എറണാകുളം പാലക്കുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്‍റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന പരാതിയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ കൂത്താട്ടുകുളം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മൂവാറ്റുപുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് മാത്യു കുഴല്‍നാടന്‍.

ഞായറാഴ്ച രാത്രിയിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചത്. പാലക്കുഴിയില്‍ മൃഗാശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് നശിപ്പിച്ചത്. പൈനാപ്പിള്‍ ചെടി ഫ്‌ളക്‌സില്‍ തിരുകി കീറിയ നിലയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം മാത്യു കുഴല്‍നാടന്‍റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

എല്ലാ പാലങ്ങളും റോഡുകളും ഏറ്റവും മികച്ചതാക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്ററിന്‍റെ അടുത്ത്, വികസനം കൊണ്ടുവരാന്‍ അഴിമതിയെ ചോദ്യം ചെയ്യാന്‍ മാത്യു ഉണ്ട് മൂവാറ്റുപുഴയില്‍ എന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടുകയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കൂത്താട്ടുകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts