എറണാകുളം തമ്മനത്തെ പ്രീസ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ കുട്ടി മുങ്ങിമരിച്ചു. അഞ്ചുവയസുകാരൻ മുഹമ്മദ് ആദമാണ് മരിച്ചത്. കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിലാണ് സംഘം എത്തിയത്. ഈ പാർക്കിന് പുറത്തെ കാനയിലാണ് കുട്ടി വീണത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാനയിൽ വീണ നിലയിൽ കണ്ടെത്തിയത്.
കാനയിൽ നിന്നും ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാനയിൽ വെള്ളം കെട്ടിക്കിടന്നിരുന്നതായും കുട്ടിയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് സൂചന.