തിരഞ്ഞെടുപ്പ് ദിനത്തിൽ വിവാഹച്ചടങ്ങുകൾക്ക് മുമ്പ് വോട്ട് ചെയ്യാനെത്തിയ വധു കൗതുകക്കാഴ്ച്ചയായി. പത്തനംതിട്ട അടൂരിലാണ് സംഭവം. നെല്ലിമുകള്‍ സ്വദേശിനി ആശ വില്‍സണ്‍ ആണ് വിവാഹവേഷത്തില്‍ വോട്ട് ചെയ്യാനെത്തിയത്.

പാറക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെത്തിയാണ് ആശ വോട്ട് രേഖപ്പെടുത്തിയത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. എസ്‌ഐആറിനെത്തുടർന്ന് ഇത്തവണ പോളിംഗ് 80 ശതമാനം കടക്കുമെന്നാണ് കരുതുന്നത്.

Related Posts