മുലായം സിങ് യാദവിൻ്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു
അന്തരിച്ച സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു. 38 വയസ്സായിരുന്നു. മുലായം സിങ്ങിൻ്റെയും രണ്ടാം ഭാര്യ സാധനാ ഗുപ്തയുടേയും ഇളയമകനാണ് പ്രതീക് യാദവ്. ഏറെനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ലഖ്‌നൗ സിവിൽ ആശുപത്രിയിൽ വെച്ചാണ് മരണം. യുകെയിലെ ലീഡ്‌സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ പ്രതീക് അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. ബിജെപി നേതാവ് അപർണ യാദവാണ്
സ്വർണ്ണവിലയിൽ റിക്കാർഡ് കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 10,200 രൂപ
ഇറക്കുമതി തീരുവ 15 ശതമാനമായി വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണ്ണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 10200 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില 1,23,120 രൂപയായി. ഒറ്റ ദിവസം കൊണ്ട് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 10200 രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് 1275 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വർണവിലയാണിത്. ഒറ്റദിവസം കൊണ്ട് ഇത്രയധികം വില വർദ്ധിക്കുന്നത് ആദ്യമായാണ്.
ഓൺസ്റ്റേജ് ജാലഹള്ളിയുടെ മെഗാഷോ മെയ് 24ന്
ഓൺസ്റ്റേജ് ജാലഹള്ളിയുടെ വാർഷികാഘോഷം “ചലനം -2026” മെയ് 24ന് യെലഹങ്ക ഡോക്ടർ അംബേദ്കർ ഭവൻ തിയേറ്ററിൽവെച്ചു വിപുലമായി ആഘോഷിക്കുന്നു. ഉച്ചക്ക് 3മണിക്ക് തുടങ്ങുന്ന പരിപാടിയിൽ പ്രശസ്ത മെന്റലിസ്റ്റ് ആയ അനന്തുവിൻ്റെ മെന്റലിസം ഷോ കൂടാതെ ഓൺസ്റ്റേജ് തീയേറ്ററിൻ്റെ നാടകം, ഓൺസ്റ്റേജ് കലാകാരുടെ നൃത്തങ്ങൾ, ഗാനമേള ഉണ്ടായിരിക്കും. സീറ്റുകൾ ഭൂരിഭാഗവും ബുക്കിംഗ് ആയ വിവരം ഭാരവാഹികൾ അറിയിച്ചുവിശദവിവരങ്ങൾക്ക് ചുവടെ കൊടുക്കുന്ന നമ്പറിൽ വിളിക്കുക :8714966136, 9448266690
തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ്
തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ്. 233 അംഗങ്ങളിൽ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. എഐഎഡിഎംകെയിലെ വിമത പക്ഷം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാൻ എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം വിപ്പ് നൽകിയിട്ടുണ്ട്. രാവിലെ 9.30നാണ് സഭ ചേരുക.
