുന്നതെന്നും മധ്യപ്രദേശില്‍

Continue Reading
കായംകുളത്ത് തെരുവുനായ അക്രമം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അമ്മുമ്മയ്ക്കും കടിയേറ്റു
Kerala
0 min read
5.3k

കായംകുളത്ത് തെരുവുനായ അക്രമം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അമ്മുമ്മയ്ക്കും കടിയേറ്റു

ജൂൺ 2, 2026
0

കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും വയോധികയ്ക്കും പരിക്ക്. കായംകുളം പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ശ്രീസധനത്തിൽ രാജമ്മ (65), ഇവരുടെ മൂന്നു മാസം പ്രായമുള്ള കൊച്ചുമകൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിൻ്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. പത്തിയൂർ പഞ്ചായത്തിലെ പുല്ലുകുളങ്ങര പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

Continue Reading
ബെംഗളൂരുവിൽ നിര്യാതയായി
Obituary
0 min read
5.4k

ബെംഗളൂരുവിൽ നിര്യാതയായി

ജൂൺ 2, 2026
0

അടൂർ കോട്ടൂർ കിഴക്കേതിൽ കുടുംബാംഗമായ വത്സമ്മ പൗലോസ് (65) ബാംഗ്ലൂർ ആർ ടി നഗറിലെ വസതിയിൽ നിര്യാതയായി. കാലടി ചേരാനെല്ലൂർ മാണിക്കത്താൻ പൗലോസിൻ്റെ (പാപ്പച്ചൻ) ഭാര്യയാണ്. മക്കൾ: സിനി, സിജോമരുമക്കൾ: ശങ്കർ, ജിൻസി സംസ്ക്കാരം നാളെ രാവിലെ 11മണിക്ക് സുൽത്താൻ പാളയ സെൻറ്. അൽഫോൻസാ ഫോറോനാ ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ലക്ഷ്മിപുര സെമിത്തേരിയിൽ നടക്കും.

Continue Reading
കെ എൻ എസ് എസ് മത്തിക്കരെ കരയോഗം ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു
Association News
1 min read
5.1k

കെ എൻ എസ് എസ് മത്തിക്കരെ കരയോഗം ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു

ജൂൺ 2, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മത്തിക്കരെ കരയോഗം ‘ജ്വാല സോക്കർ ലീഗ്’ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. കെ എൻ എസ് എസ് വിജയ് നഗർ കരയോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ തിപ്പസാന്ദ്ര കരയോഗം രണ്ടാം സ്ഥാനവും ചന്ദാപുര കരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ എൻ എസ് എസ് ചെയർമാൻ മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, മറ്റ് വിശിഷ്ടാതിഥികൾ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

Continue Reading
അക്ഷരനിലാവ് രചനാമത്സരം; റെജിസ്ട്രേഷൻ നാളെവരെ
Association News
1 min read
4.4k

അക്ഷരനിലാവ് രചനാമത്സരം; റെജിസ്ട്രേഷൻ നാളെവരെ

ജൂൺ 2, 2026
0

പ്രവാസി മലയാളി അസോസിയേഷൻ കർണാടക നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘അക്ഷരനിലാവ്’ രചനാ മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഞായറാഴ്ച അവസാനിക്കും. പ്രവാസി മലയാളികൾക്കായി മലയാള കഥാ, ഉപന്യാസ മത്സരങ്ങളാണ് നടത്തുന്നത്. 10 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് കഥാരചനാ മത്സരത്തിലും 18 വയസ്സിന് മുകളിലുള്ളവർക്ക് ഉപന്യാസ മത്സരത്തിലും പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാകുക. വൈറ്റ്ഫീൽഡ് ഇമ്മാടിഹള്ളിയിലുള്ള അസോസിയേഷൻ ഓഫീസിൽ ഈ മാസം 21-ന് രാവിലെ 11

Continue Reading