താര ദമ്പതികളായ വിരാട് കൊഹ്ലിയും അനുഷ്കാ ശർമ്മയും ബംഗളൂരുവിലെ ജനപ്രിയ റെസ്റ്റോറൻ്റായ സെൻട്രൽ ടിഫിൻ റൂമിൽ സർപ്രൈസ് സന്ദർശനത്തിന് എത്തി. തൻ്റെ കോളേജ് കാലത്തെ ഇഷ്ടമുള്ള ഭക്ഷണശാലയിലാണ് കുടുംബസമേതം അനുഷ്കാ ശർമ്മ എത്തിയത്. മൂന്ന് ദിവസം മുമ്പേ റെസ്റ്റോറൻ്റ് ഉടമ ഗണേഷ് പൂജാരിയോട് കുടുംബത്തിനൊപ്പം തങ്ങളെത്തുമെന്ന് വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ ആരോ തന്നെ പറ്റിക്കാൻ വിളിക്കുന്നതാണെന്നാണ് ഫോൺ കോൾ ലഭിച്ചപ്പോൾ താൻ ആദ്യം കരുതിയിരുന്നതെന്ന് ഗണേഷ് പറഞ്ഞു.
പിങ്ക് വില്ല ബിസിനോട്’ സംസാരിക്കവെയാണ് ഉടമ താരദമ്പതികളുടെ സന്ദർശനത്തിൻ്റെ ഓർമ്മകൾ പങ്കുവച്ചത്. താരങ്ങൾ എത്തിയ വിവരമറിഞ്ഞ് വൻ ജനക്കൂട്ടം റെസ്റ്റോറിന് മുന്നിൽ തടിച്ചു കൂടിയിരുന്നു. അവർ തിരിച്ചു പോകുന്ന സമയം ഹോട്ടലിന് പുറത്ത് ആരാധകരുടെ വലിയ ബഹളമായിരുന്നു.
റോഡെല്ലാം ബ്ലോക്കായി. വാഹനങ്ങൾക്കൊന്നും കടന്നുപോകാൻ പോലും പറ്റാത്ത അവസ്ഥയായി. ആരാധകർ അവരെ കാണാൻ നിൽക്കുകയായിരുന്നു. അവർക്ക് കാറിനുള്ളിലേക്ക് കയറാൻ പോലും കഴിയാത്ത അത്രയും തിരക്ക്. പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നു.
ഇതുപോലുള വിഐപികൾ വരുമ്പോൾ മുൻകൂട്ടി അറിയിക്കണമെന്നും ഇല്ലെങ്കിൽ കേസ് എടുക്കുമെന്നും ഉദ്യോഗസ്ഥർ ഉപദേശിച്ചു. ഞങ്ങൾക്ക് അതിനെക്കുറിച്ച് അറിവില്ലായിരുന്നു. എന്തായാലും താരദമ്പതികളെ സൽക്കരിക്കാനായത് നല്ലൊരു അനുഭവമായി’ ഗണേഷ് പൂജാരി പറഞ്ഞു.