പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ 15 പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുപറ്റി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ഭീകരാക്രമണമുണ്ടായത്. വടക്കു പടിഞ്ഞാറൻ ബാനു ജില്ലയിലെ പൊലീസ് ചെക്ക് പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊലീസ് ചെക്ക് പോസ്റ്റിലേക്ക് ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് ശക്തമായ വെടിവയ്പ്പും സ്ഫോടന പരമ്പരകളും ഉണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ ദിശകളിൽ നിന്ന് അത്യാധുനിക ആയുധങ്ങളുമായെത്തിയ ഭീകരർ പൊലീസ് സ്റ്റേഷന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മുഹമ്മദ് സൊഹൈൽ അഫ്രിദി ആക്രമണത്തെ ഭീകരവും ഭീരുത്വമെന്ന് വിശേഷിപ്പിച്ചു. ഉടൻ തന്നെ സുരക്ഷാ സേന തിരിച്ചടി ആരംഭിച്ചെങ്കിലും എത്ര ഭീകരരെ വധിച്ചുവെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.