കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു
കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടെ താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കണ്ണൂർ കൊയ്യം ജിഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥി ടി.പി. മുഹമ്മദാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിന് കൊയ്യത്തുള്ള മർക്കസിൽ വച്ചാണ് അപകടം. കുട്ടികൾ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ സമീപത്തുള്ള കിണറ്റിൽ പന്ത് വീണു. മുഹമ്മദ് പന്തെടുക്കാൻ കിണറ്റിലേക്കിറങ്ങി പകുതിയെത്തിയപ്പോൾ പിടി വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹപാഠികളും അവിടെയുണ്ടായിരുന്നവരും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മലയാളി യുവാവിന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം
മലയാളി യുവാവിന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന എസ്.ശരത് (25) ആണ് മരിച്ചത്. ബെംഗളൂരു ജക്കൂർ സംപിഗെഹള്ളി പ്രോവിഡന്റ് നിയോറയിൽ ആയിരുന്നു താമസം. ഇന്ന് പുലർച്ചെ ഹെന്നൂർ റോഡിൽ വച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.സനൽകുമാർ ആണ് പിതാവ്. മാതാവ് സുനിത. സഹോദരി ശ്രുതി. നാളെ രാവിലെ 9 മണിക്ക് ഹെബ്ബാൾ വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടക്കും.
പശ്ചിമ ബംഗാളിനെ ഇനി സുവേന്ദു നയിക്കും; സത്യപ്രതിജ്ഞ നാളെ
പശ്ചിമ ബംഗാളിനെ ഇനി സുവേന്ദു നയിക്കും. ബംഗാളിൽ ചരിത്ര വിജയം നേടിയ ബിജെപി സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. നാളെ രാവിലെ മുഖ്യമന്ത്രിയായി സുവേന്ദു സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് നേതാവായി സുവേന്ദുവിനെ തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു നന്ദിഗ്രാം, ഭവാനിപുർ എന്നീ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്. മുഖ്യമന്ത്രി മമതാ ബാനർജിയെ ആണ് ഭവാനിപുരിൽ സുവേന്ദു പരാജയപ്പെടുത്തിയത്. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ്
118 എന്ന മാന്ത്രിക സംഖ്യ തൊട്ട് ടിവികെ, പിന്തുണയുമായി ഇടതുപാർട്ടികൾ; വിജയ് ഇന്ന് ഗവർണറെ കാണും
സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികൾ പിന്തുണ നൽകാൻ തീരുമാനിച്ചതോടെ തമിഴ്‌നാട്ടില്‍ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമായി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി വിജയ് ഉടൻ കൂടിക്കാഴ്ച്ച നടത്തും. വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേ എന്ന നിലപാടാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ എടുത്തത്. ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ ടിവികെ സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങള്‍ നോക്കും എന്നാണ് സ്റ്റാലിൻ പറഞ്ഞത്. 234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ
വിരാട് കൊഹ്ലിയുടെയും ഭാര്യയുടെയും ‘സർപ്രൈസ് വിസിറ്റ്’: ബംഗളൂരുവിൽ ഗതാഗതം സ്തംഭിച്ചു
താര ദമ്പതികളായ വിരാട് കൊഹ്ലിയും അനുഷ്കാ ശർമ്മയും ബംഗളൂരുവിലെ ജനപ്രിയ റെസ്റ്റോറൻ്റായ സെൻട്രൽ ടിഫിൻ റൂമിൽ സർപ്രൈസ് സന്ദർശനത്തിന് എത്തി. തൻ്റെ കോളേജ് കാലത്തെ ഇഷ്ടമുള്ള ഭക്ഷണശാലയിലാണ് കുടുംബസമേതം അനുഷ്‌കാ ശർമ്മ എത്തിയത്. മൂന്ന് ദിവസം മുമ്പേ റെസ്റ്റോറൻ്റ് ഉടമ ഗണേഷ് പൂജാരിയോട് കുടുംബത്തിനൊപ്പം തങ്ങളെത്തുമെന്ന് വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ ആരോ തന്നെ പറ്റിക്കാൻ വിളിക്കുന്നതാണെന്നാണ് ഫോൺ കോൾ ലഭിച്ചപ്പോൾ താൻ ആദ്യം കരുതിയിരുന്നതെന്ന് ഗണേഷ് പറഞ്ഞു. പിങ്ക് വില്ല
