കേരള സമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജിന് ഉജ്ജ്വല വിജയം നേടി
കേരള സമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജ്, രണ്ടാം വർഷ പി യു പരീക്ഷയിൽ ഉജ്ജ്വല (92 %) വിജയം നേടി. കോമേഴ്സ് വിഭാഗത്തിൽ കോളേജ് 90% വിജയവും, സയൻസ് വിഭാഗത്തിൽ 92% വിജയവും നേടി. കോമേഴ്സ് വിഭാഗത്തിൽ 577 (96.17 %) മാർക്ക് വാങ്ങി സുഫിയാ ഭാനു ഒന്നാം സ്ഥാനവും, 549 (91.50%) മാർക്കോടെ ബി സൗമ്യ രണ്ടാം സ്ഥാനവും, 534 (89 %) മാർക്കോടെ
നിയമസഭ തെരഞ്ഞെടുപ്പിലെ പോളിംഗ് സമയം അവസാനിച്ചു; അഞ്ച് വരെ 75 ശതമാനം പോളിംഗ്
നിയമസഭ തെരഞ്ഞെടുപ്പിലെ പോളിംഗ് സമയം അവസാനിച്ചു. വൈകുന്നേരം ആറിനാണ് പോളിംഗ് സമയം അവസാനിച്ചത്. എന്നാൽ ഇപ്പോഴും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. പോളിംഗ് സമയം അവസാനിക്കുന്ന സമയത്ത് ക്യൂവിൽ ഇടം നേടിയവർക്ക് വോട്ട് ചെയ്യാം. ഇവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്.എല്ലായിടത്തും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം പോളിംഗ് ശതമാനം 75 കടന്നു. കേരളത്തിൽ 90 ശതമാനം പോളിംഗ് കടക്കുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണ് രത്തൻ യു.
കൈരളി നികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിനു കീഴിലുള്ള പി യു കോളേജുകൾക്ക് ഉജ്ജ്വല വിജയം
കൈരളി നികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിനു കീഴിലുള്ള ഇന്ദിരാ നഗർ കോമ്പോസൈറ്റ് പി യു കോളജ്, കൈരളി നികേതൻ കോമ്പോസൈറ്റ് പി യു കോളജുകൾ രണ്ടാം വർഷ പി യു പരീക്ഷയിൽ ഉജ്ജ്വല വിജയം നേടി. ഇന്ദിരാ നഗർ കോമ്പോസൈറ്റ് പി യു കോളജിൽ പരീക്ഷ എഴുതിയ 249 പേരിൽ 246പേരും വിജയിച്ചു. 98.79 ശതമാനത്തിൻ്റെ മികച്ച വിജയമാണ് കോളേജ് നേടിയത്. 50പേർ ഡിറ്റിംഷനും 166 പേർ ഫസ്റ്റ് ക്ലാസും നേടി.ബി
ഭക്ഷണം ചോദിച്ചിട്ട് നൽകിയില്ല, അമ്മയെ കൈയേറ്റം ചെയ്ത് 12കാരൻ
ഭക്ഷണം ചോദിച്ചിട്ട് നൽകാത്തതിൽ അമ്മയെ കൈയേറ്റം ചെയ്ത് 12കാരൻ. സോഷ്യൽ മീഡിയയിൽ ഇതിൻ്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വീടിനുള്ളിൽ നിന്നും പകർത്തിയതെന്ന് സംശയിക്കുന്ന വീഡിയോയിൽ അമിത വണ്ണമുള്ള കുട്ടി ഭക്ഷണം ചോദിക്കുന്നതും അമ്മ ഭക്ഷണമൊന്നുമില്ലെന്ന് പറയുമ്പോൾ പ്രകോപിതനായ കുട്ടി അവരെ പിടിച്ച് തള്ളുന്നതും വ്യക്തമാണ്. അമ്മ പരമാവധി മകനെ ശാന്തനാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കുട്ടിയെ കർശനമായി ശിക്ഷിക്കണമെന്ന് ഒരു വിഭാഗം പറയുമ്പോൾ
എറണാകുളത്ത് വ്യാപകമായി കള്ളവോട്ട് പരാതി
എറണാകുളത്ത് വ്യാപകമായി കള്ളവോട്ട് പരാതി. തൃപ്പൂണിത്തുറ, കൊച്ചി, കളമശേരി തുടങ്ങിയ മണ്ഡലങ്ങളാണ് കള്ളവോട്ട് പരാതി ഉയര്‍ന്നിരിക്കുന്നത്. വോട്ട് ചെയ്യാനായി ഇടക്കൊച്ചി അക്വിനാസ് കോളജില്‍ 282-ാം ബൂത്തില്‍ എത്തിയ ഇടക്കൊച്ചി സ്വദേശിയായ കാളിയത്ത് കുഞ്ഞുമോളുടെ വോട്ട് മറ്റാരോ ചെയ്തുവെന്നാണ് ലഭിച്ച വിവരം. ഇതോടെ ടെന്‍ഡര്‍ വോട്ട് ചെയ്ത് കുഞ്ഞുമോള്‍ മടങ്ങി. കളമശേരി മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂര്‍ എല്‍പി സ്കൂളിലെ 77-ാം നമ്പര്‍ ബൂത്തില്‍ അജയ് ജി. കൃഷ്ണ എന്നയാളുടെ വോട്ടും മറ്റാരോ
ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി തിരച്ചിൽ ഊർജ്ജിതം; അത്യാധുനിക തെർമൽ ഡ്രോണുകളും രംഗത്ത്
ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ പാലക്കാട് സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ(14) കുട്ടിയെ കണ്ടെത്താനായി പോലീസ്, വനം വകുപ്പ്, അഗ്നിരക്ഷാസേന എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. നൂറിലധികം ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നിലവിൽ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചെങ്കുത്തായ ഇറക്കങ്ങളിലും അതീവ ദുഷ്കരമായ പാറക്കെട്ടുകൾക്കിടയിലും ജീവൻ പണയപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. മനുഷ്യസാധ്യമായ തിരച്ചിലിന് പുറമെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായവും തേടിയിട്ടുണ്ട്. വനത്തിനുള്ളിലെ താപവ്യതിയാനങ്ങൾ
കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കേരളത്തിൽ വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 9 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഇന്ന് കൊല്ലം,പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും, കോട്ടയം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ
തിരഞ്ഞെടുപ്പ് ദിനത്തിൽ വിവാഹവേഷത്തില്‍ വോട്ട് ചെയ്ത് വധു
തിരഞ്ഞെടുപ്പ് ദിനത്തിൽ വിവാഹച്ചടങ്ങുകൾക്ക് മുമ്പ് വോട്ട് ചെയ്യാനെത്തിയ വധു കൗതുകക്കാഴ്ച്ചയായി. പത്തനംതിട്ട അടൂരിലാണ് സംഭവം. നെല്ലിമുകള്‍ സ്വദേശിനി ആശ വില്‍സണ്‍ ആണ് വിവാഹവേഷത്തില്‍ വോട്ട് ചെയ്യാനെത്തിയത്. പാറക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെത്തിയാണ് ആശ വോട്ട് രേഖപ്പെടുത്തിയത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. എസ്‌ഐആറിനെത്തുടർന്ന് ഇത്തവണ പോളിംഗ് 80 ശതമാനം കടക്കുമെന്നാണ് കരുതുന്നത്.
വനിത സംവരണ ഭേദഗതി ബില്ലിൽ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
വനിത സംവരണ ഭേദഗതി ബില്ലിൽ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ല് രാജ്യം ഒറ്റക്കെട്ടായി ബിൽ പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി പ്രധാന പത്രങ്ങളിൽ ലേഖനം എഴുതി. ഇൻസ്റ്റാഗ്രാം വിഡിയോയും മോദി പുറത്തിറക്കി. സ്ത്രീ ശാക്തീകരണം വികസിത ഇന്ത്യയിലേക്കുള്ള കുതിപ്പ് കൂട്ടുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2029 മുതലുള്ള പാർലമെൻറ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ വനിത സംവരണം നടപ്പിലാക്കണമെന്നും ഇനിയും ഇത് വെച്ചു താമസിപ്പിക്കാൻ കഴിയില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.
അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ; സംസ്ഥാനത്ത് വീണ്ടും അവയവദാനം
തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിൻ്റെ(35) ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും. ഹൃദയം തിരുവന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു ഏപ്രിൽ രണ്ടിനാണ് ജയി ജയകുമാറിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.