യുഡിഎ​ഫ് സ്ഥാനാർഥി ടി.​എ​ന്‍. പ്രതാപന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി
Kerala
0 min read
5.0k

യുഡിഎ​ഫ് സ്ഥാനാർഥി ടി.​എ​ന്‍. പ്രതാപന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി

ഏപ്രിൽ 9, 2026
0

തൃശൂർ മ​ണ​ലൂ​രിലെ യുഡിഎ​ഫ് സ്ഥാനാർഥി ടി.​എ​ന്‍. പ്രതാപന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. സംഭവത്തിന് പിന്നാലെ മേഖലയിൽ നേരിയ തോതിൽ സംഘർഷാവസ്ഥ ഉണ്ടായി. ബിജെപിയുടെ ബൂത്ത് ഏജൻ്റ് കയ്യേറ്റം ചെയ്തുവെന്നാണ് യുഡിഎഫിൻ്റെ ആരോപണം. കണ്ടശാങ്കടവ് കോൺവെൻ്റ് സ്കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം.

Continue Reading
100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് വാഴ 2
Entertainment
0 min read
6.6k

100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് വാഴ 2

ഏപ്രിൽ 9, 2026
0

മലയാള സിനിമയ്ക്ക് പുത്തൻ അനുഭവം സമ്മാനിച്ച വാഴ 2ന്റെ ഒഫീഷ്യൽ ബോക്സ് ഓഫീസ് കളക്ഷൻ വിവരം പുറത്ത്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചുവെന്ന് തിരക്കഥാകൃത്ത് വിപിൻ ദാസും മറ്റ് അണിയറ പ്രവർത്തകരും അറിയിച്ചു. വൻതാരനിരയോ ആഡംബരങ്ങളോ ഇല്ലാതെ എത്തിയ ഒരു കൊച്ചു ചിത്രമാണ് വാഴ 2. വെറും ഏഴ് ​ദിവസം കൊണ്ടാണ് ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വാഴ 2 ഈ നേട്ടം കൊയ്തിരിക്കുന്നത്.

Continue Reading
ഒ​ന്ന​ര വ​യ​സു​കാ​രിക്ക് ഫ്ലാ​റ്റി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ നി​ന്ന് വീ​ണ് പരിക്ക്; സംഭവം ബം​ഗ​ളൂ​രു​വി​ലെ നാ​യ​ന്ദ​ഹ​ള്ളി​യി​ൽ
Karnataka
0 min read
6.2k

ഒ​ന്ന​ര വ​യ​സു​കാ​രിക്ക് ഫ്ലാ​റ്റി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ നി​ന്ന് വീ​ണ് പരിക്ക്; സംഭവം ബം​ഗ​ളൂ​രു​വി​ലെ നാ​യ​ന്ദ​ഹ​ള്ളി​യി​ൽ

ഏപ്രിൽ 9, 2026
0

ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​രി ഫ്ലാ​റ്റി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ നി​ന്ന് വീ​ണ് പരിക്ക്. ബം​ഗ​ളൂ​രു​വി​ലെ നാ​യ​ന്ദ​ഹ​ള്ളി​യി​ൽ ഫ്ലാ​റ്റി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ഞ്ഞ് പ്ര​ധാ​ന വാ​തി​ലി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി വ​രാ​ന്ത​യി​ലെ​ത്തി. വ​രാ​ന്ത​യി​ൽ ​ഉ​ണ്ടാ​യി​രു​ന്ന ക​സേ​ര​യി​ൽ ക​യ​റിയ കു​ഞ്ഞ് ഗ്രി​ല്ലി​ലൂ​ടെ പു​റ​ത്തേ​​ റോ​ഡി​ലേ​യ്ക്ക് തെ​ന്നി​ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ​മീ​പ​വാ​സി​ക​ൾ അ​ടു​ക്ക​ള​യി​ൽ ജോ​ലി​യി​ലാ​യി​രു​ന്ന കു​ഞ്ഞി​ന്‍റെ മാ​താ​വി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ഞ്ഞ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Continue Reading
വർത്തൂർ മലയാളി അസോസിയേഷൻ ഭാരവാഹികൾ
Association News
0 min read
6.7k

