ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മരിച്ചയാളുടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. ദുഃ​ഖ​ക​ര​മാ​യ സം​ഭ​വ​മാ​ണി​തെ​ന്നും കു​ടും​ബ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു.

“ഒ​രു ഇ​ന്ത്യ​ൻ ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച​തി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു. കോ​ൺ​സു​ലേ​റ്റ് ക​പ്പ​ൽ ഉ​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും കോ​ൺ​സു​ലേ​റ്റ് മു​ൻ​ഗ​ണ​ന​യോ​ടെ ന​ൽ​കും. ഞ​ങ്ങ​ളു​ടെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു,” കോ​ൺ​സു​ലേ​റ്റ് എ​ക്‌​സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

Related Posts