പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ കുടുംബസംഗമം മെയ് 10ന് ലക്ഷ്മിപുരയിലുള്ള സാമ്പ്രം കൺവെൻഷൻ സെൻററിൽവച്ച് രാവിലെ 10മാണി മുതൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ – സാംസകാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രശസ്‌ത സിനിമാ താരം വിനയ പ്രസാദ് മുഖ്യാതിഥിയാവും. പ്രശസ്ത കവി പി.രാമൻ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ കഥകളി കലാകാരൻ കൃഷ്‌ണൻ നമ്പൂതിരി, കൊമേർഷ്യൽ ടാക്‌സ് അഡീഷണൽ കമ്മീഷണർ ബി രമേശ് കുമാർ, എന്നിവരെ ചടങ്ങിൽ ആദരിക്കും.

ടിവി ചാനലുകളിൽ മിമിക് പ്രകടനത്തിലൂടെ മിന്നും പ്രകടനം കാഴ്‌ചവെച്ച് കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന സുപ്രസിദ്ധ കലാകാരൻ മിഥുൻ മണ്ണാർക്കാട്, എം.ജി. ശ്രീകുമാറിൻ്റെയും, അനശ്വര നടൻ ജയൻ്റേയും വേഷത്തിൽ പാടി അഭിനയിച്ച് വിസ്മ‌യം സൃഷ്ടിച്ച് ശ്രദ്ധേയനായ ഗായകൻ നിഷാബ് കലാഭവൻ, റിയാലിറ്റി ഷോകളിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്‌ച വെക്കുന്ന വിഷ്ണു ദാസ്, അനഘ സതീഷ് തുടങ്ങി ഒട്ടേറെ സുപ്രസിദ്ധ കലാകാരന്മാർ അണിനിരക്കുന്ന കൊച്ചിൻ മീഡിയ സ്റ്റാർസിൻ്റെ മെഗാ മ്യൂസിക്കൽ മിമിക് ഷോ കുടുംബസംഗമത്തോടനുബന്ധിച്ചു നടക്കും. വിഭവ സമൃദ്ധമായ പാലക്കാടൻ സദ്യ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 93419 60055.

Related Posts