കേരളത്തിലെ എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മി മേരി ജോസഫും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെയും ചേർന്ന് ഉച്ചയ്ക്ക് ശേഷമാവും ഫലം പ്രഖ്യാപിക്കുക.

ഇന്നലെ ചേർന്ന പരീക്ഷാബോർഡ് യോഗമാണ് ഫലപ്രഖ്യാപന തീയതിയിൽ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്. പുതിയ സർക്കാർ അധികാരമേൽക്കാത്തത് പരീക്ഷാഫല പ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയിരുന്നു. പ്ലസ് വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാനാണ് നേരത്തെ തീരുമാനിച്ച സമയത്തു തന്നെ ഫലം പ്രഖ്യാപിക്കുന്നത്.

Related Posts