പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബു​ള്ള​റ്റ് ക​ത്തി​ച്ച കേ​സി​ൽ ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ
Kerala
0 min read
4.5k

പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബു​ള്ള​റ്റ് ക​ത്തി​ച്ച കേ​സി​ൽ ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ

മെയ്‌ 26, 2026
0

അ​ഞ്ച​ലി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബു​ള്ള​റ്റ് ക​ത്തി​ച്ച കേ​സി​ൽ ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ. ശൂ​ര​നാ​ട് സ്വ​ദേ​ശി ആ​ര​തി, ഇ​ടു​ക്കി സ്വ​ദേ​ശി ഗാ​യ​ത്രി എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ബൈ​ക്ക് ക​ത്തി​ച്ച​ത്. അ​ഞ്ച​ൽ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ർ​ച്ച​ൽ പാ​ല​വി​ള വീ​ട്ടി​ൽ വി​വേ​കി​ന്‍റെ ബൈ​ക്ക് ആ​ണ് ക​ത്തി​ച്ച​ത്. വി​വേ​കും ആ​ര​തി​യും ത​മ്മി​ലു​ള്ള വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​മാ​ണ് ബൈ​ക്ക് ക​ത്തി​ക്കാ​ൻ കാ​രണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Continue Reading
കേരള സമാജം (R)കർണാടകയുടെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
Association News
1 min read
5.1k

കേരള സമാജം (R)കർണാടകയുടെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

മെയ്‌ 26, 2026
0

കേരള സമാജം (R)കർണാടകയുടെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി എസ്.കെ.പിള്ള (സംസ്ഥാന പ്രസിഡണ്ട്), ആർ.കെ.കുറുപ്പ്, ഷിജോ ഫ്രാൻസിസ് വൈസ് പ്രസിഡണ്ടുമാർ), ശ്രീകുമാർ (സെക്രട്ടറി), കെ.നടരാജൻ (ജോയിന്റ് സെക്രട്ടറി), യു.ഡി.നായർ (ട്രഷറർ), രാഹുൽ (ജോയിന്റ് ട്രഷറർ), ശ്യാംകുമാർ, വി. എസ്. ജോഷി, മഞ്ജുനാഥ് എസ്, രാംലാൽ (അസിസ്റ്റന്റ് സെക്രട്ടറിമാർ), രാജേഷ് വർമ്മ (ജോയിന്റ് സെക്രട്ടറി, കൾച്ചറൽ) തെരഞ്ഞെടുത്തു.

Continue Reading
കേരളത്തിലെ പ്ലസ് ടു പരീക്ഷാഫലം വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും
Kerala
1 min read
6.1k

കേരളത്തിലെ പ്ലസ് ടു പരീക്ഷാഫലം വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും

മെയ്‌ 26, 2026
0

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തുക. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ഫലം ലഭ്യമാകും. results.kerala.gov.innammudekeralam.kerala.gov.inwww.results.hse.kerala.gov.inwww.prd.kerala.gov.inresults.digilocker.gov.inwww.results.kite.kerala.gov.inexamresults.kerala.gov.inഎന്നീ വെബ്സൈറ്റുകൾ വഴി ഫലമറിയാം മൊബൈൽ ആപ്പുകൾSAPHALAM 2026iExaMS-Kerala

Continue Reading
ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഇന്ന്; റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും
Sports
0 min read
5.5k

ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഇന്ന്; റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

മെയ്‌ 26, 2026
0

ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഇന്ന് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും.ഏറ്റുമുട്ടും. ഇരു ടീമുകളും ഇന്നു നേർക്കുനേർ വരുമ്പോൾ ത്രില്ലർ പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇന്നത്തെ വിജയികൾ 31ന് നടക്കുന്ന ഫൈനലിനു നേരിട്ട് യോഗ്യത നേടും. തോൽക്കുന്ന ടീമിന് 29നു നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരിക്കാൻ അവസരം ലഭിക്കും. ധരംശാലയിൽ രാത്രി 7.30 നാണ് മത്സരം.

Continue Reading
വൺവേ തെറ്റിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പ്രത്യേക പരിശോധന
Karnataka
1 min read
6.2k

വൺവേ തെറ്റിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പ്രത്യേക പരിശോധന

മെയ്‌ 26, 2026
0

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ടോൾ ബൂത്ത് ഒഴിവാക്കാൻ വൺവേ തെറ്റിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ട്രാഫിക് പൊലീസ്. എക്സ്പ്രസ് വേയിലെ 14 ഇടങ്ങളിലെ എൻട്രി, എക്സിറ്റ് പോയിന്റുകളിലാണ് പ്രത്യേക പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിച്ചത്. തെറ്റായ ദിശയിൽ വാഹനങ്ങൾ പോകുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലിസ് പരിശോധന കാര്യക്ഷമമല്ലാത്തതിനാലാണ് വാഹനങ്ങൾ തെറ്റായ ദിശയിൽ പോകുന്നതെന്ന് പരാതി ഉയർന്നിരുന്നു. വൺവേ തെറ്റിച്ചെത്തുന്ന വാഹനങ്ങൾ അപകടങ്ങളിൽപെടുന്നതു വർധിച്ചതോടെയാണു പ്രത്യേക പരിശോധനക്ക് നിർദേശം

