ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. വയനാട് പുൽപ്പള്ളി സ്വദേശി അജിത്ത് (36), കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൻ പി.ടി (37) എന്നിവരാണ് വാഹനാപകടത്തിൽ ദാരുണമായി മരിച്ചത്. ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ രാംനഗര സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാകാം മരണത്തിന് കാരണമായതെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Posts