കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഇന്ന് വിരാമമായേക്കും. അന്തിമ തീരുമാനമെടുക്കാനുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. ദിവസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിന് ഇന്ന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. മുതിർന്ന നേതാക്കളുമായി ഇന്നലെ അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കിയിരുന്നു.

പ്രഖ്യാപനം വൈകരുതെന്ന അഭിപ്രായമാണ് നേതാക്കൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടത്. കർണാടകത്തിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ഡൽഹിയിലെത്താൻ സോണിയാ ഗാന്ധി നിർദേശിക്കുകയും ചെയ്തു. നേതാക്കളുടെ അഭിപ്രായം ഖാർഗെയുമായി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധി ഒന്നുകൂടി ചർച്ച ചെയ്തശേഷമാകും അന്തിമതീരുമാനം പ്രഖ്യാപിക്കുക. ഘടകകക്ഷികളെ വിവരം ഔദ്യോഗികമായി അറിയിച്ച് പിന്തുണ തേടും

Related Posts