കാട്ടാന ശല്യം; മേക്കെദാട്ടു, സംഗമ എന്നിവിടങ്ങളിൽ സന്ദർശനവിലക്ക്
വന്യജീവി സങ്കേതമായ മേക്കെദാട്ടു, സംഗമ എന്നിവിടങ്ങളിലേക്കു മെയ് 3 വരെ സന്ദർശകർക്കു സർക്കാർ പ്രവേശനം നിരോധിച്ചു. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്കു പരുക്കേറ്റിരുന്നു. കാട്ടാനകൾ വെള്ളം കുടിക്കാനായി മേഖലയിൽ പതിവായി തമ്പടിക്കുന്നതിനെ തുടർന്നാണിത്. പ്രതിദിനം അവധിക്കാലമായതിനാൽ ഒട്ടേറെ പേരാണു ഇവിടെ എത്തുന്നത്. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു വനംവകുപ്പ് റേഞ്ച് ഓഫിസർ പറഞ്ഞു.
ഡോക്ടർമാരെന്ന് ചമഞ്ഞ് പെൺവാണിഭം; കഴക്കൂട്ടത്ത് ബംഗ്ലാദേശ് യുവതികളെ പൊക്കി, കർണാടക സ്വദേശിയും കസ്റ്റഡിയിൽ
കഴക്കൂട്ടത്ത് പെൺവാണിഭമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അനധികൃത കുടിയേറ്റം നടത്തിയ രണ്ട് ബംഗ്ലാദേശി യുവതികളെയും കൂടെയുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശി ഡാനിയൽ, ബാംഗ്ലൂർ സ്വദേശി മധുമതി, ബംഗ്ലാദേശികളായ ഇദ്ഖാനൂൻ, സുമി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട സുധീപ്, കൊല്ലം സ്വദേശി പുഷ്പ, വർക്കല സ്വദേശി നൗഫിയ, പശ്ചിമബംഗാൾ സ്വദേശി മൗസ്മി ബിസ്വാൾ എന്നിവരും സംഘത്തിലുണ്ട്. കാര്യവട്ടം മേനല്ലൂരിൽ രണ്ടാഴ്ച മുമ്പാണ് ഈ സംഘം ഇരുനില വീട് വാടകയ്ക്കെടുത്തത്. വാടകവീട്ടിൽനിന്ന് രണ്ട്
കുട്ടികളെ മർദിച്ച കോൺഗ്രസ് നേതാവിനെതിരെ പോക്സോ കേസ്
സുഹൃത്തായ യുവതിയുടെ കുട്ടികളെ മർദിച്ച കോൺഗ്രസ് നേതാവിനെതിരെ കർണാടക പൊലീസ് പോക്സോ കേസെടുത്തു. ബെംഗളൂരു നോർത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ജനറൽ സെക്രട്ടറി ആനന്ദ് നായിഡുവിനെതിരെയാണു കേസെടുത്തത്. യുവതിയുടെ ഭർത്താവിൻ്റെ പരാതിയിൽ ആണ് കേസ് എടുത്തിരിക്കുന്നത്. ആനന്ദും യുവതിയും തമ്മിലുള്ള അവിഹിത ബന്ധം കുട്ടികൾ ചോദ്യം ചെയ്‌തിരുന്നു. ഇതിൻ്റെ പ്രതികാരമായാണ് ഇരുമ്പുവടി ഉപയോഗിച്ചു കുട്ടികളെ മർദിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി കഴിഞ്ഞ മൂന്ന് നാല് വർഷമായി വിവാഹിതയായ
തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം
കടക്കാവൂർ നിലയ്ക്കാമുക്കിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ വാൾട്ടർ- ബിജി ദമ്പതികളുടർ മകൻ ബിനോയ് (കുട്ടു) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അമ്മ ബിജിയും ബിനോയ്, സഹോദരി ബ്ലസി തുടങ്ങിയവർ മൊബൈൽ റിപ്പയർ ചെയ്യുവാനായി ആറ്റിങ്ങലിലേക്ക് പോകവേ, നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നിൽവച്ച് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ഫുട്ട്പാത്തിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. അപകടത്തിൽ
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 9,400 അക്കൗണ്ടുകൾ പൂട്ടിയതായി വാട്സ്ആപ്പ്
രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ വ്യാപകമായ നടപടി ആരംഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജനുവരി മുതൽ ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 9,400 അക്കൗണ്ടുകൾ വാട്സ്ആപ്പ് നീക്കം ചെയ്തതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച് ഫെബ്രുവരി ഒമ്പതിന് സുപ്രീംകോടതി സ്വമേധയാ
സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.മഴ കനത്തതോടെ പലയിടങ്ങളിലും കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടുക്കി ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മേൽക്കൂരകൾ തകരുകയും ചെയ്തു.
