ബാംഗളൂരിൽ കോളജ് വിദ്യാർഥികൾക്കെതിരെ വ്യാജ ലഹരിയിടപാട് ആരോപിച്ച് പണം തട്ടുന്നു; ഹെഡ്കോൺസ്‌റ്റബിൾ അറസ്‌റ്റിൽ
കോളജ് വിദ്യാർഥികൾക്കെതിരെ വ്യാജ ലഹരിയിടപാട് ആരോപിച്ച് പണം തട്ടുന്നുവെന്ന പരാതിയിൽ ഹെഡ്കോൺസ്‌റ്റബിൾ ശിവ്സാഗറിനെയും സഹായി പുനീതിനെയും പോലീസ് അറസ്റ്റ് ചെയ്‌തു. സഞ്ജയ് നഗർ പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ ആണ് ശിവ്സാഗർ. വർത്തുർ സ്വദേശി തോമസ് ജി.കോലത്തിൻ്റെ പരാതിയിലാണു കേസ്. പ്രദേശത്തെ ഗുണ്ടകളുടെ സഹായത്തോടെ ഒറ്റയ്ക്കു താമസിക്കുന്ന കോളജ് വിദ്യാർഥികളെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. വിദ്യാർഥികൾ ലഹരിമരുന്ന് ഉപയോഗിച്ചതായും ഇടപാടു നടത്തിയതായും ആരോപിച്ച് 3-4 ലക്ഷം രൂപ വരെ തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതിയെന്ന്
നേമത്ത് വോട്ട് രേഖപ്പെടുത്തി മോഹൻലാൽ
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സൂപ്പർ താരം മോഹൻലാൽ എത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യ മിനിറ്റുകളിൽ തന്നെ അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തി എന്നത് ശ്രദ്ധേയമായി. തിരുവനന്തപുരം നേമം മണ്ഡലത്തിലെ മുടവൻമുകൾ ബൂത്തിലാണ് മോഹൻലാൽ വോട്ടവകാശം വിനിയോഗിച്ചത്. വിഐപി പരിഗണനകൾ ഒന്നുമില്ലാതെ വരിയിൽ നിന്നാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ബൂത്തിലെത്തിയ മോഹൻലാലിനെ നേമത്തെ പ്രമുഖ സ്ഥാനാർത്ഥികളായ എൽഡിഎഫിൻ്റെ വി. ശിവൻകുട്ടിയും യുഡിഎഫിൻ്റെ കെ.എസ്.ശബരീനാഥനും നേരിട്ട് കണ്ട് സംസാരിച്ചു.
ശാസ്ത്രസാഹിത്യ വേദി ‘ഡിജിറ്റൽ കാലത്തെ സ്ത്രീ സുരക്ഷ’ സംവാദം സംഘടിപ്പിച്ചു
സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെയും ഭയമില്ലാതെയും ഡിജിറ്റൽ ഇടങ്ങൾ ഉപയോഗിക്കാൻ ശക്തീകരണം നൽകേണ്ടത് വളരെ പ്രധാനമാണ്. ശാസ്ത്രസാഹിത്യ വേദി ബംഗളൂരു വനിതാദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ സെമിനാറിൽ “ഡിജിറ്റൽ കാലത്തെ സ്ത്രീ സുരക്ഷ” എന്ന വിഷയത്തെക്കുറിച്ച് എഴുത്തുകാരിയും ഐ ടി വിദഗ്ധയുമായ ഹിത വേണുഗോപാലനും ഡോ: ദീപ വി കെ ക്രൈസ്റ്റ് കോളേജ് ഇക്കണോമിക്സ് വിഭാഗം അധ്യാപികയും പ്രഭാഷണങ്ങൾ നടത്തി.. ദൈനംദിന ജീവിതത്തിൻ്റെ ഭൂരിഭാഗവും ആശയവിനിമയം തൊട്ട് ജോലി ധനകാര്യ സാമൂഹിക ഇടപെടലുകൾ വരെ
കർണാടകയിലെ ദാവണഗെരെ സൗത്ത്, ബാഗൽകോട്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്ക്
കർണാടകയിലെ ദാവണഗെരെ സൗത്ത്, ബാഗൽകോട്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് ജനവിധി രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്ക്. രണ്ടു മണ്ഡലങ്ങളിലും സുഗമമായ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബുധനാഴ്‌ച വൈകിട്ടോടെ പോളിങ് ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രങ്ങളുൾപ്പെടെയുള്ള സാമഗ്രികളുമായി പോളിങ് സ്റ്റേഷനുകളിലെത്തി. 284 പോളിങ് ബൂത്തുകളാണ് ദാവണഗെരെ സൗത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 2,32,564 വോട്ടർമാരാണ് ഇവിടെ വിധി നിർണയിക്കാനുള്ളത്. ഇതിൽ 1,18,355 സ്ത്രീകളും 1,14,165 പുരുഷന്മാരുമാണ്. 44 ട്രാൻസ്ജെൻഡർമാരുമുണ്ട്. 319 പോളിങ് ബൂത്തുകളാണ് ബാഗൽകോട്ട് മണ്ഡലത്തിൽ
ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു; ശനിയാഴ്ച പുലർച്ചെ ഭൂമിയിൽ
നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള ദീര്‍ഘദൂര മടക്കയാത്ര ആരംഭിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10:55ന് യാത്രാ പേടകമായ ഓറിയോണ്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ പരിധിയിൽനിന്നു പുറത്തെത്തി. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തെ ഒരു ‘സെലസ്റ്റിയല്‍ സ്ലിംഗ്ഷോട്ട്’ (ജ്വലനം നടത്താതെ മറ്റൊരു ഗ്രഹത്തിന്റെ ഗുരുത്വാകർഷണ ബലത്തെ ഉപയോഗിച്ച് കൃത്രിമ ഉപഗ്രഹം ദിശാമാറ്റം നടത്തുകയും വേഗം കൈവരിക്കുകയും ചെയ്യുന്ന തന്ത്രം) പോലെ ഉപയോഗപ്പെടുത്തി തിരികെ വരാനാവശ്യമായ വേഗം നേടിയാണു പേടകം മടക്കയാത്ര ആരംഭിച്ചത്.
