കർണാടകയിൽ പുതുതായി 1,234 വൈദ്യുതി വാഹനചാർജിങ് യൂണിറ്റുകൾകൂടി വരുന്നു. ഇത്രയും ചാർജിങ് യൂണിറ്റുകൾക്ക് 123.26 കോടി രൂപയാണ് കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് വകുപ്പ് അനുവദിച്ചത്. ഹെവി ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ബെംഗളൂരുവിൽ ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി പുതുതായി 4,874 ഇ.വി. ചാർജിങ് യൂണിറ്റുകൾക്ക് അംഗീകാരം നൽകിയതായും കുമാരസ്വാമി പറഞ്ഞു. വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും സജീവമായ നടപടികൾ സ്വീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി.

Related Posts