ബെംഗളൂരു ന​ന്ദി​നി ലേ​ഔ​ട്ടി​ലു​ള്ള പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ​സ്ഥ​ല​ത്ത് തീ​പി​ടി​ത്തം. 50 ൽ ​അ​ധി​കം സ്ത്രീ​ക​ൾ താ​മ​സി​ക്കു​ന്ന പി​ജി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള എ​ൽ​ഇ​ഡി ബോ​ർ​ഡ് നി​ർ​മി​ക്കു​ന്ന ക​ട​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന് എന്നാണ് പ്രാഥമിക വിവരം.

തീ​ പടർന്നതിനെ തുടർന്ന് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് സ്ത്രീ​ക​ൾ താ​ഴേ​യ്ക്ക് ചാ​ടി രക്ഷപ്പെടുകയായിരിരുന്നു. കെ​ട്ടി​ടം നി​മി​ഷ​നേരം കൊ‌​ണ്ട് പൂ​ർ​ണ​മാ​യും പു​ക കൊ​ണ്ട് നി​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്ക് പു​റ​ത്തേ​യ്ക്കി​റ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ അവർ മു​ക​ളി​ൽ നി​ന്ന് ചാടുകയായിരുന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക‌​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി​ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

Related Posts