കഴക്കൂട്ടത്ത് പെൺവാണിഭമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അനധികൃത കുടിയേറ്റം നടത്തിയ രണ്ട് ബംഗ്ലാദേശി യുവതികളെയും കൂടെയുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശി ഡാനിയൽ, ബാംഗ്ലൂർ സ്വദേശി മധുമതി, ബംഗ്ലാദേശികളായ ഇദ്ഖാനൂൻ, സുമി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട സുധീപ്, കൊല്ലം സ്വദേശി പുഷ്പ, വർക്കല സ്വദേശി നൗഫിയ, പശ്ചിമബംഗാൾ സ്വദേശി മൗസ്മി ബിസ്വാൾ എന്നിവരും സംഘത്തിലുണ്ട്. കാര്യവട്ടം മേനല്ലൂരിൽ രണ്ടാഴ്ച മുമ്പാണ് ഈ സംഘം ഇരുനില വീട് വാടകയ്ക്കെടുത്തത്. വാടകവീട്ടിൽനിന്ന് രണ്ട് കാറുകളും നിരവധി മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ആയുർവേദ ഡോക്ടർമാരാണെന്ന് പറഞ്ഞാണ് 35,000 രൂപയ്ക്ക് വീട് വാടകയ്ക്ക് എടുത്തത്. കസ്റ്റഡിയിലെടുത്ത ഇവരെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പരിശോധനയിൽ കഴക്കൂട്ടം പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം നഗരത്തിൽ രണ്ട് ബംഗ്ലാദേശികൾ അനധികൃതമായി താമസിച്ചതിന് പിടിയിലായിരുന്നു. ഈ യുവതികളെ ഉപയോഗിച്ച് വാണിഭം നടത്തുന്നതായാണ് പോലീസ് സംശയിക്കുന്നത്.