ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സഞ്ജു സാംസണ്
മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) മികച്ച താരത്തിനുള്ള പുരസ്‌കാരം സഞ്ജു സാംസണ്. ഇതാദ്യമായാണ് സഞ്ജുവിന് ഐസിസി പുരസ്‌കാരം ലഭിക്കുന്നത്. ഈ സ്ഥാനം നേടുന്ന ആദ്യ മലയാളിയും സഞ്ജു തന്നെ. ട്വന്റി 20 ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ജസ്പ്രിത് ബുംറയായിരുന്നു ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം. ബുംറയെ മറികടന്നാണ് സഞ്ജു പുരസ്‌കാരനേട്ടം സ്വന്തമാക്കിയത്. വനിതാ വിഭാഗത്തിൽ ന്യൂസിലാൻഡിൻ്റെ ഓൾറൗണ്ടർ മെലി കെർ പുരസ്‌കാരത്തിന്
ട്രക്കിങ്ങിനിടെ 400 അടി ഉയരത്തിൽ നിന്ന് യുവാവ് വീണു മരിച്ചു
ട്രക്കിങ്ങിനിടെ 400 അടി ഉയരത്തിൽ നിന്ന് യുവാവ് വീണു മരിച്ചു. ഭിവണ്ഡി തഡാലി സ്വദേശി ആകാശ് രാജേന്ദ്ര വാഘ്മോഡെ (26) ആണ് മരിച്ചത്. റായ്ഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇർഷഘട്ട് കോട്ടയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇരുചക്ര വാഹനം കോട്ടയ്ക്ക് താഴെയിട്ടതിനു ശേഷമാണ് ട്രക്കിങ്ങ് ആരംഭിച്ചത്. ഒറ്റയ്ക്കാണ് ട്രക്കിങ്ങിന് പോയതെന്നാണ് വിവരം. യാത്രയ്ക്കിടെ കാൽ വഴുതുകയും മൃതദേഹം കുടുങ്ങിക്കിടന്നതാകാമെന്നാണ് സംശയിക്കുന്നത്. രക്ഷാപ്രവർത്തനം വളരെയധികം ദുർഘടമായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു
നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ലോക് ഭവനിൽ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈന് അദ്ദേഹം രാജി സമർപ്പിച്ചു. അധികാരമേറ്റെടുക്കുന്ന പുതിയ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് ഒഴിയുന്നതോടെ ബിഹാർ മുഖ്യമന്ത്രിപദം ബിജെപിക്ക് സ്വന്തമാകും. ആഭ്യന്തര മന്ത്രി സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകാനാണു സാധ്യത. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, സംസ്ഥാന മന്ത്രിമാരായ ശ്രേയസി സിംഗ്, ലഖേന്ദ്ര പാസ്വാൻ, എന്നിവരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
തൃശൂരിൽ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് മരണം
സംസ്ഥാന പാതയിൽ വാടാനപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് അശ്വിൻ (23) കണ്ടശാംകടവ് മാമ്പുള്ളി തയ്യിൽ വിഷ്ണു (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മാങ്ങാട്ടുകര സബ് റോഡിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു
കേരള സമാജം(R) കർണാടക വിഷുപ്പുലരിയെ വരവേൽക്കാൻ ഒരുങ്ങി
കേരള സമാജം (R) കർണാടകയുടെ നേതൃത്വത്തിൽ വിഷുക്കണിക്കായി ആവശ്യമായ വിഭവങ്ങൾ സമാഹരിച്ച് അംഗങ്ങളുടെ വീടുകളിലെത്തിച്ചു വിതരണം ചെയ്തു. ദേവനഹള്ളി, ഡൊഡ്ബാളാപുര എന്നിവിടങ്ങളിൽ നിന്ന് കൊന്നപ്പൂക്കൾ ശേഖരിച്ചതിനൊപ്പം, ചക്ക, മാങ്ങ, പറങ്കിമാങ്ങപ്പഴം എന്നിവയും വിഭവങ്ങളിൽ ഉൾപ്പെടുത്തി. സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള, വൈസ് പ്രസിഡണ്ട് ആർ. കെ. കുറുപ്പ്, സെക്രട്ടറി ശ്രീകുമാർ അസിസ്റ്റന്റ് സെക്രട്ടറി യോഗേഷ് നായർ, ഇന്ദു, ജോയിന്റ് സെക്രട്ടറി കെ നടരാജൻ, അസിസ്റ്റന്റ് സെക്രട്ടറി ശ്യാം കുമാർ എന്നിവർ പരിപാടിക്ക്
അരവിന്ദ് കെജ്‌രിവാള്‍ ചെന്നൈയിലേക്ക്; ഡിഎംകെയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും
ദില്ലി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ തമിഴ്നാട്ടിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡിഎംകെയെ പിന്തുണച്ച് കെജ്‌രിവാൾ പ്രചാരണ റാലികളിൽ പങ്കെടുക്കും. ഈ മാസം 20ന് കെജ്‌രിവാൾ ചെന്നൈയിൽ എത്തും. ഏപ്രിൽ 20നും പരസ്യ പ്രചാരണത്തിൻ്റെ അവസാന ദിനമായ 21നും അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി എംകെ സ്റ്റാലിനൊപ്പം പ്രചാരണ റാലികളിൽ പങ്കെടുക്കും. ഡിഎംകെ സഖ്യത്തിന് പിന്തുണ നൽകിയാണ് പ്രചരണ റാലികളിൽ അദ്ദേഹം പങ്കെടുക്കുന്നത്.
സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവ് മരിച്ച നിലയിൽ
തമിഴ്‌നാട് സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടന്ന സ്‌കൂളിന് ഒരുകിലോമീറ്റർ അകലെയാണ് വിജയമുരുകൻ്റെ മൃതദേഹം കണ്ടെത്തിയത്. 3 വയസുള്ള മകളുടെ മൃതദേഹവും കണ്ടെത്തി. മകൾക്ക് വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. അധ്യാപിക ശ്രീവിദ്യയെ വെട്ടിപരിക്കെല്പിച്ചതിന് ശേഷം മകളെയും എടുത്ത് മതിൽ ചാടി ഓടിരക്ഷപെടുകയായിരുന്നു.
സംസ്ഥാനത്ത് വെെദ്യുതി ഉപയോഗം റെക്കോഡിലേക്ക്; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപഭോഗം
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്. ഇന്നലെ വൈകുന്നേരം മാത്രം 5933 മെഗാവാട്ട് ആയിരുന്നു ഉപഭോഗം. ആദ്യമായിട്ടാണ് വൈദ്യുതി ഉപഭോഗം ഇത്രയുമധികം ഉയരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 112.16 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ആവശ്യകത 6000 മെഗാ വാട്ട് പിന്നിട്ടാൽ പ്രതിസന്ധി നേരിടുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കർണാടകയിൽ പിതൃത്വത്തെക്കുറിച്ചുള്ള സംശയത്തിന് പിന്നാലെ ആറു വയസുകാരനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
കർണാടകയിൽ പിതൃത്വത്തെക്കുറിച്ചുള്ള സംശയത്തിന് പിന്നാലെ ആറു വയസുകാരനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. കർണാടക വിജയപുര സ്വദേശി മല്ലികാർജുൻ ആണ് അറസ്റ്റിലായത്. സംഭവം നടന്നതിന് ഇരുപത് ദിവസങ്ങള്‍ക്കപ്പുറമാണ് പിടിയിലായത്.കഴിഞ്ഞ മാർച്ച് 18ന് ആണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ഒന്നര വർഷമായി പിതൃത്വത്തെക്കുറിച്ച് മല്ലികാർജുൻ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലെത്തിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാർച്ച് 18 കൃഷ്ണാ നദിയുടെ തീരത്ത് നിന്ന് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെ മരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍
മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റ്; കേസെടുത്ത് പോലീസ്
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു. അടൂര്‍ സ്വദേശിയായ ബിനു എസ് നായര്‍ക്ക് എതിരെ പത്തനംതിട്ട സൈബര്‍ ക്രം പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ അടൂര്‍ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലിൻ്റെ പരാതിയിലാണ് നടപടി. പത്തനംതിട്ട എസ്പിക്കാണ് പരാതി നല്‍കിയത്. ഐടി ആക്ട് പ്രകാരവും ബിഎന്‍എസ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ലൈംഗിക ചുവയുള്ളതും അസഭ്യം നിറഞ്ഞതുമായ എഫ്ബി പോസ്റ്റ് പങ്കുവച്ചുവെന്നാണ് എഫ്‌ഐആര്‍.