ബെംഗളുരുവിൽനിന്ന് വോട്ട് വണ്ടികൾ പുറപ്പെട്ടു
ബെംഗളുരു കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ മലയാളി വോട്ടർമാരുമായി വോട്ട് വണ്ടികൾ പുറപ്പെട്ടു. യുഡിഎഫ് കർണാടക സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിലേക്കായി 40 ബസുകളാണ് ഒരുക്കിയത്. വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ മണ്ഡലങ്ങളിലേക്കാണു കൂടുതൽ ബസുകൾ. ബസ്സിന് ഓൾ ഇന്ത്യ കെഎംസിസി സെക്രട്ടറി നൗഷാദ്, യുഡിഎഫ് ചെയർമാൻ അഡ്വ. സത്യൻ പുത്തൂർ, ജനറൽ കൺവീനർ നാസർ നീലസാന്ദ്ര, റഹീം ചവശേരി, റസാഖ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ്
ബംഗളൂരു വിമാനത്താവളത്തിൽ അഞ്ച് കോടിയുടെ സ്വർണം പിടിച്ചു
ബംഗളൂരു കെംപെഗൗഡ വിമാനത്താവളം വഴിയുള്ള പ്രധാന അന്താരാഷ്ട്ര സ്വർണ കള്ളക്കടത്ത് സംഘത്തി ലെ അഞ്ചുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി അഞ്ച് കോടി രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തു. കാപ്സൾ ആകൃതിയിലുള്ള പാക്കറ്റുകൾക്കുള്ളിൽ പേസ്റ്റ് രൂപത്തിൽ സ്വർണം സമർത്ഥമായി ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഡി.ആർ.ഐയു ടെ ബംഗളൂരു സോണൽ യൂനിറ്റിലെ ഉദ്യോഗസ്ഥർ പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വിമാനത്താവളത്തിൻ്റെ ടെർമിനൽ രണ്ടിൽ നിരീക്ഷണം ഏർപ്പെടൂത്തി വിദേശ പൗരന്മാരും പ്രാദേശിക
കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്; അസാം, പുതുച്ചേരി വോട്ടിംഗും ഇന്ന്
പതിനാറാം നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 27196936 സമ്മതിദായകരാണുള്ളത്. 140 മണ്ഡലങ്ങളിലെ 30495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. നിയമസഭ തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു. സർക്കാർ,അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും സ്വകാര്യ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധിയാണ്. ബാങ്കുകൾക്കും ഇത്
വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ ഇറാനിലെ ലാവൻ ദ്വീപിൽ ആക്രമണം
വെടിനിർത്തൽ കരാർ നിലവിൽവന്ന് മണിക്കൂറുകൾക്കുള്ളിൽ ഇറാനിലെ ലാവൻ ദ്വീപിലുള്ള എണ്ണ ശുദ്ധീകരണ ശാലയിലാണ് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം നടന്നത്. ബുധനാഴ്ചയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിയൻ ഓയിൽ മന്ത്രാലയത്തിന്റെ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് നാഷണൽ ഇറാനിയൻ ഓയിൽ റിഫൈനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി വ്യക്തമാക്കി. സംഭവത്തിൽ ആളപായമില്ല. പരിസരം സുരക്ഷിതമാക്കുന്നതിനും തീ നിയന്ത്രണവിധേയമാക്കുന്നതിനുമായി അഗ്നിരക്ഷാസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
അപ്രതീക്ഷിത നീക്കം, ചീഫ് സെക്രട്ടറിയെ നീക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ, രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി സ്റ്റാലിൻ
തിരഞ്ഞെടുപ്പിനിടെ തമിഴ്‌നാട്ടിൽ അപ്രതീക്ഷിത നീക്കവുമായി ഇലക്ഷൻ കമ്മിഷൻ. തമിഴ്‌നാട് ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദത്തെ മാറ്റി എം. സായ്‌കുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ കമ്മിഷൻ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിയെ കൂടാതെ വിജിലൻസ് മേധാവിയെയും മാറ്റിയിട്ടുണ്ട്. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ സന്ദീപ് മിത്തൽ ആണ് പുതിയ വിജിലൻസ് മേധാവി, ഡി.എം.കെ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശദീകരണം. പുതിയ വിജിലൻസ് മേധാവി എടപ്പാടി