വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സിനിമ സഹസംവിധായകനെതിരെ കേസെടുത്തു പോലീസ്
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമ സഹസംവിധായകനായ ജോജോമോൻ എന്ന ജോജോ കുരിശിങ്കലിനെതിരെ കേസെടുത്തു. മരട് പൊലീസാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മോഡലിന്റെ പരാതിയിലാണ് കേസ്. ജോജോ മുൻപ് രണ്ട് വിവാഹം കഴിച്ചിരുന്നെന്നും ഇക്കാര്യം മറച്ചുവച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നതോടെ പ്രതി ക്രൂരമായി മർദിച്ചെന്നും ദൃശ്യങ്ങൾ പകർത്തി പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. ഡേറ്റിംഗ് ആപ്പായ ബംബിൾ വഴിയുള്ള പരിചയമാണ് പ്രതി
മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് 24 മണിക്കൂറിനകം ഹൈക്കമാൻഡ് തീരുമാനമുണ്ടാകുമെന്ന് കെ. മുരളീധരൻ
24 മണിക്കൂറിനകം മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ഘടകകക്ഷികളുടെ പിന്തുണയും എംഎൽഎമാരുടെ പിന്തുണയും തീരുമാനത്തിൽ ഘടകമാകുമെന്ന് മുരളീധരൻ പറഞ്ഞു. പ്രകടനം നടത്തിയതുകൊണ്ടോ ഫ്ലക്സിന്റെ എണ്ണം കൂടിയതുകൊണ്ടോ കാര്യമില്ല. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ പ്രതിഷേധം തുടരും. അത് കഴിഞ്ഞാൽ പ്രതിഷേധങ്ങൾ അടങ്ങുമെന്നും മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രി തീരുമാനത്തിൽ സീനിയോരിറ്റിയൊന്നും ബാധകമാകേണ്ട കാര്യമില്ലെന്നും തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താണ് എഐസിസി
കേരളസമാജം ബാംഗ്ലൂർ, മാഗഡി റോഡ് സോണിൻ്റെ മാതൃദിനാഘോഷം ഇന്ന്
കേരളസമാജം ബാംഗ്ലൂർ, മാഗഡി റോഡ് സോണിൻ്റെ നേതൃത്വത്തിൽ ‘സ്നേഹാദരങ്ങളുടെ സായാഹ്നം’ എന്ന പേരിൽ മാതൃദിനാഘോഷം സമാജം ഹാളിൽ നടക്കും. ഇന്ന് വൈകുന്നേരം 7 മണിക്കാൻ പരിപാടി. മാതൃസ്നേഹത്തിൻ്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന ഈ ചടങ്ങിൽ, സോണിലെ അറുപത് വയസ്സിന് മുകളിലുള്ള അമ്മമാരെ ആദരിക്കും. അത്താഴവിരുന്നും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 7760621262.
ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. രാവിലെ 11 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. തൃണമൂൽ കോൺഗ്രസിൻ്റെ 15 വർഷത്തെ ഭരണത്തിന് അവസാനം കുറിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധിപേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ഇന്ന് 11 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
ഓപ്പറേഷൻ സിന്ദൂറിനെ പ്രതിരോധിക്കാൻ പാക്കിസ്ഥാന് സഹായം നൽകിയതായി ചൈന
കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി പ്രതിരോധിക്കാൻ പാക്കിസ്ഥാനെ സഹായിച്ചതായി ചൈന. ഓപ്പറേഷൻ സിന്ദൂരിനെ നേരിടാൻ സാങ്കേതിക സഹായം നൽകിയിരുന്നതായാണ് ചൈനയുടെ വിശദീകരണം. പാക്കിസ്ഥാനിൽ ചൈനീസ് ഉദ്യോഗസ്‌ഥർ എത്തി സാങ്കേതിക സഹായങ്ങൾ നൽകിയെന്നാണ് വ്യക്തമാക്കുന്നത്. ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തൽ നടത്തിയത്. ചൈനയുടെ ഔദ്യോഗിക ചാനലായ സിസിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. യുദ്ധത്തിൽ ഇന്ത്യക്കെതിരെ ഉപയോഗിച്ച ചൈനീസ്
കേരളത്തിൽ കാലവർഷം ജൂൺ ഒന്നിന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ
