സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു. മല്ലേഷ്പാളയത്തുള്ള ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ഈദും, ഈസ്റ്ററും, വിഷുവും ഒന്നിച്ച് ആഘോഷിച്ചു. സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ അധ്യക്ഷനായ വേദിയിൽ വിശിഷ്ടാതിഥി അലിയൂർ രാമനാഥ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. വിശ്വാസം, ആഘോഷം, കല എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു. സിനിമ പിന്നണി ഗായകൻ എം.ബി.മോഹൻദാസിനെ കുടുംബ സംഗമത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
ഗീത ശശികുമാർ സ്വാഗതം പറഞ്ഞു. പ്രമോദ് മാതോത്ത്, എം.ബി.മോഹൻദാസ്, മമത പൈ, നളിനി ആൻ, രസ്ന രാജീവ് എന്നിവർ സംസാരിച്ചു. അബ്ദുൾ റൗഫ് നന്ദി പറഞ്ഞു. തുടർന്ന് അനുഷയുടെ ഭാരതനാട്യവും, രാഖിൻ രാജീവിൻ്റെ വെസ്റ്റേൺ ഡാൻസും, ഇരുപത്തിആറ് ഗായകർ അടങ്ങുന്ന മെലഡി റോക്കിൻ്റെ കരോക്കേ ഗാനമേളയും വേദിയിൽ അരങ്ങേറി