സ്ത്രീകൾക്ക് മാസം 2,500, സൗജന്യ സിലിണ്ടർ; സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി ടിവികെ പ്രകടനപത്രിക
സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി TVK പ്രകടനപത്രിക പുറത്ത്. വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് അഭ്യർത്ഥിച്ചു. സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന. തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് ചൂണ്ടിക്കാട്ടി.60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും. ഒരു കുടുംബത്തിന് പ്രതിവർഷം ആറ് സൗജന്യ പാചക വാതക സിലിങ്ങറുകൾ നൽകും. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ
വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ ഇടിച്ച് അപകടം; ആർക്കും പരിക്കില്ല
വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ ഇടിച്ച് അപകടം. ആകാശ വിമാനവും സ്പൈസ് ജെറ്റും തമ്മിലാണ് ഇടിച്ചത്. ആർക്കും പരിക്കില്ല. ഡൽഹിയിൽനിന്നു ഹൈദരാബാദിലേക്കു പുറപ്പെടാൻ പുറപ്പെടാനൊരുങ്ങിയ ആകാശ വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നു. വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ചിറകുകൾക്കു കേടുപാടു സംഭവിച്ചു. ആകാശാ വിമാനത്തിലെ യാത്രക്കാർക്കു യാത്ര ചെയ്യാൻ വേറെ സംവിധാനമൊരുക്കി.
വി ആർ ഹർഷൻ്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന്
വി ആർ ഹർഷൻ്റെ നർമ്മരസായനം, ഹാസ്യഹർഷം എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം എഴുത്തുകാരൻ കെ ആർ കിഷോർ നിർവഹിക്കും. ഏപ്രിൽ 26ന് വൈകിട്ട് 3.30ന് മത്തിക്കരെ കോസ്മോപൊളിറ്റൻ കൾച്ചറൽ സെൻററിൽ ആണ് പ്രകാശനച്ചടങ്ങ്. പ്രശസ്‌ത എഴുത്തുകാരികളായ ഇന്ദിരാ ബാലൻ, രമ പ്രസന്ന പിഷാരടി എന്നിവർ പുസ്‌തകം ഏറ്റുവാങ്ങും. സുദേവൻ പുത്തൻചിറ, സലിംകുമാർ.എസ് എന്നിവർ പുസ്‌തക പരിചയം നടത്തും. ബാംഗ്ളൂരിലെ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 98451 82814
വിഷു കിറ്റുകൾ വിതരണം ചെയ്‌തു
കേരള സമാജം (R) കർണാടക ബാംഗ്ലൂർ നോർത്ത് ഡിവിഷൻ്റെ നേതൃത്വത്തിൽ ദ്വാരകനഗറിലെ ഡൈൻ സ്‌പോട്ട് റെസ്റ്റോറന്റിൽവെച്ച് വിഷുക്കണി കിറ്റുകളുടെ വിതരണത്തിൻ്റെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള നിർവഹിച്ചു.വൈസ് പ്രസിഡണ്ട് ആർ.കെ.കുറുപ്പ്, സെക്രട്ടറി ശ്രീകുമാർ, സമാജം അഡ്വൈസർ അഡ്വ.പ്രഭാകരൻ, അഡ്വ. പ്രവീൺ, ജോയിന്റ് സെക്രട്ടറി നടരാജൻ, ട്രഷറർ യു.ഡി.നായർ, അസിസ്റ്റൻറ് സെക്രട്ടറിമാരായ ശ്യാം കുമാർ, യോഗേഷ് നായർ, സുകുമാരൻ, ഡിഷോബ്, ഡോ.ദിലീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടൊപ്പം വനിതാ വിഭാഗം ഭാരവാഹികളും
വനിത സംവരണ ബില്ലിനെ എതിർക്കുന്നവർക്ക് സ്ത്രീകൾ മാപ്പ് നൽകില്ല: പ്രധാനമന്ത്രി
സ്ത്രീകളെ ഭരണത്തിൻ്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്ന് വനിത സംവരണ ബില്ലിൽ ലോക്‌സഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ അവസരം കളയരുതെന്നും വനിതാ സംവരണ ബിൽ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും മോദി പറഞ്ഞു. രാജ്യത്തിൻ്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ബില്ലിനെ എതിർക്കുന്നവർക്ക് സ്ത്രീകൾ മാപ്പ് നൽകില്ലെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം
ബാംഗളൂരിൽ നിര്യാതയായി
