സ്കൂൾ വിനോദയാത്രയ്ക്കിടെ അഞ്ചു വയസുകാരൻ കാനയിൽ വീണു മരിച്ചു
എറണാകുളം തമ്മനത്തെ പ്രീസ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ കുട്ടി മുങ്ങിമരിച്ചു. അഞ്ചുവയസുകാരൻ മുഹമ്മദ് ആദമാണ് മരിച്ചത്. കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിലാണ് സംഘം എത്തിയത്. ഈ പാർക്കിന് പുറത്തെ കാനയിലാണ് കുട്ടി വീണത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാനയിൽ വീണ നിലയിൽ കണ്ടെത്തിയത്. കാനയിൽ നിന്നും ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാനയിൽ വെള്ളം കെട്ടിക്കിടന്നിരുന്നതായും കുട്ടിയുടെ
വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനം; മരണം 12 ആയി; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ മരണം 12 ആയി. അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് പൊള്ളലേറ്റവർക്ക് വിദഗ്‌ധ ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇത് മോണിറ്റർ ചെയ്യാൻ
വെടിക്കെട്ടു നിർമാണ ശാലയിലെ സ്‌ഫോടനം: മരണം 7 ആയി
തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്‌ഫോടനത്തിൽ മരണം ഏഴ് ആയി. ആറായിരം കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നെന്നാണു കരുതുന്നത്. നാൽപതുപേരോളം ജോലി ചെയ്തിരുന്നെന്നാണു വിവരം. മുണ്ടത്തിക്കോടിനു സമീപം പാടത്തിനു നടുവിലുള്ള വെടിക്കോപ്പ് നിർമാണ പുരയിലാണ് അപകടം.
ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍, ഷെഫ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ജര്‍മ്മനിയിലെ വിവിധ സ്ഥാപനങ്ങളിലേയ്ക്ക് ഇലക്ട്രീഷ്യന്‍, ഷെഫ് തസ്തികകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ വിഭാഗത്തിലും 20 വീതം ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ്. ഇലക്ട്രീഷ്യന്‍ തസ്തികയിലേയ്ക്ക് ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്സില്‍ എഞ്ചിനിയറിങ്ങില്‍ അംഗീകൃത ഡിപ്ലോമ/ഐ.ടി.ഐ/ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതല്‍ പത്തു വര്‍ഷം വരെ പ്രവൃത്തിപരിചയവും വേണം. 10 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുളളവര്‍ അപേക്ഷിക്കേണ്ടതില്ല. ഇലക്ട്രിക്കൽ & കൺട്രോൾ എഞ്ചിനീയറിംഗ്, മെഷിന്‍ സേഫ്റ്റി മേഖലകളില്‍ തൊഴില്‍ നൈപുണ്യമുളളവരുമാകണം
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മൂന്ന് പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്
തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്നാണ് വിവരം. 2.30 ഓടെയാണ് ആദ്യ സ്ഫോടന ശബ്ദം കേട്ടത്. സ്‌ഫോടനത്തിൻ്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പ്രധാന വെടിക്കെട്ടിനു വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. വെടിക്കെട്ടിനു വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന്
`മകനെ കൊന്നവരെ കാണേണ്ട’; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, പ്രിൻസിപ്പലിനെ കാണാതെ മടങ്ങി
നിതിൻ രാജിൻ്റെ കുടുംബം കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി. നിതിൻ്റെ അച്ഛനും സഹോദരിയുടെ ഭർത്താവുമാണ് കോളേജിലെത്തിയത്. നിതിൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയും അപകട സ്ഥലവും സന്ദർശിച്ച് കോളേജ് പ്രിൻസിപ്പലിനെ കാണാനാണ് എത്തിയത്. എന്നാൽ, മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിൻ്റെ അച്ഛൻ്റെ പ്രതികരണം. കോളേജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്യുകയായിരുന്നു. മകനെ കൊന്നതാണെന്നും അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിതിൻ്റെ അച്ഛൻ പറഞ്ഞു.അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന
കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
വോട്ടെണ്ണൽ കഴിയുംവരെ കൗണ്ടിംഗ് സ്റ്റേഷനുകളിലെ ഒരു മുറിയും തുറക്കരുതെന്ന കർശന നിർദേശവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍. പേരാമ്പ്ര, നെന്മാറ സ്ട്രോങ്ങ് റൂം വിവാദത്തിലാണ് നടപടി. രത്തൻ ഖേൽക്കറാണ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയത്. സീൽ ചെയ്യാത്ത മുറികളും തുറക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. സംഭവത്തിൽ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തൻ ഖേൽക്കർ. മെറ്റീരിയൽസ് റൂമുകൾ തുറന്നത് അനാവശ്യമെന്നാണ് രത്തൻ ഖേൽക്കറുടെ അഭിപ്രായം. സംഭവത്തിൽ രത്തൻ ഖേൽക്കർ അടിയന്തര
മ്യാന്മാറിലും മണിപ്പൂരിലും ഭൂകമ്പം; 5.2 തീവ്രത രേഖപ്പെടുത്തി
മ്യാൻമറിൽ പുലർച്ചെ ഭൂകമ്പമുണ്ടായതിന് പിന്നാലെ മണിപ്പൂരിനെയും പിടിച്ചുകുലുക്കി ഭൂകമ്പം. വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് പുലർച്ചെ 5.59 നാണ് ഭൂകമ്പമുണ്ടായത്. കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ വ്യക്തമാക്കി. ഉപരിതലത്തിന് 62 കിലോമീറ്റർ താഴെയാണ് ഭൂകമ്പം ഉണ്ടായത്. മ്യാൻമറിൽ പുലർച്ചെ ഭൂകമ്പമുണ്ടായതിന് പിന്നാലെയാണ് മണിപ്പൂരിൽ ഉണ്ടായതെന്ന് എൻസിഎസ് വ്യക്തമാക്കി. മ്യാൻമറിൽ രാവിലെ 05:38 ന്
വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്
തപാൽ വകുപ്പ് 2025-26 സാമ്പത്തിക വർഷത്തിൽ 15,296 കോടി രൂപയുടെ വരുമാനം നേടിയതായി കേന്ദ്രവാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും 2026-27 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുമായി ന്യൂദൽഹിയിൽ ചേർന്ന വാർഷിക ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-25ൽ 13,218 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 16 ശതമാനം വളർച്ച നേടി. 17,546 കോടിയാണ് വകുപ്പ് ലക്ഷ്യമിട്ടിരുന്നത്, ലക്ഷ്യത്തിൻ്റെ 88% കൈവരിക്കാനായി.
സർക്കാർ ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം വൈകുന്നതായി പരാതി
കർണാടകയിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ഏപ്രിൽ 21 ആയിട്ടും പല ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാസത്തിൻ്റെ ആദ്യ ദിവസങ്ങളിൽ ശമ്പളം ലഭിക്കാറുള്ള റവന്യൂ, വിദ്യാഭ്യാസം, പോലീസ്, മൃഗസംരക്ഷണം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് തുടങ്ങിയ പ്രധാന വകുപ്പുകളിലെ ജീവനക്കാരെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. സാമ്പത്തിക പരിമിതികളാണ് ശമ്പളം വൈകാൻ കാരണമെന്നാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പറയുന്നത്. ചിലർക്ക് ശമ്പളം