കേരളത്തിൽ നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
കേരളത്തിൽ നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ ഉൾക്കടലിൽ ന്യൂനമർദം നിലനിൽക്കുന്നുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്തിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബാംഗ്ലൂരിൽ നിര്യാതനായി
ആലപ്പുഴ ചിങ്ങോലി പടീറ്റടുത്ത് കളത്തിൽ കുടുംബാംഗവും ബാംഗ്ലൂർ എസ് എൻ ഡി പി ശ്രീനാരയണ സമിതി മെമ്പറുമായ ഉദയാനന്ദ പണിക്കർ (81) ബാംഗ്ലൂരിൽ നിര്യാതനായി. ജാലഹള്ളി എസ് എൽ വി പാർക്ക് വ്യൂ അപ്പാർട്മെന്റിൽ ആയിരുന്നു താമസം.ഭാര്യ: ശശിവല്ലിമക്കൾ: അനിൽ എസ് പണിക്കർ, അനുപ്മരുമക്കൾ. ദീപ അനിൽ, സൗമ്യ അനുപ് വീട്ടിലെ പൊതുദർശനത്തിനുശേഷം, സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പീനിയ വൈദ്യുതി ശ്മശാനത്തിൽ നടക്കും. Phone: 9945744669
ഇന്ന് നടക്കുന്ന അന്തിമ കൂടിയാലോചനകൾ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് സൂചന
കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഇന്ന് വിരാമമായേക്കും. അന്തിമ തീരുമാനമെടുക്കാനുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. ദിവസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിന് ഇന്ന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. മുതിർന്ന നേതാക്കളുമായി ഇന്നലെ അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. പ്രഖ്യാപനം വൈകരുതെന്ന അഭിപ്രായമാണ് നേതാക്കൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടത്. കർണാടകത്തിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ഡൽഹിയിലെത്താൻ സോണിയാ ഗാന്ധി നിർദേശിക്കുകയും ചെയ്തു. നേതാക്കളുടെ അഭിപ്രായം ഖാർഗെയുമായി സോണിയ ഗാന്ധിയും രാഹുൽ
കൊത്തന്നൂരിൽ ഷെഡിന് തീപിടിച്ച് 2 കുഞ്ഞുങ്ങൾ വെന്തുമരിച്ചു
കൊത്തന്നൂരിൽ താൽക്കാലിക ഷെഡിനു തീപിടിച്ചു 2 കുഞ്ഞുങ്ങൾ വെന്തുമരിച്ചു. വടക്കൻ കർണാടകയിലെ റായ്ച്ചൂർ സ്വദേശികളായ ദുർഗപ്പ – സാവിത്രി ദമ്പതികളുടെ മക്കളായ അർജുൻ (5), ആശ (3) എന്നിവരാണു മരിച്ചത്. റായിച്ചൂരിലെ ദേവദുർഗയിൽ നിന്നു 4 മാസം മുൻപാണു ദമ്പതികൾ ബെംഗളൂരുവിലെത്തിയത്. കൊത്തന്നൂർ കെ.നാരായണപുരയിലെ സ്വകാര്യ ഭൂമിയിൽ തൊഴിലാളികൾക്കായി കെട്ടിയിരിക്കുന്ന ഷെഡുകളിലൊന്നിൽ താമസിച്ചു വരികയായിരുന്നു. കുഞ്ഞുങ്ങളെ അമ്മൂമ്മയെ ഏൽപിച്ചു രക്ഷിതാക്കൾ ജോലിക്കു പോയ സമയത്തായിരുന്നു അപകടം നടന്നത്. അമ്മൂമ്മ ശുചിമുറിയിലേക്കു
കർണാടകയിൽ പുതുതായി 1,234 ഇ.വി. ചാർജിങ് യൂണിറ്റുകൾ കൂടി
കർണാടകയിൽ പുതുതായി 1,234 വൈദ്യുതി വാഹനചാർജിങ് യൂണിറ്റുകൾകൂടി വരുന്നു. ഇത്രയും ചാർജിങ് യൂണിറ്റുകൾക്ക് 123.26 കോടി രൂപയാണ് കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് വകുപ്പ് അനുവദിച്ചത്. ഹെവി ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ബെംഗളൂരുവിൽ ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി പുതുതായി 4,874 ഇ.വി. ചാർജിങ് യൂണിറ്റുകൾക്ക് അംഗീകാരം നൽകിയതായും കുമാരസ്വാമി പറഞ്ഞു. വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനും
കൊച്ചി – ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസ്; പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ
കൊച്ചി – ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ. കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചാണ് ഇന്ന് പരീക്ഷണപ്പറക്കലുകൾ ഏകോപിപ്പിക്കുന്നത്. 20 പേർക്ക് യാത്ര ചെയ്യാവുന്ന ‘ട്വിൻ ഓട്ടർ’ സീപ്ലെയിൻ ആണ് സർവീസിനായി ഉപയോഗിക്കുന്നത്. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് ഏകദേശം 1 മുതൽ 1.15 മണിക്കൂർ വരെ സമയം മതിയാകും. നിലവിൽ കപ്പൽ മാർഗമുള്ള ദീർഘദൂര യാത്രയെ അപേക്ഷിച്ച് ഇത് വലിയ ലാഭമാണ്.കൊച്ചി –