വെടിക്കെട്ട് പുരയിലെ സ്ഫോടനം; തൃശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന
തൃശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ദേവസ്വങ്ങളുടെ ആലോചന. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തൃശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം. തുടർനടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കട്ടെ എന്ന നിലപാടാകും ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന് നിർദേശം സർക്കാരിന്റെ
കല്ലട ട്രാവൽസ് ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന കല്ലട ട്രാവൽസ് ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ വീട്ടിൽ ഐ. അഭിജിത്ത് (20) ആണ് മരിച്ചത്. പരിക്കേറ്റ് മൈസൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അഭിജിത്ത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മണ്ഡ്യ ബുദ്ദന്നൂരിലായിരുന്നു അപകടം. കാറിലിടിച്ച ബസ് റോഡരികിലെ ഇരുമ്പു ബാരിക്കേഡിലിടിച്ചാണ് നിന്നത്. അപകടത്തിൽ പരിക്കേറ്റ ബസ്
ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾക്ക് ഇനി കുരുക്കില്ലാതെ സഞ്ചരിക്കാം; ഭൂഗർഭ പാതയുടെ നിർമ്മാണം തുടങ്ങി
ബെള്ളാരി ദേശീയപാതയിലെ സദഹള്ളി ടോൾ പ്ലാസ സിഗ്നലിന് സമീപം ഭൂഗർഭ പാതയുടെ നിർമാണം ആരംഭിച്ചു. പാത പൂർത്തിയായാൽ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾക്ക് കുരുക്കില്ലാതെ സഞ്ചരിക്കാനാവും. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. 35 കോടിരൂപ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്ന ഭൂഗർഭ പാതയ്ക്ക് 700 മീറ്ററോളം നീളം വരും. ഭൂഗർഭപാത വരുന്നതോടെ വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ടോൾ പ്ലാസയിൽ കാത്തു കിടക്കേണ്ടി വരില്ല. ഇതുകാരണം വിമാനത്താവള ടെർ മിനലിലേക്കുള്ള യാത്ര സുഗമമാകും.
വാൽപ്പാറ വാഹനാപകടം; കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു
തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണം സംഭവിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ പരിക്കേറ്റ മറ്റു മൂന്ന് പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കോയമ്പത്തൂർ മെഡിക്കൽ കോളജിലുള്ള മുഹമ്മദ് ഫായിസിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. ഇദ്ദേഹം
ബംഗളൂരുവിൽ യുവാവിനെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
ബംഗളൂരുവിൽ യുവാവിനെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി യുവതി. കിരൺ(27) ആണ് കൊല്ലപ്പെട്ടത്. തെക്കൻ ബംഗളൂരുവിലെ അഞ്ജനപുര സ്വദേശി പ്രേരണ ആണ് പിടിയിലായത്. വ്യത്യസ്തമായ രീതിയിൽ വിവാഹാഭ്യർഥന നടത്താനെന്ന വ്യാജേനയാണ് കിരണിനെ പെൺസുഹൃത്തായ പ്രേരണ കസേരയിലിരുത്തി കെട്ടിയിട്ടത്. തുടർന്ന് കിരണിന്റെ കണ്ണുകളും കെട്ടി. ഇതിന് പിന്നാലെയാണ് യുവാവിന്റെ ദേഹത്ത് കത്തുന്ന ദ്രാവകം ഒഴിച്ച് തീ കൊളുത്തിയത്. ദൃശ്യം മുഴുവൻ ക്യാമറയിൽ പകർത്തിയെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവതി കുറ്റം സമ്മതിച്ചതായും
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: ഇരുചക്ര വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരുചക്ര വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഏപ്രിൽ 22 , 23 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 23 നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുന്നോടിയായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിൽ മാത്രമാണ് നിയന്ത്രണം ബാധകമാവുക. രാത്രി 6 മുതൽ രാവിലെ 6 വരെയാണ്
തൃശ്ശൂർ സ്ഫോടനം: അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുലും, കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു
തൃശ്ശൂരിലെ പടക്കനിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ദുരന്തത്തിന് ഇരയായവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സർക്കാർ അടിയന്തര ചികിത്സ
വെടിക്കെട്ട് പുരയിലെ സ്ഫോടനം; പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ സർക്കാർ ഉറപ്പാക്കണമെന്ന് വി ഡി സതീശൻ
തൃശൂര്‍ പൂരത്തിൻ്റെ ഒരുക്കങ്ങള്‍ക്കിടെ പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടായ സ്‌ഫോടനം ഞെട്ടിക്കുന്നതും കേരളത്തെയാകെ സങ്കടത്തിലാക്കുന്നതുമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അപകടത്തില്‍പ്പെട്ടവരെല്ലാം സാധാരണ തൊഴിലാളികളാണെന്നും വി ഡി സതീശന്‍ പറഞ്ഞു. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണെന്നും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്‌ഫോടനം ഞെട്ടിച്ചുവെന്നും പരിക്കേറ്റ എല്ലാവര്‍ക്കും എത്രയുംവേഗം
ബാംഗ്ലൂരിൽ നിര്യാതയായി
പാലക്കാട് മണ്ണാര്‍ക്കാട് കാരാകുറിശ്ശി സ്വദേശി പാറുക്കുട്ടിയമ്മ (92) ബാംഗ്ലൂർ നന്ദിനി ലേഔട്ടിൽ ഇന്ന് രാവിലെ നിര്യാതയായി. കർണാടക ഗവ. സെക്രട്ടറിയേറ്റിൽനിന്നു അണ്ടർ സെക്രട്ടറിയായി വിരമിച്ച, നിലവിൽ ബെംഗളൂരു പാലക്കാട് ഫോറം പ്രസിഡണ്ടുമായ ദിലീപ് കുമാറിൻ്റെ അമ്മയാണ്. ഭർത്താവ്: പരേതനായ രാജൻ നായർമക്കൾ: ദിലീപ് കുമാർ, ആർ.വാസുദേവൻ, ആർ.വേണുഗോപാൽ, ഗീതാലക്ഷ്‌മിമരുമക്കൾ: ശ്യാമള കുമാരി, ശോഭാമണി, ശാന്ത, പ്രദീപ്. സംസ്കാരം നാളെ രാവിലെ 9 മണിക്ക് പീനിയ വൈദ്യൂതി ശ്മശാനത്തിൽ
തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്, പശ്ചിമ ബംഗാളിലെ ആദ്യഘട്ട പ്രദേശം എന്നിവിടങ്ങളിലെ പരസ്യ രാഷ്ട്രീയ പ്രചാരണ പരിപാടികൾ അവസാനിച്ചു. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഒന്നാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23 നാണ്, പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29 നാണ്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടെണ്ണൽ മെയ് 4 ന് നടക്കും. പശ്ചിമ ബംഗാളിലെ 1478 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുന്ന ആദ്യ ഘട്ടത്തിൽ ആകെ