കേരളത്തിലെ എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും
കേരളത്തിലെ എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മി മേരി ജോസഫും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെയും ചേർന്ന് ഉച്ചയ്ക്ക് ശേഷമാവും ഫലം പ്രഖ്യാപിക്കുക. ഇന്നലെ ചേർന്ന പരീക്ഷാബോർഡ് യോഗമാണ് ഫലപ്രഖ്യാപന തീയതിയിൽ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്. പുതിയ സർക്കാർ അധികാരമേൽക്കാത്തത് പരീക്ഷാഫല പ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയിരുന്നു. പ്ലസ് വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാനാണ് നേരത്തെ തീരുമാനിച്ച സമയത്തു തന്നെ ഫലം പ്രഖ്യാപിക്കുന്നത്.
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക്; സീപ്ലെയിൻ പരീക്ഷണ പറക്കൽ വിജയകരം
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ പരീക്ഷണ പറക്കലിൻ്റെ ആദ്യഘട്ടം വിജയകരമെന്നാണ് അധികൃതർ. നെടുമ്പാശ്ശേരി സിയാൽ കേന്ദ്രീകരിച്ചാണ് പരീക്ഷണങ്ങൾ ഏകോപിപ്പിക്കുന്നത്. സിയാൽ വിമാനത്താവളത്തിൽ നിന്നും ഉയർന്ന് പൊങ്ങിയ സി പ്ലെയിൻ രണ്ട് മണിക്കൂർ പറന്ന് അഗത്തിയിൽ ലാൻ്റ് ചെയ്തു. കൊച്ചിയിൽ നിന്ന് അഗത്തി, കൽപേനി, കവരത്തി ദ്വീപുകളെ ബന്ധിപ്പിച്ചും, മറ്റൊരു സെക്ടറിൽ കടമത്ത്, കിൽത്താൻ ദ്വീപുകളെ ഉൾപ്പെടുത്തിയുമാണ് പരീക്ഷണ പറക്കൽ ക്രമീകരിച്ചിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ,
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ്; ബെംഗളൂരു മേഖല രാജ്യത്തു മൂന്നാം സ്ഥാനത്ത്
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ബെംഗളൂരു മേഖലയ്ക്ക് മികച്ച വിജയം. 93.19 % വിജയം നേടി ബെംഗളൂരു മേഖല രാജ്യത്തു മൂന്നാം സ്ഥാനത്താണ്.
20 മുതൽ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ നിന്നു പിന്മാറില്ല: ആർടിസി ജീവനക്കാർ
ഈ മാസം 20 മുതൽ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ നിന്നു പിന്മാറില്ലെന്ന് ആർടിസി ജീവനക്കാർ. സംസ്ഥാനത്തെ 4 ആർടിസികളിലെ 1.05 ലക്ഷം ജീ വനക്കാരുടെ അടിസ്ഥാന ശമ്പളം സർക്കാർ 12.5% ഉയർത്തിയെങ്കിലും 20 മുതൽ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ നിന്നു പിന്മാറില്ലെന്നു തൊഴിലാളി യൂണിയനുകളുടെ സംയുക്‌ത സമിതി അറിയിച്ചു. ശമ്പള വർധന ജൂലൈ ഒന്നുമുതൽ ലഭ്യമാക്കും. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും വിധത്തിലാണ് ശമ്പള വർധന നൽകുക.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് വിജയം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് വിജയം. വിരാട് കോലിയുടെ (105 നോട്ടൗട്ട്) സെഞ്ചുറി പ്രകടനമാണ് ബെംഗളൂരുവിന് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ 16 പോയിൻ്റോടെ ആർസിബി ഐപിഎൽ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ഗുജറാത്ത് ടൈറ്റൻസുമായി പോയിന്റിൽ തുല്യ നിലയിലാണെങ്കിലും മികച്ച നെറ്റ് റൺ റേറ്റിൻ്റെ ബലത്തിലാണ് ബെംഗളൂരു മുന്നിലെത്തിയത്. ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പാക്കുകയും ചെയ്തു. തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ
