ഐ​പി​എ​ൽ 2026ൽ ​മും​ബൈ ഇ​ന്ത്യ​ൻ​സിനെതിരായ മത്സരത്തിൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദിന് തകർപ്പൻ ജയം.. മും​ബൈ ഇ​ന്ത്യ​ൻ​സ് ഉ​യ​ർ​ത്തി​യ 243 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ ല​ക്ഷ്യം എ​ട്ട് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ നാ​ല് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി സ​ൺ​റൈ​സേ​ഴ്സ് മ​റി​ക​ട​ന്നു. ഇ​തോ​ടെ വാം​ഖ​ഡെ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​വേ​ട്ട എ​ന്ന റെ​ക്കോ​ർ​ഡും ഹൈ​ദ​രാ​ബാ​ദ് സ്വ​ന്ത​മാ​ക്കി.

മും​ബൈ ഇ​ന്ത്യ​ൻ​സി​ന് വേ​ണ്ടി ഓ​പ്പ​ണ​ർ റ​യാ​ൻ റി​ക്കി​ൾ​ട​ൺ മി​ന്നും പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. വെ​റും 44 പ​ന്തി​ൽ നി​ന്ന് റി​ക്കി​ൾ​ട​ൺ സെ​ഞ്ച്വ​റി തി​ക​ച്ചു. സ​ന​ത് ജ​യ​സൂ​ര്യ​യു​ടെ റെ​ക്കോ​ർ​ഡ് ത​ക​ർ​ത്ത റി​ക്കി​ൾ​ട​ൺ, മും​ബൈ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും വേ​ഗ​മേ​റി​യ സെ​ഞ്ച്വ​റി എ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി. 55 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 123 റ​ൺ​സ് (10 ഫോ​ർ, 8 സി​ക്സ്) നേ​ടി​യ റി​ക്കി​ൾ​ട​ണി​ന്‍റെ ക​രു​ത്തി​ൽ മും​ബൈ 20 ഓ​വ​റി​ൽ 243/5 എ​ന്ന സ്കോ​റി​ലെ​ത്തി. അരങ്ങേറ്റക്കാരൻ വിൽ ജാക്സ് (46), നായകൻ ഹാർദിക് പാണ്ഡ്യ (12 പന്തിൽ 31) എന്നിവരും ആഞ്ഞടിച്ചു.

ട്രാ​വി​സ് ഹെ​ഡും അ​ഭി​ഷേ​ക് ശ​ർ​മ​യും ചേ​ർ​ന്ന് പ​വ​ർ​പ്ലേ​യി​ൽ ത​ന്നെ മും​ബൈ ബൗ​ള​ർ​മാ​രെ നി​ലം​പ​രി​ശാ​ക്കി. ട്രാ​വി​സ് ഹെ​ഡ് 30 പ​ന്തി​ൽ 76 റ​ൺ​സും (8 സി​ക്സ്), അ​ഭി​ഷേ​ക് ശ​ർ​മ 24 പ​ന്തി​ൽ 45 റ​ൺ​സും നേ​ടി. വെ​റും 30 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 65 റ​ൺ​സ് നേ​ടി​യ ക്ലാ​സ​ൻ ഹൈ​ദ​രാ​ബാ​ദി​നെ വി​ജ​യ​തീ​ര​ത്ത് എ​ത്തി​ച്ചു. സ​ലി​ൽ അ​റോ​റ (10 പ​ന്തി​ൽ 30*) പാ​ണ്ഡ്യ​യു​ടെ ഓ​വ​റി​ൽ സി​ക്സ​റു​ക​ൾ പാ​യി​ച്ച് ക​ളി വേ​ഗ​ത്തി​ൽ അ​വ​സാ​നി​പ്പി​ച്ചു.

Related Posts