നിർണായക യോഗം പൂർത്തിയായി; മുഖ്യമന്ത്രി പ്രഖ്യാപനം നാളെ: ജയ്റാം രമേശ്
കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണ്ടതിന്റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഖാർഗെയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
അസമിൽ ഏകീകൃത സിവിൽ കോഡ്; കരടുരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി
അസമിൽ ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കാൻ ബിജെപി സർക്കാർ ഒരുങ്ങുന്നു. മെയ് 26 ന് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബില്ല് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രഖ്യാപനം. ഏകീകൃത സിവിൽ കോഡിൻ്റെ കരടുരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. ലിവ്-ഇൻ റിലേഷൻഷിപ്പ്, വിവാഹം എന്നിവയാണ് ഏകീകൃത സിവിൽ കോഡ് കൈകാര്യം ചെയ്യുന്നതെന്ന് ഹിമന്ത ബിശ്വ ശർമ അറിയിച്ചു. വിവാഹത്തിനും വിവാഹ മോചനത്തിനും നിർബന്ധിത രജിസ്ട്രേഷൻ ഇതിൻ്റെ
ഐ പി എൽ; പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കാൻ റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ ഇന്നിറങ്ങുന്നു
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം. ആർസിബി പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കാനിറങ്ങുമ്പോൾ തുടര്‍ച്ചയായ നാലു ജയങ്ങളുമായി വരുന്ന കൊല്‍ക്കത്ത വഴിമുടക്കുമോ എന്നാണ് ആര്‍സിബിയുടെ ആശങ്ക.14 പോയിന്‍റുമായി പട്ടികയിൽ ഒന്നാമതുള്ള ആർസിബിക്ക് ഈ മത്സരത്തിലെ വിജയം പ്ലേ ഓഫ് ബെർത്ത് ഏതാണ്ട് ഉറപ്പാക്കും. ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം വിജയിച്ചാൽ മാത്രമേ അവർക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാകൂ.
മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് മൂന്ന് കർണാടക സ്വദേശികളടക്കം ആറ് തീർത്ഥാടകർക്ക് ദാരുണാന്ത്യം
മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് മൂന്ന് കർണാടക സ്വദേശികളടക്കം ആറ് തീർത്ഥാടകർ മരിച്ചു. കനത്ത കാറ്റിലും മഴയിലും സാങ്‌ലി ജില്ലയിൽ ജാട്ട് താലൂക്കിലെ മോട്ടെവാടി ഗ്രാമത്തിനടുത്തുള്ള ശ്രീ മർഗുബായ് ദേവി ക്ഷേത്രത്തിൽ ഇന്നലെയായിരുന്നു അപകടം. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. സംഗീത റാം ചൗധരി (42), അരുൺ വിഷ്ണു ഗെജ്‌ഗെ (14), സോണിയ ലക്ഷ്മൺ ഗെജ്‌ഗെ (14), ശങ്കർ ആബ ലോഖണ്ഡെ (80), മംഗൾ ഭാവുസാഹേബ് മോറെ (45), കൊണ്ടിബ റൗബ ഗെജ്‌ഗെ
മുഖ്യമന്ത്രി തീരുമാനം; രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും തമ്മിലുള്ള കൂടിക്കാഴ്ച 5.30 ന്
കേരള മുഖ്യമന്ത്രി പ്രതിസന്ധി നീളുന്നതിനിടെ ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച അല്‍പ്പസമയത്തിനകം നടക്കും. ഇന്ന് വൈകിട്ട് 5.30നാണ് നിര്‍ണായക കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കോണ്‍ഗ്രസിൻ്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി കഴിഞ്ഞ ദിവസം മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ സുധാകരന്‍, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി
വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്ക്ക് വമ്പൻ വിജയം; സഭയിൽ രണ്ടായി പിളർന്ന് എഐഎഡിഎംകെ
തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ് സർക്കാർ. സഭയിലെ 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഭൂരിപക്ഷം ഉറപ്പാക്കിയത്. ടിവികെയുടെയും സഖ്യകക്ഷികളുടെയും 120 വോട്ടുകൾക്ക് പുറമെ എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെ പിന്തുണ കൂടി സർക്കാരിന് ലഭിച്ചു. 22 പേർ സർക്കാരിനെതിരെ വോട്ട് ചെയ്തപ്പോൾ അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുൻപ് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ് (അഞ്ച്),
നടിയെ ആക്രമിച്ച കേസ്; ധനശേഖരണത്തിന് ആഹ്വാനം ചെയ്ത് ഡബ്ല്യുസിസി
നടിയെ ആക്രമിച്ച കേസിൻ്റെ നിയമപോരാട്ടങ്ങള്‍ക്കും തുടര്‍ നടത്തിപ്പിനുമായി ധനശേഖരണത്തിന് ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമ കളക്ടീവ്) ആഹ്വാനം ചെയ്തു. സമാനമനസ്‌കരായ ആളുകള്‍ ചേര്‍ന്ന് രൂപീകരിച്ച ‘അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ്’ എന്ന കൂട്ടായ്മയിലേക്കാണ് ഇപ്പോള്‍ ഡബ്ല്യുസിസി സംഭാവന ക്ഷണിച്ചിരിക്കുന്നത്. ഈ കേസില്‍ പൊതു സമൂഹത്തിൻ്റെ ഭാഗത്ത് നിന്ന് അതിജീവിതയ്ക്ക് ഒരു കൈത്താങ്ങ് നല്‍കേണ്ടത് ആവശ്യമാണെന്നും അതിജീവിത ഒറ്റയ്ക്ക് പോരാടുന്നതിന് പകരം നമ്മള്‍ അവരോടൊത്തു ചേര്‍ന്ന് പോരാടുകയാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞാണ് ട്രസ്റ്റിന്
മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് സണ്ണി ജോസഫ്
മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചർച്ചകൾ പൂർത്തിയായെന്ന് പ്രതീക്ഷിക്കുന്നെന്നും എപ്പോഴാണ് പ്രഖ്യാപനം ഉണ്ടാവുകയെന്ന് കൃത്യമായി പറയാനാകില്ലെന്നും സോണിയ ഗാന്ധി ആശുപത്രിയിലായിരുന്നതിനാൽ ചെറിയ താമസമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. കേരള മുഖ്യമന്ത്രി ആരെന്ന് അറിയാൻ വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ ആകാംക്ഷയിലാണ്. ചൊവ്വാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ച നേതാക്കളിൽ ഭൂരിഭാഗവും കെ.സി.വേണുഗോപാലിനെയാണ് പിന്തുണച്ചതെന്നാണ് പുറത്തു വരുന്ന വിവരം. അതിനാൽ, കെസിക്ക് തന്നെയാണ് മുഖ്യമന്ത്രി പദത്തിൽ
ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ വയോധികന് ദാരുണാന്ത്യം; സംഭവം കർണാടകയിൽ
കർണാടകയിലെ അൾസൂരിൽ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ വയോധികൻ മരിച്ചു. ഓട്ടോ ഡ്രൈവറായ ലൂർദ് നാഥാൻ (65) ആണ് മരിച്ചത്. വീടിനുള്ളിൽ വെച്ചാണ് ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചത്. ലൂർദിന്റെ മൂത്ത മകൻ ഫ്രാങ്ക് ആന്റണിയുടെതായിരുന്നു ഇലക്ട്രിക് സ്കൂട്ടർ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഓട്ടോ ഓടിക്കുന്നത് നിർത്തി വീട്ടിൽ വിശ്രമത്തിലായിരുന്നു ലൂർദ് നാഥൻ. വീടിന്റെ താഴത്തെ നിലയിൽ സ്കൂട്ടർ ചാർജ് ചെയ്യാൻ വച്ച ശേഷം അദ്ദേഹം അതിനരികിൽ തന്നെ ഉറങ്ങാൻ കിടന്നു.
തിരുപ്പൂരിൽ കാറും ട്രക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം
തിരുപ്പൂരിൽ കാറും ട്രക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും ഒരു സ്ത്രീയും അടക്കമുള്ളവരാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുപ്പൂർ വെള്ളക്കോവിൽ കരൂർ ദേശീയ പാതയിലെ പോലീസ് ചെക്ക് പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ലോറി റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനിടെയാണ് പോലീസുദ്യോഗസ്ഥൻ അപകടത്തിൽപെട്ടത്. ലോറി ഡ്രൈവറും