പാലക്കാട് വോട്ടിന് പണം നല്‍കിയ വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ കളക്ടറുടെ ആവശ്യം അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നാണ്. ഇപ്പോള്‍ കളക്ടര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് നല്‍കിയത്. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമോപദേശവും തേടും’ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

സംഭവത്തിൽ കോഴ വിവാദത്തില്‍ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തിരുന്നു. കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധികകള്‍ക്കെതിരെയാണ് കേസെടുത്തത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍.

Related Posts