ബെള്ളാരി ദേശീയപാതയിലെ സദഹള്ളി ടോൾ പ്ലാസ സിഗ്നലിന് സമീപം ഭൂഗർഭ പാതയുടെ നിർമാണം ആരംഭിച്ചു. പാത പൂർത്തിയായാൽ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾക്ക് കുരുക്കില്ലാതെ സഞ്ചരിക്കാനാവും. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
35 കോടിരൂപ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്ന ഭൂഗർഭ പാതയ്ക്ക് 700 മീറ്ററോളം നീളം വരും. ഭൂഗർഭപാത വരുന്നതോടെ വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ടോൾ പ്ലാസയിൽ കാത്തു കിടക്കേണ്ടി വരില്ല. ഇതുകാരണം വിമാനത്താവള ടെർ മിനലിലേക്കുള്ള യാത്ര സുഗമമാകും.