വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ​വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​റാ​നി​ലെ ലാ​വ​ൻ ദ്വീ​പി​ലു​ള്ള എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള ര​ണ്ടാ​ഴ്ച​ത്തെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ബു​ധ​നാ​ഴ്ചയാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് ഇ​റാ​നി​യ​ൻ ഓ​യി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വാ​ർ​ത്താ ഏ​ജ​ൻ​സി​യെ ഉ​ദ്ധ​രി​ച്ച് നാ​ഷ​ണ​ൽ ഇ​റാ​നി​യ​ൻ ഓ​യി​ൽ റി​ഫൈ​നിം​ഗ് ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി വ്യ​ക്ത​മാ​ക്കി​. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യമില്ല. പ​രി​സ​രം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​മാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന​യെ സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ഇ​റാ​ൻ നാ​ഗ​രി​ക​ത​യെ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് അ​വ​സാ​ന നി​മി​ഷം വെ​ടി​നി​ർ​ത്ത​ലി​ൽ അ​മേ​രി​ക്ക​യും ഇ​റാ​നും എ​ത്തി​യ​ത്.

Related Posts