ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം. ആർസിബി പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കാനിറങ്ങുമ്പോൾ തുടര്‍ച്ചയായ നാലു ജയങ്ങളുമായി വരുന്ന കൊല്‍ക്കത്ത വഴിമുടക്കുമോ എന്നാണ് ആര്‍സിബിയുടെ ആശങ്ക.
14 പോയിന്‍റുമായി പട്ടികയിൽ ഒന്നാമതുള്ള ആർസിബിക്ക് ഈ മത്സരത്തിലെ വിജയം പ്ലേ ഓഫ് ബെർത്ത് ഏതാണ്ട് ഉറപ്പാക്കും. ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം വിജയിച്ചാൽ മാത്രമേ അവർക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാകൂ.

സീസണിൽ 379 റൺസുമായി തകർപ്പൻ ഫോമിലായിരുന്ന വിരാട് കോലിക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അടിതെറ്റിയത് ആര്‍സിബിയുടെ വലിയ ആശങ്കയാണ്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ കോലി പൂജ്യത്തിന് പുറത്തായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ കണ്ടതുപോലെ റായ്പൂരിലെ പിച്ച് ബാറ്റർമാരെ പരീക്ഷിക്കുമെന്നാണ് കരുതുന്നത്. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള പിച്ചിൽ ആർസിബിയുടെ ബാറ്റിംഗ് കരുത്തും കൊല്‍ക്കത്തയുടെ സ്പിന്നര്‍മാരും തമ്മിലുള്ള പോരാട്ടമായിരിക്കും കാണാനാകുക.

Related Posts