ഭാരവാഹികളെ തിരഞ്ഞെടുത്തു
ബിലേകഹള്ളി ശ്രീ മണികണ്ഠ സേവാസമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുസജി ചൈതന്യ (പ്രസിഡണ്ട്), മനോജ് ജി പിള്ളൈ (വൈസ് പ്രസിഡണ്ട്), സുരേഷ് കുമാർ (സെക്രട്ടറി), രാജൻ കെ കെ(ജോയിന്റ് സെക്രട്ടറി) , സജി ശ്രീധരൻ(ട്രഷറർ), ഉമേഷ് സുവർണ്ണ(ജോയിൻറ് ട്രഷറർ)
ബംഗാളിൽ വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ അക്രമം
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പലയിടങ്ങളിലും അക്രമം. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ശാന്തിപുർ, ഛപ്ര, നിംതാല, ഭാംഗർ എന്നിവിടങ്ങളിലടക്കം അക്രമസംഭവങ്ങൾ ഉണ്ടായതായി പശ്ചിമ ബംഗാൾ പൊലീസ് അറിയിച്ചു. നദിയ ജില്ലയിലെ ഛപ്രയിൽ പോളിങ് ഏജൻ്റിനെ തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) ബന്ധമുള്ളവർ ആക്രമിച്ചതായി ബിജെപി ആരോപിച്ചു. ശാന്തിപുരിൽ ബിജെപിയുടെ ക്യാമ്പ് ഓഫീസ് തകർത്തതിനെ തുടർന്ന് സംഘർഷസാധ്യത നിലനിൽക്കുന്നതായും പൊലീസ് പറഞ്ഞു.
ബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് 20 ശതമാനം കടന്നു
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ പത്ത് മണി വരെ 22 ശതമാനം പോളിംഗാണ് നടന്നത്. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. 142 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത് നടക്കുന്നത്. ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു. കൊൽക്കത്ത, നോർത്ത് 24 പർഗാനസ്, ഹൗറ, സൗത്ത് 24 പർഗാനസ്, നാദിയ, ഹൂഗ്ലി, പൂർബ ബർധമാൻ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ
കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു
തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടിൽ കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. ഡ്രൈവറായ ലിംഗത്തിന്റെ (30) മകൻ യുവരാജാണ് കിണറ്റിൽ വീണ് മരിച്ചത്. യുവരാജ് മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ പോയതായിരുന്നു. കൂടെയുണ്ടായിരുന്നവർ മടങ്ങിപോയതിന് പിന്നാലെ ആടുകളെ മേയിക്കാൻ പോയ അമ്മയെ തിരഞ്ഞ് ഇറങ്ങിയതായിരുന്നു യുവരാജ്. കുട്ടിയെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിലെ കിണറ്റിൽ ഒരു കളിപ്പാട്ടം ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരിൽ ഒരാൾ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. ഉടനെ അടുത്തുള്ള ആശുപത്രിയിൽ
ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക
അമേരിക്ക ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏർപ്പെടുത്തി. ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാൻ്റെ ഷാഡോ ബാങ്കിങ്ങ് സംവിധാനത്തിന് കീഴിലുള്ള 35 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമ്മര്‍ദങ്ങളിലൂടെ ഇറാനെ കരാറിലേക്ക് കൊണ്ടുവരാനാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിൻ്റെ നീക്കം. എന്നാല്‍ മോശം കരാറിനായി ധൃതി കാണിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതാവും കരാറെന്നാണ് അമേരിക്കയുടെ അഭിപ്രായം.
