വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കിയത് കഷ്ടമായിപ്പോയെന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ
വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സതീശനെ മുഖ്യമന്ത്രിയാക്കിയത് കഷ്ടമായിപ്പോയെന്ന് ജി.സുകുമാരൻ നായർ പ്രതികരിച്ചു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ കീഴ്വഴക്കങ്ങള് പാലിക്കപ്പെട്ടില്ലെന്നും ഇതിനായിരുന്നെങ്കില്‍ ഇത്രയും താമസിപ്പിച്ചതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ ലീഗ് ഇടപെട്ടത് ശരിയായില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: കെ.സി.വേണുഗോപാൽ
വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ താൻ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നെന്ന് കെ.സി.വേണുഗോപാൽ. ‘സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനവും സർക്കാരിന് എല്ലാ പിന്തുണയും അറിയിക്കുന്നു. താൻ അടിയുറച്ച കോൺഗ്രസുകാരനാണ്. പാർട്ടിയാണ് തനിക്ക് ഏറ്റവും വലുത്. പാർട്ടിക്ക് മുകളിൽ വളരാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ത്രിവർണ പതാക പുതപ്പിച്ച് മരിക്കണമെന്നാണ് എ ന്‍റെ ആഗ്രഹ’ കെസി പറഞ്ഞു.
കേരളത്തെ വി ഡി സതീശൻ നയിക്കും; പ്രഖ്യാപനം ഉടൻ
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. കെ.സി വേണുഗോപാൽ, വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ക്കുവേണ്ടിയാണ് അവകാശവാദങ്ങള്‍ നടന്നത്. പലതവണ നേതാക്കളെയും എംഎൽഎമാരെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ഒടുവിൽ, മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്മാരായ
ഹാജിമാർക്ക് ആശംസയേകി അബ്ബാസലി തങ്ങൾ; ബാംഗ്ലൂർ ഹജ്ജ് ക്യാമ്പിൽ ആവേശമായി എഐകെഎംസിസി സേവനം
കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഹാജിമാർക്ക് യാത്രയയപ്പ് നൽകി. ഹജ്ജ് ഭവനിലെത്തിയ തങ്ങളെ കർണാടക ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അഹ്മദ് ഖാൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. തീർത്ഥാടകർക്കായി പ്രത്യേകം പ്രാർത്ഥന നടത്തിയ അദ്ദേഹം ഹാജിമാരുമായി സംവദിച്ചു. വിശുദ്ധ ഭൂമിയിലേക്കുള്ള ഓരോ ചുവടും പുണ്യമാണ്. പ്രപഞ്ചനാഥൻ്റെ അതിഥികളായി എത്തുന്ന തീർത്ഥാടകർ ലോകസമാധാനത്തിനും മാനവികതയ്ക്കും വേണ്ടി പ്രാർത്ഥിക്കണം. സേവന സന്നദ്ധരായ വൊളണ്ടിയർമാരുടെ പ്രവർത്തനം മാതൃകാപരമാണെന്നും
സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം
ഗുജറാത്തിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. 10 പേർക്ക് പരിക്കുപറ്റി. സുരേന്ദ്രനഗർ ജില്ലയിൽ ചോട്ടില-രാജ്കോട്ട് ദേശിയപാതയിൽ സാംഗാനിക്ക് സമീപം ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. അഹമ്മദാബാദിൽ നിന്നു രാജ്കോട്ടിലേക്ക് പോവുകയായിരുന്ന ബസ് മുന്നിൽ പോവുകയായിരുന്ന ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ചു. കൂട്ടിയിടിക്ക് പിന്നാലെ ബസിലേക്ക് തീ പടരുകയായിരുന്നു. ബസിൽ ഏകദേശം 40 പേരുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ
രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം
രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോൺഗ്രസിൻ്റെ തീരുമാനം.. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം നടക്കുന്ന യോഗത്തിൽ ആവശ്യമുന്നയിക്കും. പി.ജെ ജോസഫ് യോഗത്തിൽ പങ്കെടുക്കാൻ അല്പസമയത്തിനകം പുറപ്പെടും. കേരളത്തിൻ്റെ മുഖ്യമന്ത്രിയെ ഇന്നറിയാം. കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാകും പ്രഖ്യാപനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ്മുൻഷിക്ക് കൈമാറാനാണ് സാധ്യത. യോഗത്തിന് മുൻപ് തുടർ ചർച്ചകൾക്കുള്ള സാധ്യതകളും അടയുന്നു. തിരുവനന്തപുരത്തേക്ക് എത്താൻ ഘടകകക്ഷി എംഎൽഎമാരോടും നിർദേശം നൽകിയിട്ടുണ്ട്.
കെസിയെ വിളിപ്പിച്ച് രാഹുൽ ഗാന്ധി; നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കാൻ വി.ഡി സതീശൻ തലസ്ഥാനത്തേക്ക്
മുഖ്യമന്ത്രി ആരെണെന്നു പ്രഖ്യാപിക്കാനിരിക്കെ രാഹുൽ ഗാന്ധി കെ.സി.വേണുഗോപാലിനെ വിളിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ വസതിയിൽ ഇരുവരും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച തുടരുകയാണ്. നിയമസഭ കക്ഷി യോഗം ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കാൻ വി.ഡി സതീശൻ തലസ്ഥാനത്തേക്ക് തിരിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനം എന്താണെന്ന കാര്യത്തിൽ കേരളത്തിലെ നേതാക്കൾക്കും വ്യക്തതയില്ല. ഘടകകക്ഷികൾക്കും ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ല.
ന്യൂനമർദം ശക്തിപ്രാപിച്ചു, കാലവർഷമെത്തുന്നു; ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ചയോടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി,
യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം
യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അഞ്ച് സംസ്ഥാനങ്ങളിലാണ് മഴ കനത്തത്. ഭദോഹി, ഫത്തേഹ്പുര്‍, ബുഡോണ്‍, ചന്ദൗലി, സോന്‍ഭദ്ര എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്. ഭദോഹിയില്‍ മാത്രം 16 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഫത്തേഹ്പുരില്‍ ഒമ്പത് പേര്‍ക്കും ബുഡോണില്‍ അഞ്ച് പേര്‍ക്കും ചന്ദൗലിയില്‍ രണ്ട് പേര്‍ക്കും സോന്‍ഭദ്രയില്‍ ഒരാള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. കനത്ത മഴയിലും കൊടുങ്കാറ്റിലും നാശനഷ്ടം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് ചൈനയിൽ
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് ചൈനയിലെത്തി. ചൈനീസ് വൈസ് പ്രസിഡണ്ട് ഹാൻ ഷെങ് ബീജിങ് വിമാനത്താവളത്തിൽ ട്രംപിനെ സ്വീകരിച്ചു. ഇന്ന് ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തും. ഇലോൺ മസ്ക് (ടെസ്‌ല), ജെൻസൻ ഹുവാങ് (എൻവിഡിയ), ടിം കുക്ക് (ആപ്പിൾ) തുടങ്ങി അമേരിക്കൻ വ്യവസായ പ്രമുഖരും ട്രംപിനൊപ്പമുണ്ട്. ചൈനയിലെ ചരിത്രപ്രസിദ്ധമായ ടെംപിൾ ഓഫ് ഹെവനും ട്രംപ് സന്ദർശിക്കുന്ന ട്രംപ് വെള്ളിയാഴ്ച ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കും. ഇറാൻ യുദ്ധം,