ടി.ദാസറഹള്ളി സെൻറ് ജോസഫ്സ് ആൻഡ് സെൻറ് ക്ലാരറ്റ് പള്ളിയിൽ തിരുനാളിന് ഇന്നു കൊടിയേറും. വൈകി ട്ട് 6നു മല്ലേശ്വരം സെൻറ് ക്ലാരറ്റ് പബ്ലിക്കേഷൻ ഡയറക്ടർ ഫാ.ജോഷി കുന്നുംതുടി കൊടിയേറ്റും. ജപമാല, നൊവേന, കുർബാന. നാളെ വൈകിട്ട് 6നു കുർബാനയ്ക്കു ഫാ.ജസ്‌റ്റിൻ താന്നിക്കൽ കാർമികത്വം വഹിക്കും.

തിരുനാൾ ദിനമായ മേയ് ഒന്നിനു രാവിലെ 10നു കുർബാനയ്ക്കു ന്യൂസീലൻഡ് മിഷൻ പള്ളി വികാരി ഫാ.തോമസ് താന്നിയാനിക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു സ്നേഹവിരുന്ന്.
2നു വൈകിട്ട് 6.30നു പരേതർ ക്കായുള്ള കുർബാനയോടെ സമാപിക്കുമെന്നു വികാരി ഫാ. ഷിബു ജോസഫ്, ട്രസ്റ്റിമാരായ പി.പി.ജോസ്, പി.എഫ്.ജോസഫ്, ബിനു ജോസ്, മിന്റോ മാത്യു എന്നിവർ അറിയിച്ചു.

Related Posts