ഇറാന് നേരെയുള്ള അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ ഉണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി തമിഴ്‌നാട്ടിൽ നിന്ന് രാത്രി 9.30 നാണ് തിരികെ എത്തുന്നത്. ഇന്ത്യക്കാരുടെ സുരക്ഷ യോഗത്തിൽ ചർച്ചയാകും. മേഖലയിലെ സ്ഥിതി കേന്ദ്രമന്ത്രി സഭയുടെ സുരക്ഷാ സമിതി വിലയിരുത്തും.
7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നേരത്തെ തന്നെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തിയിരുന്നു. സ്വതന്ത്രരാജ്യങ്ങൾ നിശബ്ദത അവസാനിപ്പിക്കണമെന്ന് ഡൽഹിയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടിരുന്നു. സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഇന്ത്യ വിഷയത്തിൽ പ്രസ്താവന പുറത്തിറക്കിയിരുന്നു. പിന്നീട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.