പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ. പാലക്കാട് സ്വദേശികളായ അമ്മയും മകളുമാണ് കറാച്ചിയിൽ കുടുങ്ങിയിരിക്കുന്നത്. മലയാളികളായ സ്മൃതി മെറിൻ, രശ്മി മേനോൻ എന്നിവരുൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിലുള്ളത്. എയർ അറേബ്യ വിമാനത്തിൽ അസർബൈജാനിൽ നിന്നും കുവൈറ്റിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
ഇവർ സഞ്ചരിച്ച വിമാനം യുദ്ധത്തെ തുടർന്ന് അടിയന്തരമായി കറാച്ചിയിൽ ഇറക്കുകയായിരുന്നു. ഇന്ത്യയിലേക്ക് ഇവരെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചിട്ടുണ്ട്. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കാനാണ് ശ്രമിക്കുന്നത്.