ഈജിപുര ഫ്ലൈഓവർ ജോലികൾ അതിവേഗം പുരോഗമിക്കുന്നു; ഒക്ടോബർ അവസാനത്തോടെ തുറന്നു കൊടുക്കും
ഈജിപുര ഫ്ലൈഓവർ നിർമാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും ഒക്ടോബറിൽ പണികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അധികൃതർ അറിയിച്ചു. മേൽപ്പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ കോറമംഗല 100 ഫീറ്റ് റോഡിൽ സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജ് ജഗ്ഷൻ ഭാഗത്തുനിന്ന് ട്രാഫിക് സിഗ്നലിന് കാത്തുനിൽക്കാതെ ഈജിപുര ശ്രീനിവാഗിലു ജങ്ഷനിലേക്ക് പോകാൻ സാധിക്കും. ഇത് മഡിവാള, കോറമംഗല, ജക്കസാന്ദ്ര തുടങ്ങിയ ഇടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കും. പ്രധാനപ്പെട്ട ഭാഗങ്ങളിലെ ജോലികളെല്ലാം പൂർത്തിയായി. ഈ വർഷം ഒക്ടോബറിൽ
വിജയ്യുടെ ‘ജനനായകൻ’ രണ്ടാഴ്ചയ്ക്കുള്ളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ്
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, അദ്ദേഹത്തിന്റെ ചിത്രമായ ‘ജനനായകൻ’ രണ്ടാഴ്ചയ്ക്കുള്ളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് വെങ്കട്ട് കെ. നാരായണ. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ സെൻസർ ബോർഡ് നടപടികൾ അവസാന ഘട്ടത്തിലാണെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്നും കെവിഎൻ പ്രൊഡക്ഷൻസ് സ്ഥാപകൻ വെങ്കട്ട് കെ. നാരായണ വ്യക്തമാക്കി. എച്ച്. വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്യുടെ രാഷ്ട്രീയ
ഐപിഎൽ; ചെന്നൈ സൂപ്പർ കിംഗ്സിന് അഞ്ച് വിക്കറ്റ് ജയം
ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് അഞ്ച് വിക്കറ്റ് ജയം. സ്കോർ: ലക്‌നൗ 203.8 (20), ചെന്നൈ 208.5 (19.2). ജയത്തോടെ ചെന്നൈ പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. പട്ടികയിൽ അവസാന സ്ഥാനത്താണ് ലക്‌നൗ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലക്നൗവിനായി ഓപ്പണർ ജോഷ് ഇംഗ്ലിസ് തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 33 പന്തിൽ 85 റൺസ് അടിച്ചുകൂട്ടിയ ഇംഗ്ലിസിന്റെ മികവിൽ ആദ്യ ആറ് ഓവറിൽ തന്നെ ലക്നോ
അമ്മമാർ പുതുതലമുറയെ പ്രാപ്തരാക്കണം: ശോഭൻ ജോർജ് എബ്രഹാം
സമകാലിക ലോകത്തിലെ വെല്ലുവിളികൾ നേരിടുന്നതിൽ മക്കളെ പ്രാപ്തരാക്കുവാൻ അമ്മമാർ കൂടുതൽ ജാഗരൂകരാകേണ്ടതുണ്ടെന്നും അമ്മമാർ മക്കളുടെ സുഹൃത്തുക്കളായി മാറുകയും അവരെ സാഹോദര്യത്തോടെയും ഉദാരതയോടെയും അനുകമ്പയോടെയും പെരുമാറുവാനും ഒപ്പം തന്നെ സ്വാതന്ത്ര്യബോധത്തോടെയും ആത്മശക്തിയോടെയും മുന്നോട്ടുപോകുവാനും മക്കളെ പര്യാപ്തമാക്കണമെന്നും പ്രമുഖ പരിശീലകനും മോട്ടിവേറ്റരുമായ ശോഭൻ ജോർജ് എബ്രഹാം അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ കേരള സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച മാതൃ ദിനാഘോഷം ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമാജം
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സ്ഫോടക വസ്തു; ഒരാൾ പോലീസ് കസ്റ്റഡിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന കഗലിപുരയിലെ താത്തഗുനിക്ക് സമീപം വഴിയിൽ സുരക്ഷാവീഴ്ച. പാതയുടെ വശത്തുനിന്ന് രണ്ട് ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കോരമംഗലയ്ക്കു സമീപത്തുനിന്ന് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ആർട്ട് ഓഫ് ലിവിംഗ് സെന്‍ററിന്‍ പരിസരത്ത് സ്‌ഫോടനം നടക്കുമെന്ന് ഇയാൾ രാവിലെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു. ആർട്ട് ഓഫ് ലിവിംഗിന്‍റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്‍റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണു മോദി
തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു
തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു. ഇതോടെ തമിഴ്നാട്ടിൽ ഇനി വിജയ് – ഉദയനിധി പോരാട്ടത്തിന് കളമൊരുങ്ങും. മുൻ മന്ത്രി കെ.എൻ. നെഹ്റുവിനെ പ്രതിപക്ഷ ഉപനേതാവായും തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന യോഗത്തിലാണ് ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തത്.ചെപ്പോക്ക് തിരുവള്ളിക്കേനിയിൽ 7140 വോട്ടിനാണ് ടിവികെ സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ ഡി. സെൽവത്തെ ഉദയനിധി തോൽപ്പിച്ചത്. മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടതോടെയാണ് മകൻ ഉദയനിധി സ്റ്റാലിനെ പ്രതിപക്ഷനേതാവായി
പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ 15 പൊലീസുകാർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ 15 പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുപറ്റി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ഭീകരാക്രമണമുണ്ടായത്. വടക്കു പടിഞ്ഞാറൻ ബാനു ജില്ലയിലെ പൊലീസ് ചെക്ക് പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊലീസ് ചെക്ക് പോസ്റ്റിലേക്ക് ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് ശക്തമായ വെടിവയ്പ്പും സ്ഫോടന പരമ്പരകളും ഉണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ ദിശകളിൽ നിന്ന് അത്യാധുനിക ആയുധങ്ങളുമായെത്തിയ ഭീകരർ പൊലീസ്
ബംഗളൂരു മലയാളി ഫോറം അവധിക്കാല മലയാളം ക്ലാസ്സ് ആരംഭിച്ചു
ബംഗളൂരു മലയാളി ഫോറം, മലയാളം മിഷനുമായി ചേർന്ന് നടത്തുന്ന അവധിക്കാല മലയാളം ക്ലാസ്സ് ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ജയനഗറിലുള്ള അസോസിയേഷൻ ഓഫീസിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രസിഡണ്ട് ജോജോ.പി.ജെ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ സൗത്ത് സോൺ കൺവീനർ വിനീഷ്, സെക്രട്ടറി ഷിബു ശിവദാസ്, ജോയിൻ സെക്രട്ടറി സജീവ്. ഇ ജെ, മലയാളം ക്ലാസ് കൺവീനർമാരായ ഗോപാലകൃഷ്ണൻ, ഡോ. ബീന പ്രവീൺ, മധു കലമാനൂർ, രവിചന്ദ്രൻ,
പുഴയിലിറങ്ങിയ മൂന്ന് വിദ്യാര്ഥികള് മുങ്ങിമരിച്ചു
കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്ഥികള് മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. സംഘത്തിൽ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്.കോതമംഗലം ബസേലിയോസ് ദന്തൽ കോളജ് വിദ്യാർഥികളാണിവർ. അവധി ദിവസമായതിനാൽ പ്രകൃതിഭംഗി ആസ്വദിക്കാനായി എത്തിയതായിരുന്നു വിദ്യാർഥികൾ. ഇടമലയാർ ഡാമിൽ നിന്ന് വൈദ്യുതോൽപാദനത്തിന് ശേഷം പുറത്തുവിടുന്ന വെള്ളമാണ് പുഴയിലേക്ക് എത്തുന്നത്.
കേരളത്തിൽ കനത്ത വേനൽമഴ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ശക്തമായ വേനൽമഴ മഴയ്ക്ക് സാധ്യത. ഇന്നു മുതൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാവകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,