ടി.ദാസറഹള്ളി സെൻറ് ജോസഫ്സ് ആൻഡ് സെൻറ് ക്ലാരറ്റ് പള്ളിയിൽ തിരുനാളിന് ഇന്നു കൊടിയേറും
ടി.ദാസറഹള്ളി സെൻറ് ജോസഫ്സ് ആൻഡ് സെൻറ് ക്ലാരറ്റ് പള്ളിയിൽ തിരുനാളിന് ഇന്നു കൊടിയേറും. വൈകി ട്ട് 6നു മല്ലേശ്വരം സെൻറ് ക്ലാരറ്റ് പബ്ലിക്കേഷൻ ഡയറക്ടർ ഫാ.ജോഷി കുന്നുംതുടി കൊടിയേറ്റും. ജപമാല, നൊവേന, കുർബാന. നാളെ വൈകിട്ട് 6നു കുർബാനയ്ക്കു ഫാ.ജസ്‌റ്റിൻ താന്നിക്കൽ കാർമികത്വം വഹിക്കും. തിരുനാൾ ദിനമായ മേയ് ഒന്നിനു രാവിലെ 10നു കുർബാനയ്ക്കു ന്യൂസീലൻഡ് മിഷൻ പള്ളി വികാരി ഫാ.തോമസ് താന്നിയാനിക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു സ്നേഹവിരുന്ന്.2നു വൈകിട്ട്
വയനാട് ടൗൺഷിപ്പ് നിർമ്മാണം; 7 വീടുകളുടെ താക്കോൽ കൈമാറി സർക്കാർ
വയനാട് ടൗണ്‍ഷിപ്പില്‍ താമസയോഗ്യമായ ഏഴ് വീടുകളുടെ താക്കോല്‍ സർക്കാർ കൈമാറി. 178 വീടുകളില്‍ എല്ലാ പരിശോധനയും പൂർത്തിയായ വീടുകളാണ് കൈമാറിയത്. എന്നാല്‍ 178 വീടുകളും പൂർത്തിയായ ശേഷമേ താമസം തുടങ്ങൂവെന്ന് താക്കോല്‍ കിട്ടിയ കുടുംബങ്ങള്‍ അറിയിച്ചു. മാർച്ച് ഒന്നിനാണ് 178 ഗുണഭോക്താക്കൾക്ക് സർക്കാർ വീടുകള്‍ കൈമാറിയത്. ടൗണ്‍ഷിപ്പിലെ അടിസ്ഥാന സൗകര്യ നിർമാണം പൂര്‍ത്തിയാകാത്തതിനാല്‍ വീടുകള്‍ താമസയോഗ്യമായിരുന്നില്ല. ഇത് ആദ്യമായാണ് വീടുകള്‍ താമസയോഗ്യമെന്ന് വിലയിരുത്തി കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറുന്നത്. മൂന്നാം സോണിലെ
യെലോ ലൈനിലേക്കുള്ള പത്താമത്തെ ട്രെയിൻ ബെംഗളൂരുവിലെത്തി
നമ്മ മെട്രോ യെലോ ലൈനിലേക്കുള്ള (ആർവി റോഡ് – ബൊമ്മസന്ദ്ര) പത്താമത്തെ ട്രെയിൻ ബെംഗളൂരുവിലെത്തി. കൊൽക്കത്തയിൽ നിന്നാണ് ട്രെയിൻ എത്തിയത്. ഈ മാസം ആദ്യം എത്തിയ ഒൻപതാം ട്രെയിൻ പരീക്ഷണ ഓട്ടത്തിലാണ്. ദിവസേന ആയിരക്കണക്കിനു യാത്രക്കാർ ആശ്രയിക്കുന്നതാണു യെലോ ലൈൻ. 8 ട്രെയിനുകളാണു ഇപ്പോൾ സർവീസ് നടത്തുന്നത്. രണ്ടു ട്രെയിനുകൾ കൂടി സർവീസ് തുടങ്ങുന്നതോടെ യെലോ ലൈനിൽ തിരക്കേറിയ സമയങ്ങളിൽ ഇടവേള സമയം 5 മിനിറ്റായി കുറയും. നിലവിൽ തിരക്കേറിയ
മൈസൂരു ജില്ലയിൽ 40 ഡിഗ്രി ചൂട്
മൈസൂരു ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ ജീവിതം ദുരിതത്തിലായി. എച്ച്ഡി കോട്ടയിൽ കഴിഞ്ഞ ദിവസം 39.6 ഡിഗ്രി സെൽഷ്യസാണു കൂടിയ താപനില രേഖപ്പെടുത്തിയത്. ജനങ്ങളോട് ജാഗ്രത കാണിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ചാമരാജ് നഗറിൽ കനത്ത ചൂടിനെ തുടർന്നു തളർന്നു വീണ എരുമ ചത്തു. കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ മേയാൻ വിടരുതെന്നു മൃഗസംരക്ഷണ വകുപ്പ് കർഷകർക്കു നിർദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം സൂര്യാതപത്തെ തുടർന്നു 2 വളർത്തുനായ്ക്കൾ ചത്തു. ഗോൾഡൻ
ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ബിജെപി
ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ബിജെപി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി അധികാരം പിടിച്ചെടുത്തു. ആകെയുള്ള 192 സീറ്റുകളിൽ 146 എണ്ണവും ബിജെപി സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നേടി എല്ലാവരെയും ഞെട്ടിച്ച ആം ആദ്മി പാർട്ടിക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വെറും നാല് സീറ്റുകൾ മാത്രമാണ് ഇത്തവണ എഎപിക്ക് ലഭിച്ചത്. കോൺഗ്രസ് 18 സീറ്റുകളിൽ ഒതുങ്ങി. വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിക്കുകയാണ്.