ഐപിഎൽ: സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം
ഐപിഎൽ 2026ൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം.. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 243 റൺസ് എന്ന കൂറ്റൻ ലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൺറൈസേഴ്സ് മറികടന്നു. ഇതോടെ വാംഖഡെയിലെ ഏറ്റവും ഉയർന്ന റൺവേട്ട എന്ന റെക്കോർഡും ഹൈദരാബാദ് സ്വന്തമാക്കി. മുംബൈ ഇന്ത്യൻസിന് വേണ്ടി ഓപ്പണർ റയാൻ റിക്കിൾടൺ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 44 പന്തിൽ നിന്ന് റിക്കിൾടൺ സെഞ്ച്വറി
വിജയ്യുടെ പാർട്ടിയായ ടിവികെ 120 വരെ സീറ്റുകൾ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ
ഭൂരിഭാഗവും എക്സിറ്റ് പോളുകളും തമിഴ്നാട്ടിൽ ഡിഎംകെയുടെ ഭരണ തുടർച്ച പ്രവചിക്കുമ്പോൾ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം ടിവികെക്ക് അനുകൂലമാണ്. നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം നടത്തുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പറയുന്നത്. പുറത്തുവന്ന സർവ്വെകളിൽ ഏഴെണ്ണം ഡിഎംകെയ്ക്ക് തുടർ ഭരണം പ്രവചിക്കുമ്പോൾ രണ്ട് സർവ്വെകൾ പറയുന്നത് എഐഎഡിഎംകെ സഖ്യം അധികാരത്തിൽ വരുമെന്നാണ്. ടിവികെ 98 മുതൽ 120 സീറ്റുകൾ വരെ നേടി
ഐപിഎൽ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു കൂറ്റൻ സ്കോർ
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസ് ഹൈദരാബാദ് ബൗളർമാരെ കടന്നാക്രമിച്ചു. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് എന്ന കൂറ്റൻ സ്കോർ നേടി. തകർപ്പൻ സെഞ്ചുറി (55 പന്തിൽ 123 റൺസ്) നേടിയ റ്യാൻ റിക്കിൾട്ടൻ്റെ പ്രകടനമാണ് മുംബൈയെ കൂറ്റൻ സ്കോർ നേടാൻ സഹായിച്ചത്. മുംബൈയ്ക്കായി അരങ്ങേറ്റം കുറിച്ച വിൽ ജാക്സും തകർപ്പൻ
ബംഗളൂരു ആശുപത്രിയിലെ മതിൽ തകർന്ന് മരിച്ചവരിൽ രണ്ടുപേർ മലയാളികൾ
ബംഗളൂരു ആശുപത്രിയിലെ മതിൽ തകർന്ന് മരിച്ചവരിൽ രണ്ടുപേർ മലയാളികൾ. ബംഗളൂരു ശിവാജി നഗറിലുള്ല ബൗറിംഗ് ആൻ്റ് ലേഡി കർസൺ ആശുപത്രിയിലെ മതിലാണ് തകർന്നുവീണത്. മരിച്ചവരിൽ എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരും ഉൾപ്പെടും. ഇവർ കൂടുംബശ്രീ പ്രവർത്തകരാണ്. വിനോദയാത്രയ്ക്കായാണ് ഇവരടങ്ങുന്ന 56 അംഗ സംഘം ബംഗളൂരുവിൽ എത്തിയത്. മൂന്നുപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.പൊലീസ് നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം വൈകിട്ട് 5.30ഓടെയാണ് അപകടമുണ്ടായത്. മറ്റ് മരണമടഞ്ഞ മിക്കവരും വഴിയോര കച്ചവടക്കാരാണ് പ്രദേശത്ത് ഇന്ന്