പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ പത്ത് മണി വരെ 22 ശതമാനം പോളിംഗാണ് നടന്നത്. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. 142 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത് നടക്കുന്നത്. ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.
കൊൽക്കത്ത, നോർത്ത് 24 പർഗാനസ്, ഹൗറ, സൗത്ത് 24 പർഗാനസ്, നാദിയ, ഹൂഗ്ലി, പൂർബ ബർധമാൻ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണിവ. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപുരിൽ 20 ശതമാണ് പോളിംഗാണ് ഇതുവരെ നടന്നത്.