ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസ് ഹൈദരാബാദ് ബൗളർമാരെ കടന്നാക്രമിച്ചു. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് എന്ന കൂറ്റൻ സ്കോർ നേടി. തകർപ്പൻ സെഞ്ചുറി (55 പന്തിൽ 123 റൺസ്) നേടിയ റ്യാൻ റിക്കിൾട്ടൻ്റെ പ്രകടനമാണ് മുംബൈയെ കൂറ്റൻ സ്കോർ നേടാൻ സഹായിച്ചത്. മുംബൈയ്ക്കായി അരങ്ങേറ്റം കുറിച്ച വിൽ ജാക്സും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 22 പന്തിൽ നിന്ന് 46 റൺസെടുത്ത ജാക്സിനെ നിതീഷ് കുമാർ റെഡ്ഡിയാണ് പുറത്താക്കിയത്.
രോഹിത് ശർമയില്ലാതെയാണ് ഇന്നും മുംബൈ കളത്തിലിറങ്ങിയത്. ക്വിന്റൺ ഡി കോക്കിന് പകരം റ്യാൻ റിക്കിൾട്ടൺ ടീമിലെത്തി. ഹൈദരാബാദ് നിരയിൽ ശിവാംഗ് കുമാറിന് പകരം ഹർഷ് ദുബെ ഇടംപിടിച്ചു.