തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3 നും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗവ. ബോയ്സ്’ ഹൈസ്കൂൾ ചാല, ഗവ. ഗേൾസ് ഹൈസ്കൂൾ ചാല, ഗവ എൽ പി സ്കൂൾ ചാല, ഗവ. തമിഴ് ഹയർസെക്കൻഡറി സ്കൂൾ ചാല, ഗവ യുപി സ്കൂൾ ചാല, തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ. ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരമന, ഗവ സംസ്കൃതം ഹൈസ്കൂൾ ഫോർട്ട്, ഗവ സംസ്കൃതം എൽ പി സ്കൂൾ ഫോർട്ട്, ഗവ സെൻട്രൽ ഹൈസ്കൂൾ, ഗവ എൽ പി സ്കൂൾ കുര്യാത്തി, ജവഹർ ഇ എം എച്ച് എസ് മണക്കാട്, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ കളിപ്പാം കുളം, ഗവ യുപി സ്കൂൾ അമ്പലത്തറ, ഗവ യുപി സ്കൂൾ തമ്പാനൂർ,
ഗവ ബോയ്സ് സ്കൂകൂൾ കരമന, ഗവ ഗേൾസ് ഹൈസ്കൂൾ കരമന, ശ്രീ മരുതിറാം ഇഎംഎച്ച്എസ് കരമന, ഗവ യുപി സ്കൂൾ വലിയശാല, എസ് എം വി ഗവ ഗേൾസ് ഹൈസ്കൂൾ തമ്പാനൂർ, ആറ്റുകാൽ ചിന്മയ വിദ്യാലയ, ഗവ ഹയർസെക്കൻഡറി സ്കൂൾ കമലേശ്വരം, , ഗവ ഹൈസ്കൂൾ കാലടി, ഗവ യുപി സ്കൂൾ നെടുങ്കാട്, ഗവ യുപി സ്കൂൾ ഫോർട്ട്, ഗവ യുപി സ്കൂൾ കൊഞ്ചിറവിള ഗവ ഹയർസെക്കൻഡറി സ്കൂൾ മണക്കാട്, മിഷൻ സ്കൂൾ ഫോർട്ട് എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്.