ബാംഗളൂർ എ.നാരായണപുരയിലെ ജയലക്ഷ്മി ലേയൗട്ടിൽ താമസിക്കുന്ന പുത്തൂർ കൊല്ലം സ്വദേശിനി ലീലാമ്മ ജോൺ(69) നിര്യാതയായി. കേരള സമാജം ദൂരവാണി നഗറിലെ മെമ്പർ ജോൺ തോമസിൻ്റെ ഭാര്യയാണ്. ഭർത്താവ്: ജോൺ തോമസ്മക്കൾ: ലിജോ ജോൺ, ലിജി ജോൺമരുമക്കൾ: ലിൻസി ലിജോ, അബിപേരക്കുട്ടികൾ: ലിസബേത്, ലീന്ദ്ര, റയാൻ നാളെ രാവിലെ 10.30ന് വസതിയിൽ പൊതുദർശനവും തുടർന്ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ട്രെയിനിടിച്ചു മരിച്ചയാളെ കാണാൻ പാളത്തിലേക്കിറങ്ങിയ നാലുപേർക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചതറിഞ്ഞ് അന്വേഷിക്കാൻ ട്രെയിനിൽ നിന്നും ഇറങ്ങിയ യാത്രക്കാരായ നാലുപേരെ എതിരെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചു മരിച്ചു. ഇന്നലെ വൈകുന്നേരം പച്ച്ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപമാണ് സംഭവം. കൽക്ക എക്സ്പ്രസാണ് ആദ്യം മരണപ്പെട്ട വ്യക്തിയെ ഇടിച്ചത്. തുടർന്ന് ഈ ട്രെയിൻ ഇവിടെ പിടിച്ചിട്ടു. ഇതിലെ ചില യാത്രക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പാളത്തിലേക്ക് ചാടി ഇറങ്ങി. ഇതിനിടെ, എതിർ ദിശയിൽ മറ്റൊരു ട്രെയിൻ വരുന്നത്
അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, സംഭവം ബെംഗളുരുവിൽ
വർഷങ്ങളായി കിടപ്പിലായിരുന്ന വൃദ്ധയായ മാതാവിനെ മകൻ കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തി. ആർ.ആർ നഗർ സ്വദേശിനിയായ സാവിത്രിയമ്മ (75) ആണ് ക്രൂരമായ ഈ കൃത്യത്തിന് ഇരയായത്. സംഭവത്തിൽ ഇവരുടെ മകൻ വെങ്കിടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പത്ത് വർഷം മുൻപ് പിതാവ് മരിച്ചതിനെ തുടർന്ന് വെങ്കിടേഷാണ് അമ്മയെ സംരക്ഷിച്ചു പോന്നിരുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയും മാനസിക തളർച്ചയുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ചികിത്സിച്ചിട്ടും അമ്മയുടെ ആരോഗ്യനിലയിൽ
വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുമതി; 207 അംഗങ്ങള്‍ പിന്തുണച്ചു, 126 പേര്‍ എതിര്‍ത്തു
വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുമതി. പ്രതിപക്ഷത്തിൻ്റെ ആവശ്യത്തെ തുടര്‍ന്ന് വോട്ടിനിട്ടപ്പോള്‍ ബില്‍ അവതരണത്തെ 207 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തിയത് 126 പേരായിരുന്നു. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ ബില്‍ പാസ്സാക്കാനാകും. ബില്‍ അവതരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു. ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധത്തിൻ്റെ ഭാഗമായി കറുത്ത വസ്ത്രമണിഞ്ഞാണ് സഭയിലെത്തിയത്.
വനിതാ സംവരണ ബിൽ; ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം
വനിതാ സംവരണ ബില്ലിനെതിരെ ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ബില്ല് അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ അംഗങ്ങളോട് സീറ്റിൽ ഇരിക്കാൻ സ്പീക്കർ നിർദേശിച്ചെങ്കിലും അവർ വഴങ്ങിയില്ല. ബിൽ അവതരിപ്പിക്കാൻ സർക്കാർ അനുമതി തേടിയതോടെ കെ.സി.വേണുഗോപാൽ എംപി എതിർത്ത് സംസാരിച്ചു. ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്. ബിൽ അവതരിപ്പിക്കാൻ അനുവദിച്ചാൽ അല്ലേ ചർച്ച നടക്കൂവെന്നും ബില്ലിനെക്കുറിച്ച് അറിയാതെയാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി അമിത്