Continue Reading
കർണാടകയിൽ കേന്ദ്രീകൃത അടിയന്തര ആരോഗ്യ, ആംബുലൻസ് സേവനം ആരംഭിച്ചു
Karnataka
1 min read
5.5k

കർണാടകയിൽ കേന്ദ്രീകൃത അടിയന്തര ആരോഗ്യ, ആംബുലൻസ് സേവനം ആരംഭിച്ചു

മെയ്‌ 26, 2026
0

കർണാടകയിലെ 108 കമാൻഡ് & കൺട്രോൾ സെൻ്ററിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ ബസവേശ്വര നഗറിൽ നിർവഹിച്ചു. ഒറ്റ കോൾ സെന്റിലൂടെ ആരോഗ്യ, ആംബുലൻസ് സേവനം ജനങ്ങളിലെത്തും. ഇനിമുതൽ പൊതുജനങ്ങൾക്ക് ആരോഗ്യ സേവനം ഇനി ഒറ്റ കോൾ സെന്ററിലൂടെ വിരൽത്തുമ്പിൽ ലഭിക്കും. പൊതുജനങ്ങൾക്ക് 108 ആംബുലൻസ് കമാൻഡ് സെന്ററിലൂടെയാണ് ആരോഗ്യ വകുപ്പിൻ്റെ വിവിധ സേവനങ്ങൾസൗജന്യമായി ലഭിക്കുക. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഒന്നിലധികം ഹെൽപ്പ് ലൈൻ സേവനങ്ങൾ കമാൻഡ് സെന്ററിലൂടെ 108 എന്ന

Continue Reading
ബെംഗളുരു നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 29 വരെ യെലോ അലർട്ട്
Karnataka
0 min read
5.9k

ബെംഗളുരു നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 29 വരെ യെലോ അലർട്ട്

മെയ്‌ 26, 2026
0

ബെംഗളുരു നഗരത്തിൽ 29വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇതിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിൽ 29 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.

Continue Reading
ഇന്ധന വില വർധനവിനെതിരെ 30നു സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും: ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ
Karnataka
0 min read
4.5k

ഇന്ധന വില വർധനവിനെതിരെ 30നു സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും: ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

മെയ്‌ 26, 2026
0

ഇന്ധന വില വർധനവിനെതിരെ 30നു സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. ഇന്ധനവില വർധനയ്‌ക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർ സംയുക്‌തമായി നടത്തിയ വാർത്ത സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.ജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി പിൻവലിക്കണമെന്നും ഇന്ധന വില കുറയ്ക്കാൻ ബിജെപി നേതാക്കൾ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്നും ഡി.കെ.ശിവകുമാർ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. ബെംഗളൂരുവിൽ 2024ൽ പെട്രോളിന് 71.41 രൂപ ആയിരുന്നത് ഇപ്പോൾ

Continue Reading
‘ഓപ്പറേഷന്‍ തൂഫാന്‍’ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം: രമേശ് ചെന്നിത്തല
Kerala
0 min read
6.0k

‘ഓപ്പറേഷന്‍ തൂഫാന്‍’ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം: രമേശ് ചെന്നിത്തല

മെയ്‌ 25, 2026
0

കേരള പോലീസിൻ്റെ ലഹരിക്കെതിരായ ‘ഓപ്പറേഷന്‍ തൂഫാന്‍’ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഈ ദുരന്തത്തില്‍ നിന്ന് പുതുതലമുറയെ സംരക്ഷിക്കുന്നതിനായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ (എസ്.പി.സി.) ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്നും സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഏറ്റവും വലിയ വിപത്താണ് ലഹരിയെന്നും മന്ത്രി പറഞ്ഞു. എസ്പിസി സംസ്ഥാന സഹവാസ ക്യാമ്പായ ‘ഐക്യ 2026’ൻ്റെ സമാപന സമ്മേളനം വെങ്ങാനൂര്‍ വിപിഎസ് മലങ്കര ആന്‍ഡ് ഗേള്‍സ് എച്ച്‌എസ്എസില്‍

Continue Reading
ഒന്നാം പ്രതിയെ വെറുതെ വിട്ടത് അംഗീകരിക്കില്ല; അപ്പീലുമായി നീങ്ങുമെന്ന് മധുവിൻ്റെ കുടുംബം
Kerala
0 min read
5.1k

ഒന്നാം പ്രതിയെ വെറുതെ വിട്ടത് അംഗീകരിക്കില്ല; അപ്പീലുമായി നീങ്ങുമെന്ന് മധുവിൻ്റെ കുടുംബം

മെയ്‌ 25, 2026
0

പാലക്കാട്‌ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ വിധിക്ക് പിന്നാലെ പ്രതികരണവുമായ് മധുവിൻ്റെ അമ്മ മല്ലിയും സഹോദരി  സരസുവും. എല്ലാവരും തങ്ങളെ സഹായിച്ചു എന്നും ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റുകയില്ലായിരുന്നുവെന്നും മാധ്യമപ്രവർത്തകരോട് വിധി വന്നതിനു പിന്നാലെ അമ്മ പറഞ്ഞു. വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്നും അമ്മ കൂട്ടിച്ചേർത്തു. മധു കൊല്ലപ്പെട്ട സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം വിധിച്ചത് കൂടാതെ പതിനാറാം പ്രതി മുനീറിന് ഒരു വർഷം തടവാക്കി ഉയ‌ർത്തി. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. അതേസമയം ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്.

Continue Reading