കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന കല്ലട ട്രാവൽസ് ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ വീട്ടിൽ ഐ. അഭിജിത്ത് (20) ആണ് മരിച്ചത്. പരിക്കേറ്റ് മൈസൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അഭിജിത്ത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മണ്ഡ്യ ബുദ്ദന്നൂരിലായിരുന്നു അപകടം. കാറിലിടിച്ച ബസ് റോഡരികിലെ ഇരുമ്പു ബാരിക്കേഡിലിടിച്ചാണ് നിന്നത്. അപകടത്തിൽ പരിക്കേറ്റ ബസ് ക്ലീനറും ഒരു കാർ യാത്രികനും മണ്ഡ്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ചന്ദാപുരയിലെ മൊബൈൽക്കടയിലെ ടെക്‌നീഷ്യനായിരുന്നു യുവാവ്. വിഷു അവധിക്ക് ശേഷം ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. മൃതദേഹം മൈസൂരു കെആർ ആശുപ്രതിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി, മൈസൂരു കേരളസമാജം പ്രവർ ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
ബാലകൃഷ്‌ണൻ്റെയും സബിതയുടെയും മകനാണ്. സഹോദരി: അക്ഷയ.

Related Posts