ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. വയനാട് പുൽപ്പള്ളി സ്വദേശി അജിത്ത് (36), കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൻ പി.ടി (37) എന്നിവരാണ് വാഹനാപകടത്തിൽ ദാരുണമായി മരിച്ചത്. ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ രാംനഗര സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷം
പ്രൊഫ ബി.ശ്യാമള കുമാരി ടീച്ചർ ബെംഗളൂരുവിൽ നിര്യാതയായി
അധ്യാപികയും മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിലെ (CIIL) പ്രൊഫസറും ദക്ഷിണമേഖലാ ഭാഷാ പരിശീലനകേന്ദ്രത്തിൻ്റെ പ്രിൻസിപ്പാളുമായിരുന്ന പ്രൊഫ ബി ശ്യാമള കുമാരി ടീച്ചർ നിര്യാതയായി. ബാംഗ്ലൂരിലുള്ള മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. പബ്ളിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറും പട്ടം താണുപിള്ള, സി കേശവൻ എന്നിവരുടെ സെക്രട്ടറിയായും പ്രവർത്തിച്ച യശശ്ശരീരനായ എൻ.ശേഖരപിള്ളയുടെ മകളാണ്. കേരള സംസ്ഥാന ആർക്കിയോളജി വിഭാഗത്തിൽ ദീർഘകാലം പ്രവർത്തിച്ച ഡോ. പത്മനാഭൻ തമ്പി സഹോദരനാണ്. ഭർത്താവ്
സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കുടുംബ സംഗമം നടത്തി
സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു. മല്ലേഷ്പാളയത്തുള്ള ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ഈദും, ഈസ്റ്ററും, വിഷുവും ഒന്നിച്ച് ആഘോഷിച്ചു. സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ അധ്യക്ഷനായ വേദിയിൽ വിശിഷ്ടാതിഥി അലിയൂർ രാമനാഥ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്‌തു. വിശ്വാസം, ആഘോഷം, കല എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു. സിനിമ പിന്നണി ഗായകൻ എം.ബി.മോഹൻദാസിനെ കുടുംബ സംഗമത്തിൽ പൊന്നാട അണിയിച്ച്
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ കൊച്ചി നഗരത്തിൽ വി.ഡി.സതീശനെതിരെ ഫ്ലക്സ്
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ കൊച്ചി നഗരത്തിൽ വി.ഡി.സതീശനെതിരെ ഫ്ലക്സ്. രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്ലക്സ് ബോർഡിൽ പറയുന്നു. കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ്. ഡിസിസി ഓഫീസിന്റെ സമീപത്തായിട്ടാണ് രമേശ് ചെന്നിത്തലയെ അനുകൂലിച്ച് ഫ്ലക്സ് ഉയര്ത്തിയത്. സതീശന് അനുകൂലമായി ലീഗിനുള്ളിൽ അഭിപ്രായം ഉയര്ന്നതായി വാര്ത്ത വന്നതിനു പിന്നാലെയാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
പെൺകുഞ്ഞിനെ കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്‌തു
ഒരു വയസ് പെൺകുഞ്ഞിനെ കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്‌തു. ഫരീദാബാദിലെ ബുധിയ നാല അഴുക്കുചാലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ബിഹാറിലെ മധുബനി സ്വദേശിനിയാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ഇവർ ഭർത്താവും മക്കളുമൊത്ത് കഴിഞ്ഞ 10 വർഷമായി ഫരീദാബാദിലാണ് താമസം. യുവതി വസ്ത്ര നിർമാണ ശാലയിലും ഭർത്താവ് വെൽഡറായും ജോലി ചെയ്യുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ
ഹർത്താൽ തുടങ്ങി; പലയിടത്തും വാഹനങ്ങൾ തടഞ്ഞു; കടകള്‍ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി
നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളും നടത്തുന്ന ഹർത്താൽ തുടങ്ങി. രാവിലെ ആറു മണിക്കാണ് ഹർത്താൽ ആരംഭിച്ചത്. നിതിൻ രാജിൻ്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, രോഹിത് വെമുല നിയമം നടപ്പാക്കുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിൻ്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരത്തും, കണ്ണൂർ പഴയങ്ങാടിയിലും ഹർത്താൽ
പൊതുഇടങ്ങളിൽ തുപ്പുന്നവരെ പിടികൂടി ബോധവൽക്കരണം നൽകാനുള്ള പ്രചാരണത്തിന് തുടക്കമിട്ട് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി
പൊതുഇടങ്ങളിൽ തുപ്പുന്നവരെ പിടികൂടി ബോധവൽക്കരണം നൽകാനുള്ള പ്രചാരണത്തിന് തുടക്കമിട്ട് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. സ്റ്റോപ് ഇന്ത്യ സ്‌പിറ്റിങ് മൂവ്മെന്റിൻ്റെ നേതൃത്വത്തിലാണ് റോഡുകൾ, മെട്രോ സ്‌റ്റേഷനുകൾ, ബസ് ടെർമിനലുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, നടപ്പാതകൾ, മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുന്നത്. പൊതുസ്ഥലത്ത് തുപ്പുന്നവർക്കുള്ള പിഴ 1000 രൂപയായി ഉയർത്തിയിട്ടും ആളുകളുടെ മനോഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. മെട്രോ ട്രെയിനിലും സ്‌റ്റേഷനുകളിലും തുപ്പുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡുകളെ ബിഎംആർസി നിയോഗിച്ചിട്ടുണ്ട്.
12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
കേരളത്തിൽ വേനൽ കടുക്കുന്ന സാഹചര്യത്തിൽ വയനാടും ഇടുക്കിയും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. കടുത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുകയും സൂര്യാതപം ഏൽക്കാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ, വെയിലത്ത് ജോലി ചെയ്യുന്നവരും പുറത്തിറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു
മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസ്; മുഖ്യപ്രതിക്ക് പത്തുവർഷം കഠിനതടവ്
മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിനെ പത്തുവർഷം കഠിനതടവിന് ശിക്ഷിച്ച് ബെംഗളൂരു എൻ.ഐ.എ കോടതി. 94,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. യു.എ.പി.എ. നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.പ്രഷർകുക്കറിൽ സ്ഥാപിച്ച ബോംബ് മുഹമ്മദ് ഷരീഖ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കദ്രി മഞ്ജുനാഥക്ഷേത്രത്തിൽ ബോംബ് സ്ഥാപിക്കാൻ പോകുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2022 നവംബർ 19-ന് മംഗളൂരുവിനടുത്ത് കങ്കനാടിയിലാണ് സ്ഫോടനമുണ്ടായത്. ഭീകരവാദസംഘടനയുമായി ബന്ധമുള്ളയാളാണ് ഷരീഖ് എന്നും
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പോസ്റ്റുമോർട്ടം ഇന്ന് പൂർത്തിയാവും; പ്രതിയെന്ന് സംശയിക്കുന്നയാൾക്കായി തെരച്ചിൽ
നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും. മേരിക്കുട്ടി, മകൻ റെജി എന്നിവരാണ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനം വീണ്ടും പൊലീസ് അന്വേഷിക്കും. ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഡിഎൻഎ പരിശോധനയും നടത്തും. 2018ൽ സമാന സാഹചര്യത്തിലാണ് മാത്യുവിനെ