വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ താൻ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നെന്ന് കെ.സി.വേണുഗോപാൽ.
‘സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനവും സർക്കാരിന് എല്ലാ പിന്തുണയും അറിയിക്കുന്നു. താൻ അടിയുറച്ച കോൺഗ്രസുകാരനാണ്. പാർട്ടിയാണ് തനിക്ക് ഏറ്റവും വലുത്. പാർട്ടിക്ക് മുകളിൽ വളരാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ത്രിവർണ പതാക പുതപ്പിച്ച് മരിക്കണമെന്നാണ് എ ന്റെ ആഗ്രഹ’ കെസി പറഞ്ഞു.