ഐ പി എൽ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സിന് കൂറ്റൻ സ്കോർ
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സിന് കൂറ്റൻ സ്കോർ. പഞ്ചാബ് കിങ്‌സ് 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി. പഞ്ചാബ് കിങ്‌സിന് വേണ്ടി ഓപ്പണർമാരായ പ്രഭ്സിമ്രാൻ സിംഗും (59 റൺസ്) പ്രിയൻസ് ആര്യയും (29) ഭേദപ്പെട്ട തുടക്കമിട്ടു. ക്യാപ്റ്റൻ ശ്രെയസ് അയ്യറും കൂപ്പർ കനോലിയും 30റൺസ് വീതം നേടി. അവസാന ഓവറുകളിൽ തകർത്തു കളിച്ച മർക്കസ് സ്റ്റോയ്‌നിസ് ആണ് പഞ്ചാബ് കിങ്‌സിൻ്റെ ടോപ് സ്കോറർ.
അപ്രതീക്ഷിത നീക്കം : എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ ഒപെകിൽ നിന്ന് യുഎഇ പിൻമാറി
എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്നും ഒപെക് പ്ലസിൽ നിന്നും യുഎഇ പിൻമാറി. നിലവിലെ വിപണി ആവശ്യങ്ങൾക്കനുസരിച്ചുള്ള മാറ്റമെന്നാണ് യുഎഇയുടെ വിശദീകരണം. തീരുമാനം മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഒപെകിൽ 1967 മുതലുള്ള അംഗമാണ് യുഎഇ. ദേശീയ താത്പര്യവും നിക്ഷേപകരോടുള്ള കടമയും മുൻനിറുത്തിയാണ് പിൻമാറ്റമെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. സൗദി അറേബ്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് യുഎഇയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. യുഎഇ സ്വന്തം നിലയിൽ എണ്ണ ഉത്പാദനം വർധിപ്പിക്കാനും വിപണിയിൽ
ഐപിഎൽ: രാജസ്ഥാന് ടോസ്; പഞ്ചാബിന് ബാറ്റിംഗ്
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. മുല്ലാൻപുരിലെ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം. ടീം പഞ്ചാബ് കിംഗ്സ്:പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), കൂപ്പർ കോണോലി, സൂര്യാൻഷ് ഷെഡ്ജ്, നെഹാൽ വധേര, മാർകസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, ലോക്ക് ഫെർഗൂസൻ, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ. ടീം രാജസ്ഥാൻ റോയൽസ്:വൈഭവ് സൂര്യവൻഷി, യശ്വസി ജയ്സ്വാൾ, ധ്രുവ് ജൂറൽ
മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു
യുവാവിന് പാമ്പ് കടിയേറ്റു. ചെമ്മന്തിട്ട സ്വദേശി സനീഷിനാണ് കടിയേറ്റത്. പുല്ലരിയുന്നതിനിടെയാണ് സംഭവം. സനീഷിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.
മില്‍മ പാല്‍ വില വർദ്ധിക്കും; സര്‍ക്കാര്‍ അനുമതി നല്‍കി
സംസ്ഥാനത്ത് പാല്‍ വില വർദ്ധിക്കും. പാലിന് വില കൂട്ടുന്നതിന് സർക്കാർ അനുമതി നല്‍കി. ലിറ്ററിന് 4 രൂപ വരെ വർദ്ധിക്കുമെന്നാണ് സൂചന. മില്‍മ പാലിന് വില വർധിപ്പിക്കാൻ സർക്കാർ അനുമതി തേടിയിരുന്നു. നാലു രൂപ മുതല്‍ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മില്‍മയുടെ ശുപാർശ. ബുധനാഴ്ച നടക്കുന്ന ബോർഡ് ഒഫ് ഡയറക്ടേഴ്‌സില്‍ വിലവർദ്ധനവില്‍ അന്തിമ തീരുമാനം ഉണ്ടാകും. പാല്‍ വില കൂട്ടാൻ തീരുമാനമെടുത്തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ മില്‍മയുടെ