വർത്തൂർ മലയാളി അസോസിയേഷൻ ഭാരവാഹികൾ

ഏപ്രിൽ 9, 2026
0

വർത്തൂർ മലയാളീ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം മാർച്ച് 22ന് ദിശ വിൻഡ്സർ ഗാർഡൻ അപ്പാർട്മെൻറ് ക്ലബ് ഹൌസിൽ വച്ചു നടന്നു. പ്രസിഡണ്ട് ഷാജി രാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസീദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ നീതു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അടുത്ത പ്രവർത്തന വർഷത്തേക്കുള്ള 21 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. ഭാരവാഹികൾ: അജീഷ് പി കെ (പ്രസിഡണ്ട്), പ്രസീദ് ഈ ടി (ജനറൽ

Continue Reading
സുവർണ്ണ കർണാടക കേരള സമാജം സാഹിത്യോത്സവം ഏപ്രിൽ 12-ന്
Association News
1 min read
6.4k

സുവർണ്ണ കർണാടക കേരള സമാജം സാഹിത്യോത്സവം ഏപ്രിൽ 12-ന്

ഏപ്രിൽ 9, 2026
0

ബെംഗളൂരു മലയാള സാഹിത്യ-സാംസ്‌കാരിക രംഗത്ത് പ്രവർത്തനങ്ങൾ തുടങ്ങുന്ന സുവർണ്ണ കർണാടക കേരള സമാജം സംഘടിപ്പിക്കുന്ന സാഹിത്യോത്സവം “സുവർണ തൂലിക 2026” ഏപ്രിൽ 12-ന് ഹെന്നൂർ ശ്രീരാം ഗ്ലോബൽ സ്‌കൂളിൽവച്ച് നടക്കും. സാഹിത്യോത്സവത്തോടനുബന്ധിച്ചു പ്രമുഖ സാഹിത്യചിന്തകനും വിമർശകനുമായ സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണം ഉണ്ടായിരിക്കും. നോവൽ, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിൽ മികവ് തെളിയിച്ച എഴുത്തുകാരെ സുവർണ തൂലിക അവാർഡ് നൽകി ആദരിക്കും. മലയാളത്തിൻ്റെ അതുല്യ പ്രതിഭയായിരുന്ന പി.പദ്‌മരാജൻ്റെ സിനിമകളെ ആസ്പദമാക്കിയുള്ള

Continue Reading
യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ ച​രി​ത്ര വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് എ.​കെ.​ആ​ന്‍റ​ണി
Kerala
0 min read
6.0k

യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ ച​രി​ത്ര വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് എ.​കെ.​ആ​ന്‍റ​ണി

ഏപ്രിൽ 9, 2026
0

യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ ച​രി​ത്ര വി​ജ​യ​മു​ണ്ടാ​കു​മെന്ന് എ.​കെ.​ആ​ന്‍റ​ണി. ഒ​രു ത​രം, ര​ണ്ടു ത​രം, മൂ​ന്നു ത​രം യു​ഡി​എ​ഫ് ഭ​ര​ണം ഉ​റ​പ്പി​ച്ചു​വെ​ന്നും വോ​ട്ട് ചെ​യ്ത​ശേ​ഷം എ.​കെ.​ആ​ന്‍റ​ണി അം​ഗം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ഉ​ട​നീ​ളം ഉ​യ​ർ​ന്ന ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ജ​ന​രോ​ഷ​മാ​കു​ന്ന കൊ​ടു​ങ്കാ​റ്റാ​യി രൂ​പ​പ്പെ​ട്ടു. യു​ഡി​എ​ഫ് ഇ​ത്ത​വ​ണ കേ​ര​ളം തൂ​ത്തു​വാ​രും.10 വ​ർ​ഷ​ത്തെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്ക് ക​ണ​ക്കു ചോ​ദി​ക്കാ​ൻ ജ​നാ​ധി​പ​ത്യ കേ​ര​ളം കാ​ത്തി​രി​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ൽ ന​ൽ​കാ​വു​ന്ന ക​ടു​ത്ത​ശി​ക്ഷ ഈ ​സ​ർ​ക്കാ​രി​ന് വോ​ട്ട​ർ​മാ​ർ ന​ൽ​കും. യു​ഡി​എ​ഫ് ഇ​ത്ത​വ​ണ കേ​ര​ളം തൂ​ത്തു​വാ​രും.

