തി​രു​പ്പൂ​രി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർക്ക് ദാരുണാന്ത്യം. സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു സ്ത്രീ​യും അ​ട​ക്ക​മു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തി​രു​പ്പൂ​ർ വെ​ള്ള​ക്കോ​വി​ൽ ക​രൂ​ർ ദേ​ശീ​യ പാ​ത​യി​ലെ പോ​ലീ​സ് ചെ​ക്ക്‌​ പോ​സ്റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി റോ​ഡി​ൽ നി​ന്നും മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ലോ​റി ഡ്രൈ​വ​റും കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രും മ​രി​ച്ചു.

അ​പ​ക​ടവി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി പോ​ലീ​സ് ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള നടപടികൾ തുടരുകയാണ്.

Related Posts