കാലവർഷം ജൂൺ ഒന്നിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ജൂൺ ആദ്യം തന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരള തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ദക്ഷിണേന്ത്യയിൽ ലഭിക്കുന്ന വേനൽമഴയും ഇടിമിന്നലും കൃത്യസമയത്തുള്ള മൺസൂണിന്റെ സൂചനകളായി കാലാവസ്ഥാ നിരീക്ഷകർ കണക്കാക്കുന്നു. അടുത്ത ഏഴ് ദിവസങ്ങളിൽ കേരളം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ മഴ തുടരും. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള മഴമേഘങ്ങളുടെ സഞ്ചാരം വടക്കോട്ട് നീങ്ങുന്നതോടെ ജൂൺ ആദ്യവാരത്തിൽ തന്നെ കേരളത്തിൽ
ഹോര്മുസിൽ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു: സ്ഥിരീകരിച്ച് ഇന്ത്യന് കോണ്സുലേറ്റ്
ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ദുഃഖകരമായ സംഭവമാണിതെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. “ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ മരിച്ചതിൽ അനുശോചനം അറിയിക്കുന്നു. കോൺസുലേറ്റ് കപ്പൽ ഉടമയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് മുൻഗണനയോടെ നൽകും. ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,” കോൺസുലേറ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം തുടരുന്നു: വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ
തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. തമിഴ്നാട്ടിൽ ആര് ഭരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്നു. 108 സീറ്റുകൾ നേടിയ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ, കോൺഗ്രസിൻ്റെയും ഇടതുകക്ഷികളുടെയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഗവർണർ ഇതുവരെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ല. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് ടിവികെക്ക് പിന്തുണ അറിയിച്ചിരുന്നു.സിപിഐ, സിപിഐ(എം) തുടങ്ങിയ ഇടതുപക്ഷ പാർട്ടികൾ വിജയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുനിന്ന് പിന്തുണ നൽകുമെന്നും മന്ത്രിസഭയിൽ ഭാഗമാകില്ലെന്നുമാണ് ഇടതുകക്ഷികളുടെ നിലപാട്. ഇതോടെ ടിവികെ സഖ്യത്തിന്റെ അംഗബലം
തമിഴ്‌നാടിൻ്റെ മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
തമിഴ്‌നാടിൻ്റെ മുഖ്യമന്ത്രിയായി വിജയ് നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സിപിഐ, സിപിഎം, വിസികെ എന്നീ കക്ഷികളുടെ പിന്തുണ ലഭിച്ചതോടെയാണ് ടിവികെയ്ക്ക് ഭരണത്തിലെത്താൻ വേണ്ട കേവല ഭൂരിപക്ഷമായത്. കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ, വിജയ്‌യുടെ പാർട്ടിക്ക് ഒറ്റയ്ക്ക് 108 സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷം തെളിയിക്കാതെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്ന് ഗവർണർ ആർ.വി. അർലേക്കർ നിലപാടെടുത്തതോടെയാണ് സഖ്യ ചർച്ചകൾ സജീവമായത്.സംസ്ഥാനത്ത് ഗവർണർ ഭരണം വരുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന്
ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ജാഗ്രതാനിർദേശം പുറത്തിറക്കി
ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ അറുപത്തിയഞ്ചുകാരിക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി. ഇവർ നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണു വെസ്റ്റ് നൈൽ. ദേശാടനപ്പക്ഷികളിൽ കാണുന്ന ഫ്ലാവി വൈറസാണു കൊതുകുകടിയിലൂടെ മനുഷ്യരിലേക്ക് എത്തുന്നത്. ഈ വർഷം ആദ്യമായാണു ജില്ലയിൽ വെസ്റ്റ് നൈൽ സ്ഥിരീകരിക്കുന്നത്. വെസ്റ്റ് നൈൽ കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ രോഗപ്രതിരോധത്തിനു കൊതുകുനിവാരണവും