മണ്ഡ്യ രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ, കാൻസർ രോഗികൾക്കായി വിഗ് നിർമ്മിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ ഏകദേശം 400-ഓളം അമ്മമാർ തങ്ങളുടെ മുടി മുറിച്ചുനൽകി മാതൃകയായി. മാതൃവേദി രൂപത ഡയറക്ടർ റവ.ഫാ. തോമസ് അരിമറ്റം, ആനിമേറ്റർ സി.അർപ്പിത എന്നിവരുടെ പ്രോത്സാഹനത്താലും, രൂപത പ്രസിഡണ്ട് മഞ്ജു ജോഷി, എക്സിക്യൂട്ടീവ് അംഗങ്ങളായ റിനി ജോസഫ്, ലിസ തോമസ്, ജാൻസി ഷാജൻ, ജെസ്സി ബാബു, മോളി പീറ്റർ, സിസ്റ്റർ ബിന്നി എന്നിവരുടെ ആത്മാർത്ഥമായ സഹകരണത്താലുമാണ് ഈ പരിപാടി വിജയകരമായി സംഘടിപ്പിക്കപ്പെട്ടത്.
2026 ജൂൺ 26-ന് സെന്റ് തോമസ് ധർമ്മാരാമിൽ നടന്ന പരിപാടിയിൽ റവ. ഫാ. ആന്റോ കാഞ്ഞിരത്തിങ്കൽ, റവ. ഫാ. ജോൺ പി. ടോം എന്നിവർ സന്നിഹിതരായിരുന്നു. മണ്ഡ്യ രൂപത ചാൻസലർ റവ. ഫാ. ജോമോൻ കോലഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു.
കാൻസർ രോഗികൾക്ക് പ്രത്യാശയും കരുതലും പകരുന്ന ഈ സ്നേഹപൂർണ സംരംഭം, മാതൃവേദിയുടെ സാമൂഹിക പ്രതിബദ്ധതയുടെയും സേവന മനോഭാവത്തിൻ്റെയും മികച്ച മാതൃകയായി മാറി.
