വ്യക്തിപരമായ വിവരങ്ങൾ അനുമതിയില്ലാതെ തന്റെ പേര്, ചിത്രം, ശബ്ദം എന്നിവയുൾപ്പെടെയുള്ള വാണിജ്യ ആവശ്യങ്ങൾക്കോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ദുരുപയോഗങ്ങൾക്കോ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
സാമൂഹിക മാധ്യമങ്ങളിലും ഡിജിറ്റൽ ഇടങ്ങളിലും താരത്തിന്റെ അനുമതിയില്ലാതെ ശബ്ദവും ചിത്രങ്ങളും ഉപയോഗിക്കുന്നതും വ്യാജ പരസ്യങ്ങളിൽ ഉൾപ്പെടുത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മോഹൻലാൽ നിയമനടപടിക്ക് ഹൈക്കോടതിയെ സമീപ്പിച്ചത്.
ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷയായ ബെഞ്ച് ഇന്ന് ഈ ഹർജി പരിഗണിക്കും. നേരത്തെ അനിൽ കപൂർ, അമിതാഭ് ബച്ചൻ തുടങ്ങിയ താരങ്ങളും സമാന രീതിയിൽ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.