Continue Reading
പാലക്കാട് വോട്ടിന് നോട്ട് വിവാദം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Kerala
1 min read
6.6k

പാലക്കാട് വോട്ടിന് നോട്ട് വിവാദം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഏപ്രിൽ 9, 2026
0

പാലക്കാട് വോട്ടിന് പണം നല്‍കിയ വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കളക്ടറുടെ ആവശ്യം അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നാണ്. ഇപ്പോള്‍ കളക്ടര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് നല്‍കിയത്. പൊലീസ് റിപ്പോര്‍ട്ട് കൂടി

Continue Reading
രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ് മോൻ’ പരാമർശം: പൂരിപ്പിക്കേണ്ടത് അവരവ‌ർ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
0 min read
6.6k

രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ് മോൻ’ പരാമർശം: പൂരിപ്പിക്കേണ്ടത് അവരവ‌ർ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഏപ്രിൽ 9, 2026
0

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ്‌മോൻ പരാമർശം അവരവർ തന്നെ പൂരിപ്പിക്കട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പിണറായി ആർസി അമല ബേസിക് യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെണ്ണലിന് ശേഷം ബാക്കി കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഏക മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡിയെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു. കൂടുതൽ കാര്യങ്ങൾ വോട്ടെണ്ണലിന് ശേഷം പറയുമെന്നും മുഖ്യമന്ത്രി

Continue Reading
പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ കുടുംബസംഗമം മെയ് 10ന്
Association News
1 min read
5.1k

പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ കുടുംബസംഗമം മെയ് 10ന്

ഏപ്രിൽ 9, 2026
0

പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ കുടുംബസംഗമം മെയ് 10ന് ലക്ഷ്മിപുരയിലുള്ള സാമ്പ്രം കൺവെൻഷൻ സെൻററിൽവച്ച് രാവിലെ 10മണി മുതൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ – സാംസകാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രശസ്‌ത സിനിമാ താരം വിനയ പ്രസാദ് മുഖ്യാതിഥിയാവും. പ്രശസ്ത കവി പി.രാമൻ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ കഥകളി കലാകാരൻ കൃഷ്‌ണൻ നമ്പൂതിരി, കൊമേർഷ്യൽ ടാക്‌സ് അഡീഷണൽ കമ്മീഷണർ ബി രമേശ്

Continue Reading
കേരളം വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്
Kerala
0 min read
6.1k

കേരളം വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

ഏപ്രിൽ 9, 2026
0

സംസ്ഥാനത്ത് ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്. പോളിങ് ശതമാനം 18.5% ആയി ഉയർന്നു. വടക്കൻ കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആണ് മികച്ച പോളിങ്. വോട്ടർമാരുടെ ഏറ്റവും വലിയ പങ്കാളിത്തം ഇവിടങ്ങളിൽ ദൃശ്യമാകുന്നത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് നിലവിൽ ഏറ്റവും കുറഞ്ഞ ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗതമായി വോട്ടിങ്ങിൽ മുന്നിട്ടുനിൽക്കുന്ന കണ്ണൂർ ഇത്തവണയും ആധിപത്യം തുടരുകയാണ്. മധ്യകേരളത്തിലെ ജില്ലകളായ എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ ഇത്തവണ വോട്ടർമാർ വലിയ ആവേശത്തോടെയാണ് എത്തുന്നത്. പോളിങ്

Continue Reading