അറ്റകുറ്റപ്പണി: ജൂൺ 7നു കേരളത്തിലേക്കുൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ റൂട്ട് മാറി സർവീസ് നടത്തും
വൈറ്റ്ഫീൽഡിനും കെആർ പുരത്തിനും ഇടയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജൂൺ 7നു കേരളത്തിലേക്കുൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ റൂട്ട് മാറി സർവീ സ് നടത്തുമെന്നു റെയിൽവേ അറിയിച്ചു. ട്രെയിനുകൾ വൈറ്റ്ഫീൽഡ്, കെആർ പുരം സ്റ്റേഷനുകൾ ഒഴിവാക്കിയാകും നഗരത്തിൽ ഓടുക. എറണാകുളം ജംക്‌ഷൻ – എസ്എംവിടി ബെംഗളൂരു സൂപ്പർ ഫാസ്‌റ്റ് എക്സ് പ്രസ് (12683) ജൂൺ 7നു ബംഗാരപ്പേട്ട്. കോലാർ, ചിക്കബെല്ലാപുര, യെലഹങ്ക, കെഎസ്ആർ ബെംഗളൂരു വഴി സർവീസ് നടത്തും.കെഎസ്ആർ ബെംഗളൂരു – എറണാകുളം
മുഖ്യമന്ത്രി പ്രഖ്യാപനം; കോൺഗ്രസ് നിയസഭാ കക്ഷി യോഗം നാളെ ഉച്ചയ്ക്ക്
സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച ചേരും. ഉച്ചയ്ക്ക് ഒന്നിന് നിയസഭ കക്ഷി യോഗം ചേരുമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരോട് നാളെ തലസ്ഥാനത്ത് എത്താൻ നിർദേശം നല്കി. എംഎൽഎമാർക്ക് തിരുവനന്തപുരത്ത് എത്താനുള്ള അസൗകര്യം കണക്കിലെടുത്താണ് യോഗം ഒരു മണിക്കാക്കിയത്. കെപിസിസി ആസ്ഥാനത്തായിരിക്കും യോഗം ചേരുക.
കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ എന്തിനു ഇടപെട്ടു? ഘടകകക്ഷികൾക്കെതിരെ ജി. സുകുമാരൻ നായർ
കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ ഘടകകക്ഷികൾക്കെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇവിടെ ആരാണ് കുഴപ്പം ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി കോൺഗ്രസ് ആണെന്ന് നേരത്തെ ധാരണ ഉള്ളതല്ലേയെന്നും സുകുമാരൻ നായർ ചോദിച്ചു മുഖ്യമന്ത്രി ചര്‍ച്ചയില്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ഇടപെടൽ ആണ് പ്രശ്നം ഉണ്ടാക്കിയത്. കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലിം ലീഗിന് അടക്കം എന്ത് കാര്യം? കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണിതെന്നും ആര് വന്നാലും സ്വീകരിക്കാൻ ഘടകകക്ഷികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാതിക്രമ കേസ്: നടൻ സിദ്ദിഖിന് വിദേശത്ത് നടക്കുന്ന ഷോയില്‍ പങ്കെടുക്കാം
ലൈംഗികാതിക്രമകേസില്‍ പ്രതിയായ നടന്‍ സിദ്ദീഖിന് ഖത്തറിൽ വച്ച് നടക്കുന്ന ദൃശ്യം 3 ൻ്റെ പ്രമോഷൻ ഷോയില്‍ പങ്കെടുക്കാൻ അനുമതി. ഈ മാസം 21 ന് റിലീസ് ചെയ്യുന്ന സിനിയയുടെ പൊമോഷൻ ഷോ മെയ് 19 നും 23 നു ഇടയക്കാലി ഖത്തിൽ വച്ച് നടത്തുന്നതിൽ സിനിമയിലെ അഭിനേതാവ് എന്ന നിലയിൽ പങ്കെടുക്കാൻ പോകാൻ വേണ്ടിയാണ് അനുവാദം നൽകിയത്. ഇതിന് ശേഷം 2 ആഴ്ചയ്ക്ക് ശേഷം പാസ്പോർട്ട് തിരികെ കോതിയിൽ നൽകാനും
ഐപിഎൽ: ബംഗളൂരു-കോൽക്കത്ത മത്സരത്തിലെ ടോസ് വൈകുന്നു
ഐപിഎല്ലിലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയമാണ് വേദി. വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും മത്സരത്തിനെത്തുന്നത്.