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അധിക നാള് വേണ്ടി വരില്ല: കെഎസ്ഇബി
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അധിക നാള് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളത്. കൂടംകുളം നിലയത്തിൽനിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നും കെഎസ്ഇബി അറിയിച്ചു. നിലയത്തിലെ അറ്റകുറ്റപ്പണി മൂലം കഴിഞ്ഞ ദിവസം ഇത് മുടങ്ങിയിരുന്നു. കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാവാട്ട് ലഭ്യമായിട്ടുണ്ട്. വേനൽ മഴ തുടങ്ങിയത് ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്നു പുറത്തുവരും. സർവേഫലങ്ങളെക്കാൾ എക്സിറ്റ് പോളുകൾക്കു വിശ്വാസ്യത കൂടുതലാണ് എന്നതിനാൽ ഇന്നു പുറത്തുവരുന്ന ഫലങ്ങളിൽ രാഷ്ട്രീയപാർട്ടികൾക്കും ആകാംക്ഷ ഏറെയാണ്. വോട്ടെടുപ്പിനു മുൻപു പുറത്തുവന്ന സർവേഫലങ്ങൾ സമ്മിശ്രമായിരുന്നു; യുഡിഎഫിനും എൽഡിഎഫിനും സാധ്യത കൽപിക്കപ്പെട്ടു. ചിലതിൽ ഒപ്പത്തിനൊപ്പമുള്ള മത്സരവും പ്രവചിക്കപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എക്‌സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നത് ഏപ്രിൽ 29ന് ആയിരുന്നു. ദേശീയ ചാനലുകളുടെയും ഏജൻസികളുടെയും എക്‌സിറ്റ് പോളുകളിൽ ഏറിയ പങ്കും പ്രവചിച്ചത്
പഞ്ചാബ് കിങ്സിൻ്റെ വിജയകുതിപ്പിന് തടയിട്ട് രാജസ്‌ഥാൻ റോയൽസ്
പഞ്ചാബ് കിങ്സിൻ്റെ വിജയകുതിപ്പിന് തടയിട്ട് രാജസ്‌ഥാൻ റോയൽസ്. പഞ്ചാബ് കിങ്സ് ഉയർത്തിയ 223 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്‌ഥാൻ റോയൽസ് 19.2 ഓവറിൽ ലക്ഷ്യം കണ്ടു. യശസ്‌വി ജയ്സ്വാളും ഡൊണോവൻ ഫെരേരയും അർധ സെഞ്ച്വറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് നേടാൻ കഴിഞ്ഞത്. തുടക്കം മുതൽ അവസാനം വരെ തകർപ്പൻ ബാറ്റിങ് തുടർന്ന പഞ്ചാബ് നിരയിൽ
ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
യുവതിയുടെ മൃതദേഹം ബെംഗളൂരുവിലെ ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ ഇവർ കഴിഞ്ഞ മൂന്ന് വർഷമായി താമസിച്ചിരുന്ന വാടക ഫ്ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ പോലിസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലിസ് ഫ്ളാറ്റിൻ്റെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ചോരയിൽ കുളിച്ച നിലയിലും നഗ്നമായ അവസ്ഥയിലുമായിരുന്നു മൃതദേഹം.
ഇന്ത്യയുടെ ടി20 ക്യാപ്റ്റനാകാൻ ഏറ്റവും അനുയോജ്യന്‍ ശ്രേയസ് അയ്യർ: വീരേന്ദര്‍ സെവാഗ്
ഇന്ത്യന്‍ ടി20 ടീമിൻ്റെ പുതിയ നായകനാകാന്‍ ഇപ്പോള്‍ ഏറ്റവും മികച്ച ഓപ്ഷന്‍ ശ്രേയസ് അയ്യരാണെന്നാണ് വീരേന്ദര്‍ സെവാഗ്. കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ വരേണ്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നമുക്ക് ലഭ്യമായിട്ടുള്ള ഓപ്ഷനുകള്‍ പരിശോധിക്കുമ്പോള്‍ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യന്‍. അദ്ദേഹം ദേശീയ ടീമിലെ സ്ഥിരാംഗമാണ്. സാഹചര്യങ്ങളെ വളരെ നന്നായി മനസ്സിലാക്കുന്ന വ്യക്തിയാണ്’, സേവഹ് പറഞ്ഞു. ഇതിനകം തന്നെ വിവിധ ടീമുകളെ ഫൈനലുകളിലേക്കും