അയൽവാസിയായ യുവതിയെ കടന്നുപിടിച്ചു; തടയാൻ ശ്രമിച്ച ഭർത്താവിനെ ആക്രമിച്ച കാർ ഡ്രൈവർ അറസ്റ്റിൽ
അയൽവാസിയായ 30 കാരിയെ കടന്നുപിടിക്കുകയും ഇത് തടയാൻ ശ്രമിച്ച ഭർത്താവിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കാർ ഡ്രൈവർ അറസ്റ്റിൽ. കർണാടകയിലെ ചാമരാജ്പേട്ടിലാണ് സംഭവം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാർ ഡ്രൈവറായ പട്ടുരാജുവാണ് പിടിയിലായത്. വീടിന്റെ പിൻഭാഗത്ത് യുവതി പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്നപ്പോഴാണ് ഇയാൾ കടന്നുപിടിച്ചത്. യുവതി ബഹളം വച്ചതോടെ സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് കത്തി കൊണ്ട് പട്ടുരാജുവിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ കോപാകുലനായ പട്ടുരാജു യുവതി കഴുകാൻ വച്ചിരുന്ന ഫ്രൈയിംഗ്
വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര; പദ്ധതിക്ക് നീക്കം തുടങ്ങി കെഎസ്ആർടിസി
കേരളത്തിൽ വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയിൽ നീക്കം തുടങ്ങി കെഎസ്ആർടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി. നാളെ മുതൽ കോർപ്പറേഷൻ എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനം പ്രാബല്യത്തിൽ വരും. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ
ഭൂരിപക്ഷം സഭയിലാണ് തെളിയിക്കേണ്ടത്; വിജയ്ക്ക് അവസരം നൽകണം: ഒമർ അബ്ദുള്ള
തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഗവർണറോട് ആവശ്യപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയായതുകൊണ്ട് തന്നെ ടിവികെയ്ക്ക് തന്നെയാണ് നിലവിൽ സർക്കാർ രൂപീകരിക്കാൻ അർഹതയുള്ളതെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി. “ഒരു പാർട്ടിക്കും ഭൂരിപക്ഷത്തമില്ലാത്ത സാഹച്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിക്കാൻ അവസരം കൊടുക്കേണ്ടത്. വിജയ് ആദ്യം സർക്കാർ രൂപീകരിക്കട്ടെ. എന്നിട്ട് സഭയിൽ ഭൂരിപക്ഷം തെളിയിക്കട്ടെ. എന്നിട്ടും ഭൂരിപക്ഷം ഇല്ലെങ്കിൽ സ്വാഭാവികമായി രാജിവയ്ക്കേണ്ടി
ശ്രീദേവി ഉണ്ണിയുടെ ഓർമ്മക്കുറിപ്പുകൾ ‘എൻ്റെ മകൾ മോനിഷ’യുടെ പ്രകാശനം നാളെ
മലയാളികളുടെ പ്രിയ നടിയും ദേശീയ അവാർഡ് ജേതാവും അനുഗ്രഹീത കലാകാരിയുമായിരുന്ന നടി മോനിഷയുടെ ജീവിതത്തിൻ്റെ നാൾവഴികളിലൂടെ സഞ്ചരിക്കുന്ന അമ്മയുടെ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പുകളാണ് ‘എൻ്റെ മകൾ മോനിഷ’ എന്ന ജീവചരിത്രഗ്രന്ഥം. പ്രശസ്ത നർത്തകിയും നടിയും മോനിഷയുടെ അമ്മയുമായ ശ്രീദേവി ഉണ്ണി രചിച്ച ഈ കൃതി, മകളെക്കുറിച്ചുള്ള ഓർമ്മകൾ നിറഞ്ഞ അപൂർവ രേഖയാണ്. ഈ പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങ് ബാംഗ്ലൂർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ECA) സാഹിത്യവേദിയും ഗ്രന്ഥശാലയും ചേർന്ന് സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ സുപ്രധാന ഇടപെടലുമായി ശശിതരൂർ എംപി; ഖാർഗെയുമായി ചർച്ച നടത്തി
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ സുപ്രധാന ഇടപെടലുമായി ശശിതരൂർ എംപി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി തരൂർ കൂടിക്കാഴ്ച നടത്തി. കേന്ദ്ര നേതൃത്വത്തെ കേരളത്തിലെ സാഹചര്യം ധരിപ്പിപ്പിച്ചതായും തരൂർ വ്യക്തമാക്കി. മല്ലികാർജുൻ ഖർഗെയെ നിരീക്ഷകർ അഭിപ്രായം അറിയിക്കുന്നതിന് മുമ്പാണ് ശശി തരൂർ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി പദത്തിനായി പോരടിക്കുന്ന നേതാക്കളെ അനുയിപ്പിക്കാൻ അനുനയ ഫോർമുല ഹൈക്കമാൻഡ് രൂപവത്കരിച്ചെന്നാണ് സൂചന. സുപ്രധാന വകുപ്പുകൾ ഉൾപ്പെടെ വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ശനിയാഴ്ച രാഹുൽ